5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും: ഈ രാശിക്കാർ ജോലിസ്ഥലത്ത് തിളങ്ങും; ഇന്നത്തെ രാശിഫലം അറിയാം

Horoscope Today, December 5 2024: തൊഴിൽ രം​ഗത്ത് അനുകൂല സാഹചര്യങ്ങൾ ഇന്ന് ചില രാശിക്കാർക്ക് വന്നുചേരും. ഇത് നിങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കും. വിവാഹ തടസ്സങ്ങൾ നീങ്ങുന്നവരും ഉണ്ട്. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും? വായിക്കാം നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം.

Today’s Horoscope: പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും: ഈ രാശിക്കാർ ജോലിസ്ഥലത്ത് തിളങ്ങും; ഇന്നത്തെ രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം Image Credit source: FREEPIK
sarika-kp
Sarika KP | Published: 05 Dec 2024 06:36 AM

ഇന്നത്തെ ദിവസം പല രാശിക്കാർക്കും വ്യത്യസ്തമായ ദിവസമാകും. ചിലർക്ക് ഈ ദിവസം സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും മറ്റ് ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം അമിത ചിലവ് വന്നുചേരാൻ ഇടയുണ്ട്. തൊഴിൽ രം​ഗത്ത് അനുകൂല സാഹചര്യങ്ങൾ ഇന്ന് ചില രാശിക്കാർക്ക് വന്നുചേരും. ഇത് നിങ്ങളുടെ ഉത്തരവാദിത്വം വർധിപ്പിക്കും. വിവാഹ തടസ്സങ്ങൾ നീങ്ങുന്നവരും ഉണ്ട്. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും? വായിക്കാം നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക)

ഇന്നത്തെ ദിവസം നിങ്ങൾക്ക് അമിത് ചിലവ് ഉണ്ടാകാൻ ഇടയുണ്ട്. ഇതുകൊണ്ട് തന്നെ വലിയ സാമ്പത്തിക ഇടപാടുകൾ ഇന്ന് നടത്താൻ അത്ര നല്ല ദിവസമല്ല. വിവാഹ കാര്യത്തിൽ നല്ല ആലോചനകൾ വന്നുചേരും. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. ആരോ​ഗ്യകാര്യത്തിൽ ശ്ര​ദ്ധ പുലർത്തുക.

ഇടവം (കാർത്തിക, രോഹിണി, മകയിരം)

ഇന്നത്തെ ദിവസം സാമ്പത്തിക മെച്ചത്തിന് ഇടയുണ്ട്. പണം കടം നൽകിയവർ തിരിച്ചുതരും. വ്യാപാര രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. ലാഭം നേടാൻ സാധിക്കുന്ന പല അവസരങ്ങളും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വിജയത്തിലേക്കുള്ള മികച്ച അവസരങ്ങൾ ലഭിക്കും. കലാരംഗത്തും കഴിവുകൾ പ്രകടമാക്കാൻ അവസരമുണ്ടാകും. ചില ബന്ധുക്കൾ വഴി സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം, തിരുവാതിര, പുണർതം)

മിഥുനം രാശിക്കാർക്ക് കുറെ നാളായി കേൾക്കാൻ കാത്തിരിക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും. ചില ബിസിനസ് ഇടപാടുകൾ ലാഭകരമാകും. ഇന്ന് കഠിനാധ്വാനം കൂടുതൽ ആവശ്യമായി വരുന്ന ദിവസമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വങ്ങൾ കൂടുതലായി ലഭിക്കാൻ ഇടവരും. ചെലവുകളും വർധിക്കും. അതല്ലാതെ, സാമ്പത്തികമായി ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കും.

കർക്കടകം (പുണർതം, പൂയം, ആയില്യം)

തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. എന്നാൽ ജോലിസ്ഥലത്തെ ചില വ്യക്തികൾ മൂലം ഇതിൽ തടസ്സങ്ങളും ഉണ്ടാകാം. എതിരാളികൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയേക്കാം. കുടുംബ സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹാരത്തിലേയ്ക്ക് നീങ്ങുകയും ഇത് നിങ്ങളുടെ അനുഭവ യോഗത്തിൽ വരികയും ചെയ്യും. വി​ദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് ​ഗുണകരമായ ദിവസം ആയിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഇന്ന് സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കണം. ഇതുകൊണ്ട് തന്നെ ആരുമായി പണം കടം നൽകാൻ നിൽകേണ്ട. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും.

കന്നി (ഉത്രം, അത്തം, ചിത്തിര)

കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരത്തിൽ സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വീണേക്കാം.പുതിയ ജോലി അന്വേഷിക്കിന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ വരാനിടയുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കായി ഇന്ന് കുറച്ച് പണം ചെലവഴിച്ചേക്കാം. ഇന്ന് അലച്ചിൽ കൂടുതലായിരിക്കും.

തുലാം (ചിത്തിര, ചോതി, വിശാഖം)

ഇന്ന് നിങ്ങൾ മികച്ച തൊഴിൽ അവസരം വന്നുചേരാൻ സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് സാമ്പത്തികമായി സഹായിച്ചേക്കാം. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾ പരമാവധി ശ്രമിക്കും. തൊഴിൽ രംഗത്ത് പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

വൃശ്ചികം (വിശാഖം, അനിഴം, തൃക്കേട്ട)

ഇന്നത്തെ ദിവസം വ്യശ്ചികം രാശിക്കാർക്ക് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തേണ്ടതുണ്ട്. ബന്ധുക്കളിൽ ഒരാളുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. വിദ്യാഭ്യാസ കാര്യത്തിൽ ഇന്ന് മുടക്കം വന്നേക്കാം. എന്നാൽ വളരെ ചിന്തിച്ച് മുന്നോട്ട് പോയാൽ വിജയം നേടാൻ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം)

മക്കളുടെ വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഇന്ന് അവസാനിക്കും. കുടുംബത്തിലെ ചെറിയ കുട്ടികളുമായുള്ള സമയം നിങ്ങൾ ആസ്വദിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ നേരിട്ടിരുന്ന വെല്ലുവിളികൾ മറികടക്കും.സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം)

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ജോലി മാറാൻ ശ്രമിക്കുന്നവർക്കും ഇന്ന് നല്ല ദിവസമായിരിക്കും. മികച്ച അവസരങ്ങൾ ലഭിച്ചേക്കും. മക്കളുടെ ഭാവിയുടെ ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ഇതിന്റെ ആവശ്യങ്ങൾക്കായി കുറച്ച് പണവും ചെലവഴിച്ചേക്കാം.

കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി)

ഇന്നത്തെ ദിവസം ജോലികാര്യത്തിൽ വിജയം കൈവരിക്കും. അവിവാഹിതരായവർക്ക് നല്ല ആലോചന വരികയോ, അല്ലെങ്കിൽ വിവാഹം ഉറപ്പിക്കുകയോ ചെയ്തേക്കാം. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായം തേടിയേക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും.

മീനം (പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി)

ഇന്നത്തെ ദിവസം ചിലർക്ക് ചില ശുഭകരമായ പരിപാടികളിൽ പങ്കെടുക്കാൻ ഇടവരും. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അവസരം ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഇന്ന് അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)