Today’s Horoscope : ഈ രാശിക്കാരെ കാത്തിരിക്കുന്നത് കാര്യവിജയം, ആഗ്രഹസഫലീകരണം! നോക്കാം ഇന്നത്തെ രാശിഫലം
Horoscope Today in Malayalam: ചില രാശിക്കാര്‍ക്ക് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ സംഭവിക്കും. ഇത് നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. നോക്കാം ഇന്നത്തെ രാശിഫലം വിശദമായി.

ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. സർക്കാർ ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. ചില രാശിക്കാര്‍ക്ക് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ സംഭവിക്കും. ഇത് നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. നോക്കാം ഇന്നത്തെ രാശിഫലം വിശദമായി.
മേടം
ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാകും. ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. ഇന്ന് നിങ്ങൾക്ക് കുടുംബാംഗങ്ങളോടൊപ്പം ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല അവസരങ്ങൾ വന്നുചേരും.
ഇടവം
ഇന്ന് നിങ്ങൾ അത്ര ഗുണകരമല്ല. നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരു തർക്കത്തിലും ഏർപ്പെടാതിരിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ മാനസിക നില വഷളാക്കും. ഇന്ന് നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ വന്ന് ചേരും.
മിഥുനം
ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾക്ക് സ്ഥാന കയറ്റം ലഭിക്കും. സർക്കാർ ജോലി തേടുന്നവർക്ക് നല്ല ദിവസമായിരിക്കും, ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹായത്തോടെ ജോലി ചെയ്ത് തീർക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും.
കര്‍ക്കിടകം
ഇന്ന് നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞ ദിവസമാകും. ജോലിക്ക് അപേക്ഷിച്ചുകൊണ്ടിരുന്ന ആളുകൾക്ക് ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ കേൾക്കാൻ കഴിഞ്ഞേക്കും. മുടങ്ങി കിടന്ന വിവാഹകാര്യങ്ങൾ നടക്കും. വീടോ വാഹനങ്ങളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
ചിങ്ങം
ഭാഗ്യം നിങ്ങൾക്ക് ഇന്ന് അനുകൂലമായിരിക്കും. ഇന്നത്തെ ദിവസം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച വിജയം നേടാനാകും. പൊതുപ്രവർത്തകർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ഇന്ന് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള അവസരങ്ങൾ വന്ന് ചേരും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും.
കന്നി
ഇന്ന് നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. കൃത്യസമയത്ത് ചികിത്സ തേടാൻ ശ്രമിക്കുക. ബിസിനസ്സ് നടത്തുന്നവർക്ക് ചില നഷ്ടങ്ങൾ സംഭവിച്ചേക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ മനസ്സിലുള്ള ചില കാര്യങ്ങൾ നിങ്ങളുടെ പങ്കാളിയുമായി പങ്കുവെക്കുക
തുലാം
ഇന്ന് നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞ ദിവസമാണ്. ഇന്ന് നിങ്ങളുടെ ബിസിനസ്സിലെ ചെറിയ ലാഭ വന്ന് ചേരും. ജോലികാര്യങ്ങളിൽ ആദ്യം കുറച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പീന്നീട് അത് മാറും. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക.
വൃശ്ചികം
ഇന്ന് നിങ്ങൾക്ക് ജോലിയിൽ ശത്രുക്കളുടെ എണ്ണം വർദ്ധിക്കും. കാരണം നിങ്ങളുടെ പുരോഗതി കാണുമ്പോൾ, അവർ നിങ്ങളുടെ ജോലി നശിപ്പിക്കാൻ പരമാവധി ശ്രമിച്ചേക്കാം. ഇത് നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് അൽപം ടെൻഷൻ നിറഞ്ഞ ദിവസമാണ്.
ധനു
ഇന്ന് നിങ്ങൾക്ക് ജോലിയിൽ പുരോഗതി ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ പിന്നീട് ഇത് മാറും. ഇന്ന് വൈകുന്നേരം നിങ്ങൾ ഒരു സാമൂഹിക പരിപാടിയിൽ പങ്കെടുക്കും.
മകരം
ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമാകും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, അതിനാൽ ഇന്ന് നിങ്ങൾ സന്തുഷ്ടരായിരിക്കും.
കുംഭം
ഇന്ന്, നിങ്ങളുടെ കുട്ടികൾക്കായി കുറച്ച് സമയം മാറ്റിവെക്കാൻ ശ്രമിക്കുക. ഇന്ന് നല്ല വിവാഹാലോചന വന്നേക്കാം, അത് കുടുംബാംഗങ്ങൾക്കും അംഗീകരിക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ബന്ധുക്കളിൽ ഒരാളുടെ അസുഖത്തെക്കുറിച്ച് നിങ്ങൾ അൽപ്പം ആശങ്കാകുലരാകും.
മീനം
അനുകൂലമായ ദിവസമാണ് ഇന്ന് നിങ്ങൾക്ക്. മത്സരപരീക്ഷകളിൽ വിജയം നേടാനാകും. മികച്ച ജോലി നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങൾക്ക് ആഗ്രഹിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വൈകുന്നേരം ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)