AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope : സല്‍ക്കാരയോഗം, ഒപ്പം സാമ്പത്തികനേട്ടവും; ഇന്നത്തെ ദിവസം ഈ നാളുകാര്‍ കൊണ്ടുപോയി; രാശിഫലം

Today’s Horoscope 29th April 2025 in Malayalam: ഒരു ദിവസം തങ്ങള്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന് നേരത്തെ അറിയാനുള്ള താല്‍പര്യമാകാം രാശിഫലം വായിക്കുന്നതിന് പിന്നില്‍. ചിലര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്തുള്ളതും, മറ്റുള്ളവര്‍ക്ക് നിരാശ പകരുന്നതുമായ പ്രവചനങ്ങളാകും രാശിഫലത്തില്‍ കാണുന്നത്

Horoscope : സല്‍ക്കാരയോഗം, ഒപ്പം സാമ്പത്തികനേട്ടവും; ഇന്നത്തെ ദിവസം ഈ നാളുകാര്‍ കൊണ്ടുപോയി; രാശിഫലം
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 29 Apr 2025 05:53 AM

ന്ന് ഏപ്രില്‍ 29. എല്ലാ ദിവസങ്ങളെയും പോലെ പ്രതീക്ഷയോടെ നാം വരവേല്‍ക്കുന്ന മറ്റൊരു ദിനം കൂടി എത്തി. ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് രാശിഫലം വായിക്കുന്നത് ഇന്ന് പലര്‍ക്കും ശീലമാണല്ലോ? ഒരു ദിവസം തങ്ങള്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന് നേരത്തെ അറിയാനുള്ള താല്‍പര്യമാകാം ഇതിന് പിന്നില്‍. ചിലര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്തുള്ളതും, മറ്റുള്ളവര്‍ക്ക് നിരാശ പകരുന്നതുമായ പ്രവചനങ്ങളാകും രാശിഫലത്തില്‍ കാണുന്നത്. എന്നാല്‍ രാശിഫലത്തിലെ പ്രവചനം കണ്ട്, അമിതാഹ്ലാദം കാണിക്കുകയോ, നിരാശരാകുകയോ ചെയ്യേണ്ടതില്ലെന്നാണ് പ്രധാനം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

പല പ്രതിസന്ധികളിലൂടെയും കടന്നു പോകേണ്ടി വരും. അസ്വസ്ഥത, അലച്ചില്‍, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു

ഇടവം

മികച്ച ദിനം. യാത്രാവിജയം, ബന്ധു-സുഹൃദ് സമാഗമം, സല്‍ക്കാരയോഗം, മനസമാധാനം ഇവയ്ക്ക് സാധ്യത.

മിഥുനം

ആരോഗ്യപ്രശ്‌നം, സാമ്പത്തിക വെല്ലുവിളി, കാര്യപരാജയം, പ്രവര്‍ത്തനതടസം ഇവ കാണുന്നു.

കര്‍ക്കിടകം

പൊതുവെ അനുകൂലമായ ദിവസം. പ്രവര്‍ത്തനവിജയം, കാര്യവിജയം, അംഗീകാരം, മനസമാധാനം ഇവയ്ക്ക് സാധ്യത.

ചിങ്ങം

തൊഴിലിടങ്ങളില്‍ അനുകൂലമായ നേട്ടങ്ങളുണ്ടായേക്കും. അനുകൂലമായ സ്ഥലമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയ്ക്ക് സാധ്യത.

Read Also: Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് അക്ഷയ യോഗം, 24 വര്‍ഷത്തിന് ശേഷം ഇതാദ്യമായി; ഈ രാശിക്കാർക്ക് സമ്പൽസമൃദ്ധി ഉറപ്പ്

കന്നി

ചെലവ്, സാമ്പത്തിക തടസം, അലച്ചില്‍, അസ്വസ്ഥത, കാര്യതടസം ഇവയ്ക്ക് സാധ്യത.

തുലാം

അപകടഭീതി, ശത്രുശല്യം, വാഗ്വാദം, മനഃപ്രയാസം, സാമ്പത്തികനഷ്ടം ഇവ കാണുന്നു.

വൃശ്ചികം

മത്സരവിജയം, കാര്യവിജയം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ സാധിച്ചേക്കാം. തടസങ്ങള്‍ മാറിയേക്കാം.

ധനു

യാത്രാവിജയം, ആരോഗ്യം, അംഗീകാരം, സന്തോഷം, സാമ്പത്തികനേട്ടം ഇവയ്ക്ക് സാധ്യത.

മകരം

വെല്ലുവിളികളും മോശമായ അനുഭവങ്ങളും നേരിട്ടേക്കാം. ഇച്ഛാഭംഗം, സാമ്പത്തികതടസം, അലച്ചില്‍ ഇവ കാണുന്നു.

കുംഭം

പ്രവര്‍ത്തനപരാജയം, മത്സരപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, അസ്വസ്ഥത ഇവയ്ക്ക് സാധ്യത.

മീനം

സല്‍ക്കാരയോഗം, യാത്രാവിജയം, നേട്ടം, ധനനേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവയ്ക്ക് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)