Today’s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂര്‍ണ നക്ഷത്രഫലം അറിയാം

Horoscope Today in Malayalam: ചില രാശിക്കാര്‍ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് ആശങ്കാകുലരായിരിക്കും. മാതാപിതാക്കളു ടെ ആരോ​ഗ്യകാര്യത്തിലും ഇന്ന് ചില പ്രശ്നങ്ങൾ കണ്ടേക്കാം. 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ എന്ന് നോക്കാം.

Todays Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂര്‍ണ നക്ഷത്രഫലം അറിയാം

ഇന്നത്തെ രാശിഫലം

sarika-kp
Published: 

10 Mar 2025 06:34 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് ഭാ​ഗ്യം നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക രം​ഗത്തും ജോലി കാര്യങ്ങളിലും ഉയർച്ച ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് ചില നല്ല പ്രവർത്തികൾ ലഭിച്ചേക്കാം. ഇത് നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്തിയേക്കാം. ചില രാശിക്കാര്‍ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് ആശങ്കാകുലരായിരിക്കും. മാതാപിതാക്കളു ടെ ആരോ​ഗ്യകാര്യത്തിലും ഇന്ന് ചില പ്രശ്നങ്ങൾ കണ്ടേക്കാം. 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ എന്ന് നോക്കാം.

മേടം

ഇന്നത്തെ ​ദിവസം നിങ്ങൾക്ക് അനുകൂല ദിവസമായിരിക്കും. സാമ്പത്തിക രം​ഗത്ത് പുരോ​ഗതി കൈവരിക്കും. ഇന്ന് വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ശ്രദ്ധ അൽപം കുറയും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. വീടോ വാഹനങ്ങളോ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്നത്തെ ദിവസം അനുകൂലം

ഇടവം

ഈ രാശിക്കാർക്ക് ഭാ​ഗ്യം നിറഞ്ഞ ദിവസമാണ്. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികച്ച വിജയം നേടാനാകും. ഇന്ന് വിദ്യാർത്ഥികളുടെ ഏകാഗ്രത വർദ്ധിക്കും, അതിനാൽ അവർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പങ്കാളിയുമൊത്ത് സമയം ചിലവഴിക്കാൻ അവസരം ലഭിക്കും.

മിഥുനം

ഇന്നത്തെ ദിവസം നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. വിവാഹകാര്യങ്ങളിൽ തടസ്സങ്ങൾ മാറിയേക്കാം. ഇന്ന് നല്ല വിവാഹാലോചന വന്നേക്കാം. ഇത് നിങ്ങൾക്ക് മാനസിക സമാധാനം നൽകും. മത്സര പരീക്ഷകൾക്ക് മികച്ച വിജയം നേടാനാകും.

കര്‍ക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ബിസിനസ്സിൽ നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. ഇന്ന് ഒരു നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമൂഹിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിച്ചേക്കാം. ഇത് നിങ്ങൾക്ക് മികച്ച അവസരങ്ങൾ നേടി തരും. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർ‌‌‍ക്ക് ഇന്ന് സ്ഥാന കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെയും മുതിർന്നവരുടെയും പിന്തുണ ലഭിക്കും, അതുവഴി പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിക്കും. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ് ഇന്ന്.

തുലാം

ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. വിവാഹകാര്യങ്ങളിൽ നിലനിന്നിരുന്ന പ്രശ്‌നം പരിഹരിക്കപ്പെടും. ഇത് നിങ്ങൾക്ക് സന്തുഷ്ടരായിരിക്കും. ഇന്ന് നിങ്ങൾ ഒരു പുതിയ വീട്, ഭൂമി, വാഹനം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് നിങ്ങൾ അതിൽ വിജയിക്കും. പങ്കാളിയുമായി ദൂരെയാത്രയ്ക്ക് അവസരം ലഭിക്കും.

വൃശ്ചികം

നിങ്ങൾക്ക് ഇന്ന് ആരോ​ഗ്യകാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. വീടിൽ നിന്ന് ചില മോശം അനുഭവം ഉണ്ടായിരിക്കും. ഈ സമയം അതിനെ മറികടക്കാനുള്ള കാര്യങ്ങളിൽ ഏർപ്പെടുക. ഇന്ന് നിങ്ങൾക്ക് ചില പൂർവ്വിക സ്വത്തുക്കൾ ലഭിക്കും. സഹോദരിയുടെ വിവാഹകാര്യങ്ങളിൽ അൽപം തടസ്സങ്ങൾ ഉണ്ടാകും.

ധനു

ഇന്ന് നിങ്ങൾക്ക് ഭാ​ഗ്യം അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ ബിസിനസ്സിൽ ചില നഷ്ടങ്ങൾ സംഭവിക്കാം, ഇത് നിങ്ങളുടെ സാമ്പത്തിക നില മോശമാക്കിയേക്കാം. പണം കടം നൽകിയവരിൽ നിന്ന് മോശം സമീപനം ഉണ്ടാകും. ഇത് നിങ്ങൾക്ക് മാനസിക വെല്ലുവിളി നിറഞ്ഞതാകും. വൈകുന്നേരം നിങ്ങൾക്ക് അൽപ്പം സന്തോഷം അനുഭവപ്പെടും.

മകരം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. നിങ്ങളുടെ കുടുംബകാര്യങ്ങളിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടും. വൈകുന്നേരം നിങ്ങൾക്ക് അൽപ്പം സമ്മർദ്ദം അനുഭവപ്പെടും.വിദേശത്ത് താമസിക്കുന്ന ഒരു കുടുംബാംഗത്തിൽ നിന്ന് ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും.

കുംഭം

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരായിരിക്കും, അവ നിയന്ത്രിച്ച് മുന്നോട്ട് പോകുക. നിങ്ങൾ ഒരു സമ്പാദ്യ പദ്ധതി സ്വീകരിക്കേണ്ടിവരും.

മീനം

ഇന്ന് നിങ്ങൾക്ക് ചില ആശയകുഴപ്പം ഉണ്ടാകും. ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളായേക്കാം. നിങ്ങളുടെ അമ്മയുമായി നിങ്ങൾക്ക് തർക്കമുണ്ടാകാം. ഇത് സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ സംസാരത്തിന്റെ മാധുര്യം നിലനിർത്തേണ്ടിവരും.

കാർബ് കൂടുതലാണെങ്കിലും ഇവ ആരോഗ്യത്തിന് നല്ലതാണ്
സന്ധിവാതമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മുഖക്കുരു വരും
അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?