Today Horoscope: ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം; അറിയാം ഇന്നത്തെ രാശി ഫലം

Horoscope Today in Malayalam 26th December 2024: ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെ ആയിരിക്കും എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Today Horoscope: ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം; അറിയാം ഇന്നത്തെ രാശി ഫലം

ഇന്നത്തെ രാശിഫലം

nandha-das
Updated On: 

26 Dec 2024 06:56 AM

ഇന്ന് ഡിസംബർ 26, വ്യാഴാഴ്ച. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെ ആയിരിക്കും? ഓരോരുത്തരുടെയും രാശി അനുസരിച്ച് ഫലങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതാത് ദിവസങ്ങൾ എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനകൾ നൽകുന്ന ഒന്നാണ് ദിവസ രാശിഫലം. ഓരോ ദിവസങ്ങളിലും നിങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാം, എന്തെല്ലാം ഒഴിവാക്കണം എന്നതിനെ കുറിച്ച് ഈ ഫലങ്ങൾ ഒരു ധാരണ നൽകുന്നു. ഇന്നത്തെ രാശിഫലമനുസരിച്ച് ചില രാശിക്കാർ ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. പലരും സാമ്പത്തിക നഷ്ടം നേരിട്ടേക്കാം. തൊഴിൽ രംഗത്ത് അംഗീകാരം ലഭിക്കുന്നവർ ഉണ്ട്. വേണ്ടപെട്ടവരിൽ നിന്നും അകലാം. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെ ആയിരിക്കും എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പല പ്രവർത്തികളിലും വിജയം കൈവരിക്കാനാകും. സുഹൃദ് സമാഗമത്തിന് സാധ്യത. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം ആയിരിക്കും. തൊഴിൽ രംഗത്ത് അംഗീകാരം ലഭിക്കും. ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബന്ധു സമാഗമത്തിന് സാധ്യത. യാത്രകൾ വിജയിക്കാം.

മിഥുനം

മിഥുനം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടാകും. ധനവരവ് കുറയും. മനഃപ്രയാസം അനുഭവപ്പെട്ടേക്കാം.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യനില മോശമാകാൻ സാധ്യത. മനഃപ്രയാസം, ഉദരവൈഷമ്യം എന്നിവ കാണുന്നു. ഏർപ്പെടുന്ന പല പ്രവർത്തികളിലും പരാജയം ഉണ്ടായേക്കും. സുഹൃത്തുക്കൾ അകൽച്ച പാലിക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഉത്സാഹം സന്തോഷം എന്നിവ കാണുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. തൊഴിൽ മേഖലയിൽ അനുകൂലമായ സ്ഥലംമാറ്റത്തിന് യോഗം. ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അപകടഭീതി ഉള്ളതിനാൽ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പാലിക്കുക. വേണ്ടപ്പെട്ടവർ അകലാൻ സാധ്യത. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, തൊഴിൽ ലാഭം എന്നിവ കാണുന്നു. തൊഴിൽ അന്വേഷിക്കുന്നവരെ തേടി അനുകൂല വാർത്തകൾ എത്തിച്ചേരും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കായിക മത്സരങ്ങളിൽ വിജയം കൈവരിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. മനഃപ്രയാസം അനുഭവപ്പെട്ടേക്കാം. ഏറ്റെടുക്കന്ന കാര്യങ്ങളിൽ പരാചയപ്പെട്ടേക്കാം. പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ പരാചയപ്പെടാൻ സാധ്യത.

ധനു

ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നിലയിൽ പുരോഗതി ഉണ്ടാകും. ഏറെ നാളായുള്ള പല ആഗ്രഹങ്ങളും സാധിക്കും. തൊഴിൽ രംഗത്ത് അംഗീകാരം ലഭിക്കും. സന്തോഷം, കാര്യവിജയം എന്നിവ കാണുന്നു.

മകരം

മകരം രാശിക്കാർ ഇന്ന് മത്സര പരീക്ഷികളിൽ വിജയിക്കാം. നേട്ടം, അംഗീകാരം എന്നിവ കാണുന്നു. ചർച്ചകളിൽ വിജയം കൈവരിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് ശത്രു ശല്യം അനുഭവപ്പെട്ടേക്കാം. വേണ്ടപ്പെട്ടവർ അകൽച്ച പാലിക്കാം. മനഃപ്രയാസം ഉണ്ടായേക്കും. ശരീരക്ഷതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് സ്വസ്ഥതക്കുറവ് ഉണ്ടായേക്കും. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത. വേദനാജനകമായ വാർത്തകൾ കേൾക്കാൻ ഇടവരും. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും
Today’s Horoscope : ഈ രാശിക്കാരെ കാത്തിരിക്കുന്നത് കാര്യവിജയം, ആഗ്രഹസഫലീകരണം! നോക്കാം ഇന്നത്തെ രാശിഫലം
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?