Today’s Horoscope : കാര്യവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന്‌ മികച്ച ദിനം; രാശിഫലം നോക്കാം

Horoscope 15th January 2025 : പ്രതീക്ഷയും, നിരാശയും പകരുന്നതാകാം രാശിഫലങ്ങള്‍. ദിവസവും രാശിഫലം നോക്കുന്നവരുണ്ട്. പലര്‍ക്കും അത് ജീവിതത്തിന്റെ ഭാഗവുമായി. ചിലപ്പോള്‍ രാശിഫലത്തില്‍ കാണുന്നത് ആഗ്രഹിക്കുന്ന കാര്യങ്ങളാകണമെന്നില്ല . അത് നിരാശരാക്കാമെങ്കിലും, ഇത് ഒരു പ്രവചനം മാത്രമായി കാണുക. എന്നാല്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രവചനങ്ങള്‍ ചിലര്‍ക്ക് രാശിഫലത്തില്‍ കാണാനാകുന്നു

Today’s Horoscope : കാര്യവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന്‌ മികച്ച ദിനം; രാശിഫലം നോക്കാം

ഇന്നത്തെ രാശിഫലം

Updated On: 

15 Jan 2025 05:46 AM

രാശിഫലങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷയും, മറ്റ് ചിലപ്പോള്‍ നിരാശയും പകരുന്നതാകാം. ദിവസവും രാശിഫലം നോക്കുന്ന നിരവധി പേരുണ്ട്. അത് പലര്‍ക്കും ജീവിതത്തിന്റെ ഭാഗവുമായി മാറി. എന്നാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാകണമെന്നില്ല ചിലപ്പോള്‍ രാശിഫലത്തില്‍ കാണുന്നത്. അത് നമ്മെ നിരാശരാക്കാമെങ്കിലും, ഇത് ഒരു പ്രവചനം മാത്രമായി കാണുക. എന്നാല്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രവചനങ്ങള്‍ ചിലര്‍ക്ക് രാശിഫലത്തില്‍ കാണാനാകുന്നു. ഇത് അവരില്‍ ആത്മവിശ്വാസവും സന്തോഷവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ രാശിഫലവും വ്യത്യസ്തമല്ല. ചിലര്‍ക്ക് ആത്മവിശ്വാസവും, മറ്റ് ചിലര്‍ക്ക് നിരാശയും പകരുന്നതാണ് ഇന്നത്തെ രാശിഫലവും. ഇന്ന് രാശിഫലത്തില്‍ എന്താണ് പറയുന്നതെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ)

ഇന്ന് ഈ നാളുകാര്‍ക്ക് പൊതുവെ മികച്ച ദിനമല്ല. കാര്യപരാജയത്തിനും, മനപ്രയാസത്തിനും സാധ്യത. തടസങ്ങളും കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ)

തിരക്ക് പിടിച്ച ദിവസമാകാം ഇന്ന്. തൊഴിലിടങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു.

Read Also : ജനുവരി 15 ന് ശേഷം സാമ്പത്തിക നേട്ടങ്ങൾ നിരവധിയാണ് ഇവർക്ക്

മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ)

ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. ചെലവ്, യാത്രാപരാജയം, ഇച്ഛാഭംഗം എന്നിവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഇന്ന് ഈ നാളുകാര്‍ക്ക് പൊതുവെ മികച്ച ദിനം. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെട്ടേക്കാം. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ)

ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. ചെലവ്, അലച്ചില്‍, കാര്യതടസം എന്നിവയ്ക്ക് സാധ്യത.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം വരെ)

കലഹങ്ങള്‍ക്ക് സാധ്യത. അംഗീകാരം, നേട്ടം എന്നിയും കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽ ഭാഗം വരെ)

ധനനേട്ടം, യാത്രാവിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ)

ആരോഗ്യം ശ്രദ്ധിക്കണം. ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വരും. അലച്ചില്‍, ചെലവ് എന്നിവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ)

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. കാര്യതടസം, മനഃപ്രയാസം എന്നിവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ)

ആരോഗ്യം, അംഗീകാരം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ)

ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്‌സമാഗമം, യാത്രാവിജയം എന്നിവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

യാത്രാപരാജയം, അപകടഭീതി, കാര്യതടസം എന്നിവയ്ക്ക് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Sabarimala Makaravilakku Season: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ; സ്പോട് ബുക്കിങ് ഇന്ന് വീണ്ടും ആരംഭിക്കും
Sabarimala Makaravilakku 2025: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം, ദർശനപുണ്യത്തിൽ
Sabarimala Makaravilakku 2025 : ശബരിമലയില്‍ എത്താതെയും മകരജ്യോതി ദര്‍ശിക്കാം, എങ്ങനെ? ഇതാണ് മാര്‍ഗങ്ങള്‍
Sabarimala Makaravilakku 2025 : ‘ഏറ്റവും പ്രധാനം തീർഥാടകരുടെ സുരക്ഷ’; മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കളക്ടർ
Sabarimala Makaravilakku 2025 : ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി എവിടെ നിന്നൊക്കെ ദര്‍ശിക്കാം?
Todays Horoscope: ചില രാശിക്കാർക്ക് സമ്പത്ത് വർധിക്കും; ഇന്നത്തെ നക്ഷത്രഫലമറിയാം
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്