Todays Horoscope: ചില രാശിക്കാർക്ക് സമ്പത്ത് വർധിക്കും; ഇന്നത്തെ നക്ഷത്രഫലമറിയാം

Horoscope in Malayalam 14th January 2025: ഇന്ന് പൊതുവേ നല്ല ദിവസമാണെങ്കിലും ചില രാശിക്കാർക്ക് മോശം ദിവസമാണ്. ആരോഗ്യപ്രശ്നങ്ങൾ, അപകടം, വഴക്ക് തുടങ്ങി ഇന്ന് പല പ്രതിസന്ധികൾക്കും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം വിശദമായി അറിയാം.

Todays Horoscope: ചില രാശിക്കാർക്ക് സമ്പത്ത് വർധിക്കും; ഇന്നത്തെ നക്ഷത്രഫലമറിയാം

ഇന്നത്തെ രാശിഫലം

Published: 

14 Jan 2025 06:35 AM

ഇന്ന് 2025 ജനുവരി 14. ഇന്നത്തെ നക്ഷത്രഫലമനുസരിച്ച് ചില രാശിക്കാർക്ക് സമ്പത്ത് വർധിക്കും. ചിലർക്ക് സർക്കാർ ജോലിയിൽ ചില പ്രശ്നങ്ങളുണ്ടാവും. മറ്റ് ചില രാശിക്കാരുടെ കുടുംബാംഗങ്ങൾക്കിടയിൽ അടുപ്പം വർധിക്കും. ഇന്നത്തെ നക്ഷത്രഫലം അറിയാം.

മേടം
ഉച്ചകഴിഞ്ഞ് ബിസിനസിൽ നിന്ന് ഫലം ലഭിക്കും. നല്ല വാർത്തകൾ ലഭിക്കും. മതപരമായ കാര്യങ്ങൾക്കായി സമയം നീക്കിവെക്കും.

ഇടവം
ഇന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാവാനിടയുണ്ട്. അപ്രതീക്ഷിതമായ അപകടമുണ്ടായേക്കാം. കൈകാലുകളിൽ ബലഹീനതകൾക്ക് സാധ്യത. കുടുംബാംഗങ്ങൾ തമ്മിൽ അടുപ്പം വർധിക്കും. സാമ്പത്തികമായി നല്ല ദിവസം.

മിഥുനം
കടം നൽകിയ തുക തിരികെലഭിക്കും. വീട്ടിലെ മുതിർന്നവരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ബിസിനസ് യാത്രകൾ വിജയകരമാവും. വീട്ടിലൊഴികെ ബാക്കിയെല്ലാ ഇടങ്ങളിലും മതിപ്പുണ്ടാവും.

കർക്കിടകം
അനാവശ്യ വഴക്കുകളുണ്ടായേക്കാം. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾക്ക് സാധ്യത. ആരോഗ്യം മോശമാവാനിടയുണ്ട്. ഇന്ന് ചിലവ് വർധിക്കും.

ചിങ്ങം
ഇന്ന് ബിസിനസിൽ നല്ല ലാഭമുണ്ടാവും. ആളുകളുടെ വിമർശനം കേൾക്കേണ്ടിവരും. ചിലവ് വർധിക്കും. വീട്ടിൽ ചില പ്രശ്നങ്ങളുണ്ടാവാൻ സാധ്യത.

കന്നി
ഇന്ന് അനാവശ്യമായ വാദപ്രതിവാദങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ജോലി ചെയ്യുന്നതിൽ തടസം നേരിട്ടേക്കാം. യാത്രയ്ക്ക് സാധ്യതയുണ്ട്.

Also Read : Astrology Malayalam: മകരസംക്രാന്തി ദിനത്തിൽ പുഷ്യ നക്ഷത്ര യോഗം, ഈ രാശിക്കാർക്ക് നേട്ടം

തുലാം
പുതുതായി ബിസിനസോ കരാറോ ആരംഭിക്കാൻ പറ്റിയ ദിവസം. ഇന്ന് സമ്പത്ത് വർധിക്കും. സർക്കാർ ജോലിയിൽ ഇന്ന് സങ്കീർണതകൾക്ക് സാധ്യത.

വൃശ്ചികം
കഠിനാധ്വാനം ചെയ്താൽ ജോലിയിൽ മെച്ചമുണ്ടാവും. ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മതപരമായ യാത്ര ഉണ്ടായേക്കാം.

ധനു
ഇന്ന് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. നിഷിദ്ധമായ പ്രവർത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് ശ്രമിച്ചേക്കും. കുടുംബത്തിലും ബിസിനസിലും അസ്വാരസ്യങ്ങൾക്ക് സാധ്യത.

മകരം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. ജോലികൾ കൃത്യമായി ചെയ്യും. മാനസികമായി ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിടും. ആരോഗ്യം മോശമാവാനിടയുണ്ട്.

കുംഭം
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം. ആരോഗ്യം മികച്ചതായിരിക്കും. മത്സരങ്ങളിൽ വിജയിക്കാൻ സാധ്യത. ഇന്ന് ആഗ്രഹങ്ങൾ നിറവേറാനുള്ള സാധ്യതയുമുണ്ട്.

മീനം
ഇന്ന് ചില തടസങ്ങൾക്ക് സാധ്യതയുണ്ട്. വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കാൻ സാധ്യതയില്ല. ഇത് മാനസിക സമ്മർദ്ദമുണ്ടാക്കും. ആരോഗ്യം ശ്രദ്ധിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

 

Related Stories
Sabarimala Makaravilakku Season: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ; സ്പോട് ബുക്കിങ് ഇന്ന് വീണ്ടും ആരംഭിക്കും
Today’s Horoscope : കാര്യവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന്‌ മികച്ച ദിനം; രാശിഫലം നോക്കാം
Sabarimala Makaravilakku 2025: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം, ദർശനപുണ്യത്തിൽ
Sabarimala Makaravilakku 2025 : ശബരിമലയില്‍ എത്താതെയും മകരജ്യോതി ദര്‍ശിക്കാം, എങ്ങനെ? ഇതാണ് മാര്‍ഗങ്ങള്‍
Sabarimala Makaravilakku 2025 : ‘ഏറ്റവും പ്രധാനം തീർഥാടകരുടെ സുരക്ഷ’; മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കളക്ടർ
Sabarimala Makaravilakku 2025 : ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി എവിടെ നിന്നൊക്കെ ദര്‍ശിക്കാം?
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