5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope: പണത്തർക്കങ്ങൾ ഗുരുതരമായേക്കാം; കുടുംബത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത; ഇന്നത്തെ നക്ഷത്രഫലം അറിയാം

Horoscope 17th January 2025 in Malayalam: പല രാശിക്കാർക്കും ഇന്ന് മോശം ദിവസമായിരിക്കും. സാമ്പത്തികമായും കുടുംബപരമായും തൊഴിൽപരമായുമൊക്കെ ഇന്ന് വിവിധ തരം പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അറിയാം ഇന്നത്തെ നക്ഷത്രഫലം.

Todays Horoscope: പണത്തർക്കങ്ങൾ ഗുരുതരമായേക്കാം; കുടുംബത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത; ഇന്നത്തെ നക്ഷത്രഫലം അറിയാം
ഇന്നത്തെ രാശിഫലംImage Credit source: Freepik
abdul-basith
Abdul Basith | Published: 17 Jan 2025 06:39 AM

ഇന്ന് 2025 ജനുവരി, 17 വെള്ളിയാഴ്ച. ഇന്ന് പൊതുവെ കുറച്ച് പ്രശ്നമുള്ള ദിവസമാണ്. പണവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന തർക്കങ്ങൾ ഗുരുതരമായേക്കും. കുടുംബത്തിലും ജോലിസ്ഥലത്തുമൊക്കെ ചില പ്രശ്നങ്ങളുണ്ടായേക്കാം. ചില രാശിക്കാർക്ക് ഉച്ചക്ക് ശേഷം ഈ പ്രശ്നങ്ങളിൽ ചിലതൊക്കെ പരിഹരിച്ചേക്കും. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം.

മേടം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. ജോലികൾ വേഗം പൂർത്തിയാക്കാനാവും. ഉച്ചകഴിഞ്ഞ് ചില പ്രതിസന്ധികളുണ്ടാവാം. ഇടപാടുകൾ സൂക്ഷിച്ച് നടത്തുക. സർക്കാർ പദ്ധതികളിൽ പണം കുടുങ്ങാൻ സാധ്യത.

ഇടവം
ചിന്തകൾ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അധാർമ്മികമായ മാർഗങ്ങളിലൂടെ നേട്ടങ്ങളിലെത്താൻ പ്രലോഭനമുണ്ടാവും. ആഢംബരം ഉപേക്ഷിക്കുക.

മിഥുനം
ഇന്ന് ഭാഗ്യമുള്ള ദിവസം. ജോലിയിൽ ചില പ്രശ്നങ്ങളുണ്ടാവും. അവശ്യസമയത്ത് പണം ലഭിച്ചേക്കില്ല. കുടുംബാംഗങ്ങളിൽ നിന്ന് പ്രതികൂല പെരുമാറ്റത്തിന് സാധ്യത.

കർക്കിടകം
കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. പല കാര്യത്തിലും തെറ്റിദ്ധാരണകളുണ്ടാവും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾക്ക് സാധ്യത. ചിലവ് വർധിക്കും.

ചിങ്ങം
തിരക്ക് പിടിച്ച ദിവസമായിരിക്കും. പണച്ചിലവ് വർധിക്കും. അവിവാഹിതർക്ക് വിവാഹാലോചകൾ വരാൻ സാധ്യത. ജോലിയിൽ ചില പ്രശ്നങ്ങളുണ്ടാവും.

Also Read : Astrology Malayalam : കേതു അനുകൂലം, ഇവർക്കെല്ലാം പെട്ടെന്ന് കാശ് വാരാം

കന്നി
ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് സാധ്യത. പണത്തെച്ചൊല്ലി തർക്കമുണ്ടാവാൻ സാധ്യത. കച്ചവടത്തിൽ ലാഭമുണ്ടാവും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാധ്യത.

തുലാം
ഭാഗ്യമുള്ള ദിവസം. സന്തോഷമുണ്ടാവും. ഈ രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിക്കും. സാമ്പത്തിക നേട്ടവും വീട്ടിൽ സമാധാനവും ഉണ്ടാവും.

വൃശ്ചികം
ജോലിയിലും ബിസിനസിലും ചില പ്രശ്നങ്ങളുണ്ടാവാം. സാമ്പത്തികമായി ഇന്ന് നല്ല ദിവസമാവില്ല. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അസുഖമുണ്ടാവും.

ധനു
ഈ രാശിക്കാർക്ക് നല്ല ദിവസം. പുതിയ സുഹൃത്തുക്കളുണ്ടാവും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക നേട്ടമുണ്ടാവും.

മകരം
ഇന്ന് മാനസിക ബുദ്ധിമുട്ടുണ്ടാവാൻ ഇടയുണ്ട്. ജോലിസ്ഥലത്ത് സമ്മർദ്ദമുണ്ടാവും. പഴയ ജോലികൾ പൂർത്തിയാക്കിയിട്ടേ പുതിയ ജോലികൾ ഏറ്റെടുക്കാവൂ.

കുംഭം
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സർക്കാരിൽ നിന്ന് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. കുടുംബത്തിൽ നിന്ന് പ്രത്യേക സ്നേഹം ലഭിക്കും. ജോലികളിൽ വിജയമുണ്ടാവും.

മീനം
ഇന്ന് ഉത്സാഹക്കുറവുണ്ടാവും. കുടുംബത്തിൽ മോശം അന്തരീക്ഷമായിരിക്കും. ഉച്ചയോടെ ഈ സ്ഥിതിഗതികൾ മെച്ചപ്പെടും. ആരോഗ്യം മെച്ചപ്പെടും. വൈകുന്നേരം സാമ്പത്തിക നേട്ടമുണ്ടാവും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)