5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope : അലച്ചില്‍, അസ്വസ്ഥത, ശത്രുശല്യം; ഈ നാളുകാര്‍ ഇന്ന് ശ്രദ്ധിക്കണം; രാശിഫലം നോക്കാം

Today’s Horoscope 6th April 2025 in Malayalam: അലച്ചില്‍, അസ്വസ്ഥത, സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രവചനങ്ങളാണ് ഒരു വിഭാഗത്തിന് തിരിച്ചടിയാകുന്നത്. കാര്യവിജയം, യാത്രാവിജയം, സല്‍ക്കാരയോഗം അടക്കമുള്ള പ്രവചനങ്ങള്‍ മറ്റ് ചിലര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്നത്തെ രാശിഫലത്തില്‍ പറയുന്നത് എന്തെന്ന് നോക്കാം

Horoscope : അലച്ചില്‍, അസ്വസ്ഥത, ശത്രുശല്യം; ഈ നാളുകാര്‍ ഇന്ന് ശ്രദ്ധിക്കണം; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 06 Apr 2025 06:32 AM

ചില നാളുകാര്‍ക്ക് മികച്ചതും, മറ്റ് ചിലര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതുമായ പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. അലച്ചില്‍, അസ്വസ്ഥത, സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രവചനങ്ങളാണ് ഒരു വിഭാഗത്തിന് തിരിച്ചടിയാകുന്നത്. കാര്യവിജയം, യാത്രാവിജയം, സല്‍ക്കാരയോഗം അടക്കമുള്ള പ്രവചനങ്ങള്‍ മറ്റ് ചിലര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്നത്തെ രാശിഫലത്തില്‍ പറയുന്നത് എന്തെന്ന് നോക്കാം.

മേടം

ഈ രാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. അലച്ചില്‍, അസ്വസ്ഥത, കാര്യപരാജയം തുടങ്ങിയവയ്ക്ക് സാധ്യത. സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം

ഇടവം

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. മത്സരവിജയം, പ്രവര്‍ത്തനലാഭം, അംഗീകാരം, തൊഴിലിടങ്ങളില്‍ നേട്ടം, ശത്രുക്ഷയം, മനസമാധാനം എന്നിവ കാണുന്നു.

മിഥുനം

തടസങ്ങള്‍ വന്നുചേരാന്‍ സാധ്യത. സാമ്പത്തിക തടസവും കാണുന്നു. വാഗ്വാദം, ശത്രുശല്യം, അസ്വസ്ഥ തുടങ്ങിയവയ്ക്കും സാധ്യത.

കര്‍ക്കിടകം

തൊഴില്‍ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. അഭിലാഷങ്ങള്‍ പൂവണിയാം. യാത്രാവിജയം, സുഹൃദ്-ബന്ധു സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം ഇവ കാണുന്നു.

ചിങ്ങം

ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. കലഹത്തിനും സാധ്യത. വാക്കുകളും പ്രവൃത്തിക്കളും സൂക്ഷിക്കണം. അസ്വസ്ഥത, അലച്ചില്‍ ഇവ കാണുന്നു.

കന്നി

അംഗീകാരം, നേട്ടം, മനസമാധാനം, യാത്രാവിജയം ഇവ കാണുന്നു. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം.

തുലാം

ഇന്ന് പൊതുവെ അനുകൂല ദിവസം. ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, യാത്രാവിജയം, ശത്രുക്ഷയം, നേട്ടം, അംഗീകാരം ഇവ കാണുന്നു.

വൃശ്ചികം

തൊഴിലിടങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. സാമ്പത്തിക തടസം, ആരോഗ്യപ്രശ്‌നം, അപകടഭീതി, അസ്വസ്ഥത, കാര്യപരാജയം ഇവ കാണുന്നു

Read Also : Malayalam Astrology: മൂന്ന് രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ, ശനിയുടെ മാറ്റം വഴി ഗുണം ഇങ്ങനെ

ധനു

അനുകൂല ദിവസമല്ല. കാര്യതടസം, പ്രവര്‍ത്തനപരിചയം, അമിത ചെലവ്, മനപ്രയാസം ഇവ കാണുന്നു

മകരം

തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം. ആഗ്രഹങ്ങള്‍ നടക്കാനും സാധ്യത. ഉത്സാഹം, മനസമാധാനം, നേട്ടം, അംഗീകാരം ഇവ കാണുന്നു.

കുംഭം

യാത്രകളും കൂടിക്കാഴ്ചകളും വിജയിച്ചേക്കാം. കാര്യപരാജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു.

മീനം

കാര്യപരാജയം, പ്രവര്‍ത്തനപരാജയം, അലച്ചില്‍, അസ്വസ്ഥത, തടസം, സാമ്പത്തികപ്രശ്‌നം, മനപ്രയാസം ഇവ കാണുന്നു

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)