Today’s Horoscope: വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ജയം, ബിസിനസുകാർക്ക് നഷ്ടം; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

December 17 Zodiac Predition: ജ്യോതിഷപ്രകാരം ഇന്നത്തെ ഓരോ നാളുകാരുടെയും രാശി നോക്കിയാലോ? ഇന്നത്തെ ദിവസം പന്ത്രണ്ട് കൂറുകാർക്കും എങ്ങനെയെന്ന് നോക്കാം.

Todays Horoscope: വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ജയം, ബിസിനസുകാർക്ക് നഷ്ടം; ഇന്നത്തെ നക്ഷത്രഫലം ഇങ്ങനെ

Daily horoscope says prediction of all zodiac signs

Updated On: 

17 Dec 2024 06:36 AM

ന്ന് ഡിസംബർ 17, മലയാള കലണ്ടർ പ്രകാരം ധനു രണ്ട് ചൊവാഴ്ച്ച. ഹെെന്ദവ വിശ്വാസികൾ ദെെവ പ്രീതിക്കായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ദിവസം കൂടിയാണ്. ദെെവത്തെ പ്രീതിപ്പെടുത്തിയാൽ മാത്രം നമ്മുടെ ഇന്നത്തെ ദിവസം നല്ലതാകണമെന്നില്ല. അതിൽ രാശിക്കും പങ്കുണ്ട്. ജ്യോതിഷപ്രകാരം ഇന്നത്തെ ഓരോ നാളുകാരുടെയും രാശി നോക്കിയാലോ? ഇന്നത്തെ ദിവസം പന്ത്രണ്ട് കൂറുകാർക്കും എങ്ങനെയെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

മേടം രാശിയിൽ ജനിച്ചവർക്ക് ഇന്ന് വെെകിട്ട് ആറ് മണി വരെ നല്ല സമയമാണ്. ഈ നാളുകാരുടെ മത്സര പരീക്ഷയിൽ ജയിക്കാൻ സാധ്യതയുണ്ട്. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. സന്ധ്യക്ക് ശേഷംകാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, ശരീരസുഖക്കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

സമ്മിശ്ര ഫലങ്ങളാണ് ജോതിഷ പ്രകാരം ഇന്ന് ഇടവക്കൂറുകാർക്ക് ഉള്ളത്. വെെകിട്ട് ആറ് മണിവരെ മോശം സമയമാണ്. കാര്യപരാജയും ധനതടസ്സവും ഇക്കൂട്ടരെ അലട്ടും. അനാവശ്യ ചെലവിന്റെ ഭാ​ഗമായി പണവും നഷ്ടപ്പെട്ടേക്കാം. സന്ധ്യക്ക് ശേഷം ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചെന്ന വാർത്ത കേൾക്കും. വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്നവർക്കും മറ്റുള്ളവരുടെ അം​ഗീകാരം ലഭിച്ചേക്കും.

ALSO READ: ധനു മാസം ഈ രാശിക്കാർക്ക് ഗുണകരം, വരുമാനം ഡബിളാവും

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

മിഥുന രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ഉയർച്ച ഉണ്ടാകും. കുടുംബവുമായി വളരെ കാലമായി അകന്ന് കഴിയുന്ന ബന്ധുവുമായി രമ്യതയിൽ എത്താൻ ഇടയുണ്ട്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ അഭിമാനക്ഷതം മൂലം മാനസികമായി തളർന്നേക്കും. രാശിപ്രകാരം സന്ധ്യക്ക് ശേഷം കാര്യങ്ങൾ അത്ര ശുഭകരമല്ല.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

മറ്റു രാശിക്കാരെ പോലെ തന്നെ കർക്കടക കൂറുകാർക്കും ഇന്ന് സമ്മിശ്ര ഫലമാണ് ജോതിഷ പ്രകാരം. ഇന്നത്തെ ദിവസം മുഴുവൻ ഈ നാളുകാർക്ക് അലച്ചിൽ ആയിരിക്കും. കാര്യപരാജയത്തോടൊപ്പം ബിസിനസിൽ നഷ്ടം സംഭവിച്ചേക്കാം. വെെകിട്ട് ആറ് മണിക്ക് ശേഷം ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

