Today’s Horoscope: ദേഷ്യം നിയന്ത്രിക്കണം, ശാന്തമായി കാര്യങ്ങളെ നേരിടൂ; ഇന്നത്തെ രാശിഫലം അറിയാം
Horoscope Today, December 10, 2024: കോപം നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നങ്ങളിൽ അകപ്പെടുന്ന രാശിക്കാരുണ്ട്. ശാന്തമായി കാര്യങ്ങളെ നേരിടാൻ ശ്രമിക്കുന്ന ജീവിതത്തിൽ വിജയം കൈവരിക്കാൻ ഇടയുണ്ട്. ഇങ്ങനെ ഇന്ന് ഓരോ രാശിക്കാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കൂറുകളാർക്കും ദിവസം എങ്ങനെ എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വായിക്കാം.
ഇന്ന് ചില രാശിക്കാർ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. തൊഴിൽ രംഗത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഇത് നിങ്ങൾക്ക് ജോലിയിൽ ഉയർച്ചയ്ക്ക് കാരണമാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകാൻ ശ്രമിക്കുക. ചില രാശിക്കാർക്ക് ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കാം. കോപം നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നങ്ങളിൽ അകപ്പെടുന്ന രാശിക്കാരുണ്ട്. ശാന്തമായി കാര്യങ്ങളെ നേരിടാൻ ശ്രമിക്കുന്ന ജീവിതത്തിൽ വിജയം കൈവരിക്കാൻ ഇടയുണ്ട്. ഇങ്ങനെ ഇന്ന് ഓരോ രാശിക്കാരുടെയും ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കൂറുകളാർക്കും ദിവസം എങ്ങനെ എന്നറിയാൻ സമ്പൂർണ നക്ഷത്രഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാർക്ക് ഇന്ന് അമിത സാമ്പത്തിക ചെലവ് സംഭവിക്കാൻ ഇടയുണ്ട്. ഇത് മുൻകൂട്ടി മനസ്സിൽ കണ്ട് വേണം കാര്യങ്ങൾ ഏറ്റെടുക്കാൻ. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ചില രോഗങ്ങൾ പിടിപെടാനിടയുണ്ട്. തക്ക സമയത്ത് വേണ്ടവിധത്തിൽ ചികിത്സ നൽകിയിലെങ്കിൽ രോഗം മൂർച്ചിക്കാൻ ഇടയുണ്ട്. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങൾ ആവിഷ്‌കരിച്ചേക്കാം. ഇത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യുകയും ചെയ്യും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവക്കൂറുകാർക്ക് ഇന്നത്തെ ദിവസം അത്ര ഗുണകരമായതല്ല. പല പ്രശ്നങ്ങളെയും തരണം ചെയ്യേണ്ടതായുണ്ട്. ഇതിനിടെയിൽ പല പ്രതിസന്ധികളും വന്നുചേരാം. അതൊക്കെ മുൻകൂട്ടി കണ്ട് വേണം ഒരു കാര്യത്തിലേക്ക് തിരിക്കാൻ. പ്രാധാന്യമനുസരിച്ച് തീർക്കാനുള്ള ജോലികൾ ക്രമീകരിക്കുക. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർ എല്ലാ കാര്യങ്ങളും കൃത്യമല്ലെ എന്ന് ഉറപ്പുവരുത്തുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മിഥുനം രാശിക്കാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. എന്നാൽ തൊഴിൽ രംഗത്ത് അമിത സമ്മർദ്ദം അനുഭവപ്പെട്ടേക്കും. കോപം നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങളിലും അകപ്പെട്ടേക്കാം. വൈകുന്നേര സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ ചെലവിടും. പങ്കാളിയുമായി ചില ഭാവി കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തേക്കാം. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. പ്രണയത്തിലായിരിക്കുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഇന്നത്തെ ദിവസം ജോലി സംബന്ധമായി ഉയർച്ച ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. എന്നാൽ പെട്ടെന്ന് കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവം ഒഴുവാക്കണം. ഭാവിയിൽ നേട്ടങ്ങളുണ്ടാകുന്ന പദ്ധതികളുടെ ഭാഗമാകും. ബുദ്ധിയും വിവേകവും ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് പ്രയോജനം ചെയ്യും. വിവാഹ ആലോചന നോക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്നത്തെ ദിവസം ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകാൻ ശ്രമിക്കുക. