Todays Horoscope : ചിലർക്ക് കുടുംബസ്വത്ത് ലഭിക്കാൻ സാധ്യത; മറ്റുചിലർക്ക് ശമ്പളവർധനയ്ക്ക് സാധ്യത; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope today in Malayalam : പല രാശിക്കാർക്കും ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. ശമ്പളവർധന, കുടുംബസ്വത്ത്, ബിസിനസ് ലാഭം ഇങ്ങനെ ഇന്ന് ചില നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം പരിശോധിക്കാം.
ഇന്ന് ഡിസംബർ 27, വെള്ളിയാഴ്ച. ഓരോരുത്തർക്കും പലതരം രാശിഫലങ്ങളാണുണ്ടാവുക. അതാത് ദിവസം എങ്ങനെയാവുമെന്നതിൻ്റെ സൂചനയാണ് രാശിഫലങ്ങൾ നൽകുന്നത്. ഇന്നത്തെ രാശിഫലമനുസരിച്ച് ചിലർക്ക് കുടുംബസ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുചിലർക്ക് ശമ്പളവർധനയ്ക്കും സാധ്യതയുണ്ട്. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം.
മേടം
ബിസിനസുമായി ബന്ധപ്പെട്ട് ഒരു ഡീൽ ഇന്ന് ശരിയാവും. പ്രശസ്തി വർധിക്കാൻ സാധ്യത. കുടുംബത്തിലെ ഒരു അംഗത്തിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുത്തേക്കും.
ഇടവം
ബിസിനസിൽ പുതുതായി എന്തെങ്കിലും കൊണ്ടുവരാൻ സഹോദരൻ്റെ ഉപദേശം തേടും. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാവും. ഉദ്യോഗസ്ഥർക്ക് നല്ല ദിവസം.
മിഥുനം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. തിരക്കുപിടിച്ച ജോലികൾ ചെയ്യേണ്ടിവരും. ബിസിനസുകാർക്ക് പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കാൻ പറ്റിയ ദിവസമാണ് ഇന്ന്.
കർക്കിടകം
വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റിയ ദിവസം. കുടുംബത്തിൽ ഇന്ന് ചില മംഗളകാര്യങ്ങൾ നടക്കാനിടയുണ്ട്. ജോലിക്കാർക്ക് ഇന്ന് ശമ്പളവർധനവിന് സാധ്യത. ചില സാമൂഹിക പരിപാടികളിൽ ഇന്ന് പങ്കെടുത്തേക്കാം.
ചിങ്ങം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. തിരക്കുപിടിച്ച ദിവസമാവും ഇന്ന്. മതത്തിലും ആത്മീയതയിലും താത്പര്യം വർധിക്കും. ചെറുകിട വ്യവസായികൾക്ക് ലാഭമുണ്ടാവും. സാമ്പത്തികനേട്ടമുണ്ടാവും. കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹാലോചന നടക്കും.
Also Read : Horoscope 2025: 2025 ഈ നക്ഷത്രക്കാരുടേതാണ്; വരാനിരിക്കുന്നത് വലിയ സൗഭാഗ്യങ്ങൾ
കന്നി
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. സുപ്രധാന തീരുമാനങ്ങൾ ശ്രദ്ദിച്ഛ് കൈക്കൊള്ളുക. ജോലിസ്ഥലത്ത് തർക്കങ്ങളിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുക. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇന്ന് അധികനിക്ഷേപത്തിന് പറ്റിയ ദിവസമല്ല.
തുലാം
മക്കാൾക്കായുള്ള നിക്ഷേപത്തിൽ നിന്ന് നേട്ടം ലഭിക്കും. ബിസിനസിലും നേട്ടത്തിന് സാധ്യത. അയൽക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്.
വൃശ്ചികം
കുടുംബത്തിലെ തർക്കങ്ങളും പിണക്കവും ഇന്ന് അവസാനിക്കും. ബിസിനസ് ചെയ്യുന്നവർക്ക് വളരെ നല്ല ദിവസം. ബന്ധുക്കളിൽ നിന്ന് ബഹുമാനം ലഭിക്കും.
ധനു
ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യമുള്ള ദിവസം. സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കും. സ്വകാര്യ ജോലിക്കാർ പുതിയ ജോലി അന്വേഷിച്ചാൽ അതിൽ വിജയിക്കും.
മകരം
ഈ രാശിക്കാർക്ക് ബിസിനസിൽ നഷ്ടങ്ങൾക്ക് സാധ്യത. പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കും. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വീട്ടിൽ അതിഥി വരാൻ സാധ്യത.
കുംഭം
ഈ രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. തിരക്കിട്ട് ജോലികൾ ചെയ്യരുത്. ബിസിനസ് പങ്കാളിയുമായുള്ള തർക്കങ്ങൾ ഇന്ന് അവസാനിക്കും.
മീനം
ഇന്ന് നല്ല ദിവസം. കരാറുകൾ ശ്രദ്ധാപൂർവം ചെയ്യുക. കുടുംബാംഗവുമായി തർക്കങ്ങൾക്ക് സാധ്യത. കാര്യങ്ങൾ ചിന്തിച്ച് ചെയ്തില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാവാം.