5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പണം നഷ്ടമായേക്കും, ബിസിനസ്സിൽ തകർച്ച; അറിയാം ഇന്നത്തെ നക്ഷത്രഫലം

Daily Rashiphalam In Malayalam: ഓരോ നാളിനും വ്യത്യസ്ത നക്ഷത്രഫലമാണുള്ളത്. അത് ജനിച്ച ദിവസത്തെയും സമയത്തെയും ആശ്രയിച്ചിരിക്കുന്നു. ബിസിനസ്സിൽ തകർച്ച നേരിട്ടേക്കാം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത തുടങ്ങി നിരവധി ബുദ്ധിമുട്ടുകളിലൂടെ പലരും ഇന്നത്തെ ദിവസം കടന്നുപോയേക്കാം. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

Today’s Horoscope: പണം നഷ്ടമായേക്കും, ബിസിനസ്സിൽ തകർച്ച; അറിയാം ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 29 Jan 2025 06:27 AM

നക്ഷത്രഫലം അത് പലരിലും വ്യത്യസ്തമായാണ് പ്രതിഫലിക്കുന്നത്. ചിലരെ ഇന്നത്തെ ദിവസം ​കാത്തിരിക്കുന്നത് വലിയ വിജയമാണ്. എന്നാൽ ഇത് മറ്റ് ചിലരെ കാത്തിരിക്കുന്നത് ദോഷഫലങ്ങളാവാം. ഓരോ നാളിനും വ്യത്യസ്ത നക്ഷത്രഫലമാണുള്ളത്. അത് ജനിച്ച ദിവസത്തെയും സമയത്തെയും ആശ്രയിച്ചിരിക്കുന്നു. ബിസിനസ്സിൽ തകർച്ച നേരിട്ടേക്കാം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത തുടങ്ങി നിരവധി ബുദ്ധിമുട്ടുകളിലൂടെ പലരും ഇന്നത്തെ ദിവസം കടന്നുപോയേക്കാം. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

മേടം

ന്ന് നിങ്ങൾക്ക് ചില സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത് മനസ്സിന് സമ്മർദ്ദമുണ്ടാക്കിയേക്കും. വീട്ടിലേക്ക് അതിഥി വരാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് ധാരാളം പ്രശംസ ലഭിച്ചേക്കാം. യാത്ര പോകുമ്പോൾ സൂക്ഷിക്കണം.

ഇടവം

ഇന്ന് നിങ്ങളുടെ മനസ്സ് അൽപ്പം അസ്വസ്ഥമായിരിക്കും. കുടുംബത്തിലെ ചില തർക്കങ്ങൾ മനക്ലേശത്തിന് കാരണമായേക്കും. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്ര​ദ്ധിക്കുക. പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഉദര സംബന്ധമായ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മിഥുനം

ഇന്ന് ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തുന്നു. അതിനാൽ സാമ്പത്തികമായി മെച്ചപ്പെടും. വീട്, കട മുതലായവയ്ക്ക് ഒരു കരാർ ഉണ്ടാക്കാൻ പോകുകയാണെങ്കിൽ ഇന്ന് അതിന് അനുയോജ്യമായ ദിവസമല്ല.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് ഭാഗ്യം അനുകൂലമായിരിക്കും. പക്ഷേ, നിങ്ങളുടെ പണം ചില കാര്യങ്ങളിലൂടെ നഷ്ടമായേക്കാം. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. കുടുംബത്തിലേക്ക് ചില അതിഥികൾ അപ്രതീക്ഷിതമായി കടന്നുവന്നേക്കാം.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് ​ഗുണദോഷസമ്മിശ്ര ദിവസമാണ്. നിങ്ങളുടെ പങ്കാളിയുമായി ആരംഭിക്കുന്ന ബിസിനസ്സ് വളരെ വിജയത്തോടെ മുന്നോട്ട് പോകും. നിങ്ങൾക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ സാധിക്കും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

കന്നി

രാഷ്ട്രീയമായി പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനായി ചെയ്യുന്ന കാര്യങ്ങൾ സമ്പൂർണ വിജയം കൈവരിക്കാൻ സാധിക്കും. അലസത ഉന്മേഷക്കുറവ് എന്നിവ ജോലിയെ ബാധിച്ചേക്കാം.

തുലാം

ഇന്ന് നിങ്ങൾ ആർക്കെങ്കിലും പണം കടം കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് തിരികെ കിട്ടാൻ പ്രയാസമാണ്. അതിനാൽ വളരെയധികം ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യത്തിന് യാത്ര പോയേക്കാം.

വൃശ്ചികം

വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പൂർണ വിജയം കൈവരിക്കാൻ കഴിയും. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ ചില ജോലികൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് നിങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കിയേക്കാം.

ധനു

ബന്ധുക്കളിൽ ഒരാളിൽ നിന്ന് നല്ലതോ ചീത്തയോ ആയ ചില സംഭവങ്ങൾ ഉണ്ടായേക്കാം. അത് നിങ്ങളെ മാനസികമായി നിരാശപ്പെടുത്തും. നിങ്ങളുടെ കുട്ടികളിൽ നിന്ന് ചില സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധിക്കും. അത് മനസ്സിനെ കൂടുതൽ സന്തോഷിപ്പിക്കും.

മകരം

ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരിൽ നിന്ന് ചില മോശം അനുഭവം ഉണ്ടായേക്കാം. ജോലികൾ പാതിവഴിയിൽ മുടങ്ങാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവർ ഇന്ന് അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ്. അല്ലാത്തപക്ഷം നഷ്ടങ്ങൾ സംഭവിച്ചേക്കാം.

കുംഭം

രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് ചില പ്രവർത്തികൾ അസ്വസ്ഥമാക്കിയേക്കാം. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ചില സമ്മർദ്ദങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകാൻ സാധ്യതയുണ്ട്.

മീനം

കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഇന്ന് പരിഹരിക്കും. ഇത് നിങ്ങൾക്ക് മനസിന് സന്തോഷം നൽകും. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിയേക്കാം. ആരെങ്കിലും കടം ചോദിച്ചാൽ കൊടുക്കാൻ മടിക്കരുത്.,

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)