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കാനിടയുണ്ട്. എന്നാൽ അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കണം, വരവിനനുസരിച്ച് ചെലവുകൾ ചുരുക്കാൻ ശ്രദ്ധിക്കുക.വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ വിദ്യാർഥികൾ തരണം ചെയ്യും. കുടുംബാംഗങ്ങളുമൊത്ത് വൈകുന്നേര സമയം സന്തോഷത്തോടെ ചെലവിടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സമൂഹത്തിൽ പ്രശസ്തിയുണ്ടാകും. ഏറ്റെടുക്കുന്ന ഏത് ജോലിയും വിജയകരമായി പൂർത്തിയാക്കും. വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്. മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്നത്തെ ദിവസം തുലാം രാശിക്കാർ ശാന്തമായി കാര്യങ്ങളെ നേരിടാൻ ശ്രമിക്കു. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പുതിയ തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വരാനിടയുണ്ട്. വൈകുന്നേരം അനാവശ്യ ചെലവുകൾ ഉണ്ടാകാനിടയുണ്ട്. പണം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സാമ്പത്തിക പ്രശ്നം നേരിടാം. വിദേശത്തേക്ക് പോകുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് ദേഷ്യം നിയന്ത്രിച്ച് മുന്നോട്ട് പോകുന്നത് എല്ലാ കാര്യത്തിലും വിജയം കൈവരിക്കാൻ ഇടയുണ്ട്. കുടുംബാംഗങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഇന്നത്തെ ദിവസം സാധിക്കും. വൈകുന്നേര സമയം കുടുംബത്തിലെ കുട്ടികൾക്കൊപ്പം ചെലവിടും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്നത്തെ ദിവസം ധനുരാശിക്കാർക്ക് അത്ര അനുയോജ്യമായ ദിവസമല്ല. ആരോഗ്യസംബന്ധമായി കുറച്ച് മോശം ദിവസമാണ് ഇന്ന്. കൃത്യമായ രീതിയിലുള്ള ചികിത്സ ആരോഗ്യം മെച്ചപ്പെടുത്തും. പാർട്ട് ടൈം ജോലിക്കായി ശ്രമിച്ചിരുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. വൈകുന്നേരം ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രണയ ജീവിതത്തിൽ കൂടുതൽ സന്തോഷമുണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം വന്നുചേരാൻ ഇന്നത്തെ ദിവസം സാധ്യതയുണ്ട്. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. പുതിയ ആളുകളെ കാണാനും പരിചയപ്പെടാനും അവസരമുണ്ടാകും. ഭാവിയിലേയ്ക്കായി ചില പുതിയ പദ്ധതികൾ ആവിഷ്കരിക്കും. തൊഴിൽ രംഗത്ത് പ്രമോഷൻ പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുംഭം രാശിക്കാർക്ക് ഇന്ന് ജോലി കാര്യത്തിൽ പുരേഗതിക്ക് കാരണമാകും. മുതിർന്നവരുടെ സഹായം ലഭിക്കുന്ന ദിവസമാണ്. കുടുംബാംഗങ്ങളുമൊത്ത് ആഘോഷ പരിപാടിയിൽ പങ്കെടുക്കാനിടയുണ്ട്. ചെറുകിട വ്യാപാരികൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പരീക്ഷകളിൽ മികച്ച വിജയം നേടാൻ വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും പൂർണ പിന്തുണ ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ഉയർച്ചയ്ക്ക് കാരണമാകും. ചില ജോലികളിൽ നിന്ന് വലിയ നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഹൃത്തിന് പണം കടമായി കൊടുക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. പ്രണയ പങ്കാളിയെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പരിചയപ്പെടുത്താൻ അവസരമുണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)