5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഇന്ന് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ സൂക്ഷിക്കണം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ

Horoscope Today in Malayalam 8th March 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Today’s Horoscope: ഇന്ന് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ സൂക്ഷിക്കണം; ഇന്നത്തെ സമ്പൂർണ രാശിഫലം ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 08 Mar 2025 06:30 AM

ഇന്ന് മാർച്ച്‌ 8, ശനിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്ന് അറിയാൻ എല്ലാവർക്കും താത്പര്യം കാണും. മുഴുവൻ കാര്യങ്ങളും പ്രവചിക്കാൻ കഴിയില്ലെങ്കിലും അതാത് ദിവസം എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിന്റെ സൂചന രാശിഫലത്തിലൂടെ ലഭിക്കുന്നു. ഓരോ രാശിക്കും അനുസരിച്ച് ഓരോരുത്തരുടെയും ദിവസഫലം വ്യതാസപ്പെട്ടിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. കുടുംബാങ്ങളോടൊപ്പം സമയം ചെലവഴിക്കും. കടങ്ങൾ തീർക്കാൻ കഴിയും. നിയമവിജയം കാണുന്നു. ആരോഗ്യനില മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത.രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങൾ ഫലം കാണും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സാധനങ്ങൾ നഷ്ടപ്പെടാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷം, ഉത്സാഹം എന്നിവ കാണുന്നു. ഏറെ നാളായുള്ള ആഗ്രഹങ്ങൾ ഇന്ന് നടക്കാം. മേലുദ്യോഗസ്ഥരുമായുള്ള തർക്കം പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾ ഇന്ന് മത്സരങ്ങളിൽ വിജയിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാരെ ഇന്ന് ഭാഗ്യം തുണയ്ക്കും. കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കടമകൾ നിർവഹിക്കും. ബഹുമാനവും അന്തസ്സും വർദ്ധിക്കും. കഷ്ടപ്പാടിന് ഫലം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് വ്യാപാരം ലാഭകരമാകും. ശമ്പള വർദ്ധനവ് ഉണ്ടായേക്കും. അനാവശ്യ ആശങ്കകൾ നിങ്ങളെ അലട്ടാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് കുടുംബാംഗങ്ങളോടൊപ്പം മതപരമായ പരിപാടികളിൽ പങ്കെടുക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. കുടുംബ ചെലവുകൾ നിയന്ത്രിക്കുന്നത് നന്ന്. അനുഭവജ്ഞാനം ഉള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

തുലാം രാശിക്കാർ ഇന്ന് ഇരുചക്ര വാഹനങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കണം. അഭിമാനക്ഷതം ഉണ്ടാകാം. ബിസിനസ്സിൽ പുരോഗതി കാണുന്നു. സുഹൃത്തുകളോടൊപ്പം യാത്ര പോകാൻ അവസരം ലഭിക്കും. അവിചാരിതമായ ചിലവുകൾ വന്നു ചേരാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കുന്നത് നിലവിൽ ഒഴിവാക്കുക. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ധനവരവ് കുറയും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് പൂർവികസ്വത്ത് കൈവരും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പേരും പെരുമയും വർദ്ധിക്കും. പുതിയ വാഹനം വാങ്ങിക്കാം. വിദ്യാർഥികൾ മത്സര പരീക്ഷകളിൽ വിജയിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർ ഇന്ന് ജോലിസ്ഥലത്തെ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ധാരാളം പണം ചെലവഴിക്കും. നിങ്ങളുടെ ശ്രമങ്ങൾക്ക് ഇന്ന് വിജയം ലഭിക്കും. വരുമാന വർദ്ധനവ് ഉണ്ടാകും. വീട്ടിൽ സമാധാനം നിലനിൽക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ശത്രുശല്യം കൂടും. ബിസിനസ്സിൽ നഷ്ടമുണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധി നേരിടാം. ജോലിസ്ഥലത്ത് തർക്കങ്ങളിൽ ഏർപ്പെടാം. കുടുംബാംഗത്താൽ വഞ്ചിക്കപ്പെട്ടേക്കാം. മനഃപ്രയാസം അനുഭവപ്പെടാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യനില തൃപ്തികരം. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. ജോലിയിൽ സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം എന്നിവയുണ്ടാകാം. വരുമാനം വർധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)