ബന്ധുകളുമായി ഇടപ്പെഴുകാനുള്ള സാധ്യത കാണുന്നു. വിദ്യാർത്ഥികൾ പരീക്ഷകളിൽ ജയിക്കും. ഇഷ്ടഭക്ഷണ സമൃദ്ധിയും ഉണ്ടായേക്കും. ബിസിനസിൽ പ്രതീക്ഷിച്ച പോലുള്ള ജയം സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ല. പാഴ്ചെലവുകൾ മൂലം പണം നഷ്ടപ്പെട്ടേക്കാം. കുടുംബ പ്രശ്നം മൂലം സ്വസ്ഥത കുറവ് അനുഭവപ്പെട്ടേക്കാം. വെെകിട്ട് ആറിന് ശേഷം ഉദരസംബന്ധമായ പ്രശ്നം അലട്ടാൻ സാധ്യതയുണ്ട്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

ഡിസംബർ 17, ചെവ്വാഴ്ചയിലെ ഏറ്റവും മികച്ച രാശിഫലം കന്നി കൂറുകാർക്കാണ്. ധനുമാസത്തിന്റെ തുടക്കം തന്നെ അവർക്ക് പോസിറ്റീവാണ്. നാളുകളായി ആ​ഗ്രഹിച്ചിരുന്ന സ്ഥലം മാറ്റ ഉത്തരവ് ഇന്ന് കയ്യിൽ കിട്ടിയേക്കാം. തൊഴിൽ സ്ഥലത്ത് മേലധികാരിയുടെ പ്രശംസ ലഭിക്കും. കാര്യവിജയം, ഉത്സാഹം, സുഹൃത്തുകളുമായുള്ള ഒത്തുകൂടൽ എന്നിവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ധനയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റ യോഗം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

ഗുണദോഷസമ്മിശ്ര ഫലങ്ങളാണ് വൃശ്ചിക കൂറുകാർക്ക് ഇന്ന് ജോതിഷ പ്രകാരം. കാര്യതടസ്സം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. പാഴ്ചെലവിലൂടെ പണം നഷ്ടപ്പെട്ടേക്കും. ഉദര സംബന്ധമായ രോ​ഗങ്ങളും ഇന്ന് അലട്ടാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

വെെകിട്ട് ആറ് മണി വരെ ധനു രാശിക്കാർ ആ​ഗ്രഹിക്കുന്നത് എന്തും നടക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ജയം ഉറപ്പ്. ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. സന്ധ്യക്ക് ശേഷം വാഹനമോടിക്കുന്നത് ശ്രദ്ധിച്ച് വേണം. അപകടത്തിൽ ശാരീരികക്ഷതം സംഭവിച്ചേക്കും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

വിദ്യാർത്ഥികൾക്ക് അവർ ആ​ഗ്രഹിക്കുന്ന കോഴ്സുകളിൽ പഠിക്കാൻ അവസരം ലഭിച്ചേക്കും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ സത്പ്രവർത്തി കാരണം കുടുംബും സുഹൃത്തുകളും അം​ഗീകരിക്കാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

സമ്മിശ്ര ഫലങ്ങളാണ് കുംഭം രാശിക്കാർക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഈ രാശിക്കാരെ സ്വസ്ഥത കുറവിലേക്ക് നയിക്കും. മുൻകൂട്ടി നിശ്ചയിച്ച യാത്ര ചില അസൗകര്യങ്ങൾ കാരണം നടന്നെന്ന് വരില്ല. കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. സന്ധ്യക്ക് ശേഷം സുഹൃത്തുകളെ കാണാൻ ഇടവരും. ബിസിനസിലും ഉയർച്ച.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

രാശിപ്രകാരം ഇന്ന് മോശം സമയമാണ് മീനക്കൂറുകാർക്ക്. ബിസിനസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ചെയ്തു തീർക്കാൻ ആ​ഗ്രഹിച്ച കാര്യങ്ങൾ ഇന്ന് പൂർത്തിയാകില്ല. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷയിൽ തോറ്റേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു