Todays Horoscope : കാര്യവിജയം, സല്‍ക്കാരയോഗം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം; അറിയാം ഇന്നത്തെ രാശിഫലം

Horoscope 29th December 2024 : ചിലര്‍ക്ക് ആത്മവിശ്വാസം പകരുന്നതാകും ആ ദിവസത്തെ രാശിഫലം. എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ രാശിഫലം ലഭിക്കണമെന്നില്ല. ഇന്നത്തെ രാശിഫലം എങ്ങനെയായിരിക്കും ? ചില നാളുകാര്‍ക്ക് കാര്യവിജയവും, ഇഷ്ടഭക്ഷണ സമൃദ്ധിയും, അംഗീകാരവും, മത്സരവിജയവും, സത്‌പേരും ഇന്ന് കാണുന്നു. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് ശത്രുശല്യവും, മനഃപ്രയാസവും, കാര്യതടസങ്ങളും, അഭിമാനക്ഷതവും ഇന്ന് കാണുന്നു.  ഇന്നത്തെ രാശിഫലം നോക്കാം

Todays Horoscope : കാര്യവിജയം, സല്‍ക്കാരയോഗം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം

jayadevan-am
Published: 

29 Dec 2024 06:02 AM

ദിവസവും രാശിഫലം അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏറെയാണ്. ചിലര്‍ക്ക് ആത്മവിശ്വാസം പകരുന്നതാകും ആ ദിവസത്തെ രാശിഫലം. എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ രാശിഫലം ലഭിക്കണമെന്നില്ല. ജോലി, ആരോഗ്യം, സന്തോഷം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രവചനങ്ങള്‍ രാശിഫലത്തില്‍ കാണാം. ഇന്നത്തെ രാശിഫലം എങ്ങനെയായിരിക്കും ? ചില നാളുകാര്‍ക്ക് കാര്യവിജയവും, ഇഷ്ടഭക്ഷണ സമൃദ്ധിയും, അംഗീകാരവും, മത്സരവിജയവും, സത്‌പേരും ഇന്ന് കാണുന്നു. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് ശത്രുശല്യവും, മനഃപ്രയാസവും, കാര്യതടസങ്ങളും, അഭിമാനക്ഷതവും ഇന്ന് കാണുന്നു.  ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക)

വലിയ നേട്ടങ്ങളും സന്തോഷങ്ങളും തേടിയെത്തിയേക്കാം. എന്നാല്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ശത്രുശല്യം ഉണ്ടായേക്കാം. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം സ്വന്തമാക്കാം.

ഇടവം (കാർത്തിക, രോഹിണി, മകയിരം)

ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. കാര്യവിജയം ഉണ്ടാകാം. ഇഷ്ട ഭക്ഷണം ആസ്വദിക്കാനുള്ള യോഗമുണ്ട്. കാര്യവിജയം ഉണ്ടാകാം. ഇഷ്ട ഭക്ഷണം ആസ്വദിക്കാനുള്ള യോഗമുണ്ട്. എന്നാല്‍ ധൃതി പിടിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാത്തതാണ് ഉത്തമം. ഓരോ കാര്യങ്ങളിലും ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. മനഃപ്രയാസവും, അപകടഭീതിയും അലട്ടിയേക്കാം.

മിഥുനം (മകയിരം, തിരുവാതിര, പുണർതം)

ആരോഗ്യം, സല്‍ക്കാരയോഗം തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ നാളുകാര്‍ക്ക് ഇന്ന് ഒരു മികച്ച ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച ഫലമുണ്ടാകും. മറ്റുള്ളവരുമായി പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം, പൂയം, ആയില്യം)

ഇന്ന് നിങ്ങള്‍ക്ക് തിരക്കുകളുടെ ദിവസമായിരിക്കും. സമയം കിട്ടാത്തതുകൊണ്ട് തന്നെ സ്വസ്ഥതക്കുറവ് അനുഭവപ്പെടാം. സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെടാം. യാത്രാ തടസവും കാണുന്നു. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം)

പണം ചെലവിടുന്നതില്‍ ശ്രദ്ധ വേണം. ചിലപ്പോള്‍ കാര്യതടസവും നേരിട്ടേക്കാമെങ്കിലും മനസ് ശാന്തമായിരിക്കാന്‍ ശ്രമിക്കണം. ഇന്ന് കാര്യതടസം ഉണ്ടായേക്കാം. ചിലപ്പോള്‍ തടസങ്ങള്‍ നേരിട്ടേക്കാം.

കന്നി (ഉത്രം, അത്തം, ചിത്തിര)

തൊഴിലിടങ്ങളില്‍ അംഗീകാരം ലഭിച്ചേക്കാം. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കാനും സാധ്യത. രാത്രിയില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെട്ടേക്കാം. പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

തുലാം (ചിത്തിര, ചോതി, വിശാഖം)

പകല്‍ സമയങ്ങള്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. യാത്രാപരാജയം, മനഃപ്രസായം എന്നിവയ്ക്ക് സാധ്യത. എന്നാല്‍ മറ്റുള്ളവരുടെ സഹായം ലഭിച്ചേക്കും. അഭിമാനക്ഷതത്തിനും സാധ്യതയുണ്ട്. രാത്രിയില്‍ മനസമാധാനം ഉണ്ടായേക്കാം.

വൃശ്ചികം (വിശാഖം, അനിഴം, തൃക്കേട്ട)

പകല്‍ സമയം മികച്ചത്. കാര്യവിജയം, ആരോഗ്യം ഇവ കാണുന്നു. ബിസിനസ് രംഗത്തും അഭിവൃദ്ധിക്ക് സാധ്യത. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. രാത്രിയില്‍ മനഃപ്രയാസം കാണുന്നു.

Read Also : 2025 മെയ് മാസം മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം

ധനു (മൂലം, പൂരാടം, ഉത്രാടം)

ബന്ധുക്കളില്‍ നിന്ന് ദുഃഖവാര്‍ത്തകള്‍ തേടിയെത്താം. കുടുബാംഗങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം)

ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. സന്തോഷം കണ്ടെത്തുന്ന കാര്യങ്ങള്‍ ചെയ്യും. ആത്മവിശ്വാസവും, മനോധൈര്യവും അനുഭവപ്പെടും. ബന്ധുസമാഗമത്തിനും സാധ്യത. രാത്രിയില്‍ ചില ബുദ്ധിമുട്ടുകള്‍ കാണുന്നു.

കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി)

കച്ചവടരംഗത്ത് അതീവ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരും. മത്സരവിജയം കാണുന്നു.

മീനം (പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി)

സ്വസ്ഥതക്കുറവ് ഉണ്ടായേക്കാം. ദാമ്പത്യജീവിതത്തിലെ തടസങ്ങള്‍ നീങ്ങും. സത്‌പേരിനും, അംഗീകാരത്തിനും സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും
Today’s Horoscope : ഈ രാശിക്കാരെ കാത്തിരിക്കുന്നത് കാര്യവിജയം, ആഗ്രഹസഫലീകരണം! നോക്കാം ഇന്നത്തെ രാശിഫലം
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?