5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഈ രാശിക്കാർ സൂക്ഷിക്കുക, കാത്തിരിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾ? ഇന്നത്തെ നിങ്ങളുടെ ദിവസം ഏങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Horoscope Today: കരിയറിലും ബിസിനസിലുമുള്ള വളർച്ചയാണ് ചില നാളുകാരുടെ രാശിഫലത്തിലുള്ളത്. പെട്ടെന്നുള്ള തീരുമാനങ്ങൾ ചിലരിൽ നഷ്ടങ്ങളുണ്ടാക്കുന്നു. ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുക. ഇന്നത്തെ നിങ്ങളുടെ ദിവസം ഏങ്ങനെയെന്ന് അറിയാം....

Today Horoscope: ഈ രാശിക്കാർ സൂക്ഷിക്കുക, കാത്തിരിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾ? ഇന്നത്തെ നിങ്ങളുടെ ദിവസം ഏങ്ങനെ? അറിയാം സമ്പൂർണ രാശിഫലം
Malayalam HoroscopeImage Credit source: TV9 Network
nithya
Nithya Vinu | Updated On: 12 Mar 2025 07:34 AM

ഇന്നത്തെ നിങ്ങളുടെ ദിവസം ഏങ്ങനെയായിരിക്കുമെന്ന് അറിയാൻ ആ​ഗ്രഹമുണ്ടോ? ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് നേട്ടങ്ങളോ പരാജയങ്ങളോ എന്നറിയാൻ തുടർന്ന് വായിക്കുക.

മേടം
സമ്പത്തുമായി ബന്ധപ്പെട്ട കൂടിച്ചേരലോ വേർപിരിയലോ ഒഴിവാക്കുന്നതാണ് നല്ലത്. അത് ദോഷം ചെയ്യും. നിങ്ങളുടെ വീട്ടിൽ ഇപ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ ഇപ്പോൾ സമ്മർദ്ദം വർധിപ്പിക്കുന്നതായി തോന്നിയാലും പിൻകാലത്ത് നിങ്ങൾക്ക് അനുകൂലമായി തീരും. ബുദ്ധി ശക്തിക്ക് പ്രാധാന്യം നൽകും.
ഭാ​ഗ്യ നമ്പർ: 3,6,9
ഭാ​ഗ്യ നിറം: കാക്കി

ഇടവം
കഴിഞ്ഞതിനെ ഓർത്ത് നിരാശപ്പെടരുത്. നികലവിലുള്ള ജോലി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക. കുടംബകാര്യങ്ങളിൽ ക്ഷമ കാണിക്കുക. സ്വത്ത് അല്ലെങ്കിൽ പുതിയ വാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്.
ഭാ​ഗ്യനമ്പർ: 3,5,6
ഭാ​ഗ്യ നിറം: ക്രീം

മിഥുനം
യാത്രകൾക്ക് സാധ്യത. ബന്ധങ്ങൾ മുതലെടുക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കാം, ശ്രദ്ധിക്കുക. സഹോദരങ്ങളിൽ നിന്നുള്ള പിന്തുണ വർധിക്കും. പ്രധാനപ്പെട്ട ചില വിവരങ്ങൾ ലഭിക്കും. അലസത മാറ്റുക.
ഭാ​ഗ്യ നമ്പർ: 3,5,6
ഭാ​ഗ്യ നിറം: ഇളം പച്ച

ALSO READ: മാർച്ച് 16 മുതൽ ഇവരൊക്കെ നേട്ടം കൊയ്യും, രാശിഫലം

കർക്കിടകം
പ്രശസ്തിയും ബഹുമാനവും വർധിക്കും. മികച്ച തൊഴിലുകൾക്കായി സമയം ചെലവഴിക്കും. സമ്പത്തും ആസ്തികളും വർധിക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.
ഭാ​ഗ്യ നമ്പർ: 2,3,5,6
ഭാ​ഗ്യ നിറം: അക്വ

ചിങ്ങം
കരിയറിലും ബിസിനസിലും വളർച്ച. വ്യക്തിപരമായ കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ഫലം കാണും.
ഭാ​ഗ്യ നമ്പർ: 1,3,5,6
ഭാ​ഗ്യ നിറം: തവിട്ട്

കന്നി
നിയമപരമായ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. ചെലവുകളും നിക്ഷേപകളും കൂടുതലാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
ഭാ​ഗ്യ നമ്പർ: 3,5,6
ഭാ​ഗ്യ നിറം: കടും പച്ച

തുലാം
എല്ലാവരുടെയും വിശ്വാസം നേടും. കരിയറും ബിസിനസും ശക്തിപ്പെടും. നിങ്ങളുടെ സ്വാധീനം വർധിക്കും. നേട്ടങ്ങളിൽ നിങ്ങൾ ആവേശഭരിതരാകും. അതേ സമയം അമിത ഉത്സാഹത്താൽ തെറ്റുകൾ വരുത്താതിരിക്കുക.
ഭാ​ഗ്യ നമ്പർ: 3,5,6
ഭാ​ഗ്യ നിറം: നീല

വൃശ്ചികം
ഭരണപരമായ ജോലികൾ വർധിക്കും. സമൂഹത്തിൽ ഉയർന്ന സ്വാധീനമുള്ള വ്യക്തികളെ കണ്ടുമുട്ടും. സഹകരണ മനോഭാവം വളർത്തിയെടുക്കുന്നത് ​ഗുണം ചെയ്യും.
ഭാ​ഗ്യ നമ്പർ: 3,6,9
ഭാ​ഗ്യ നിറം: ചെളിനിറം

ധനു
ശാരീരിക പ്രശ്നങ്ങൾ കുറയും. നേട്ടങ്ങളും സ്വാധീനങ്ങളും വർധിക്കും. മതപരവും ആത്മീയപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അനുകൂല സാഹചര്യങ്ങൾ വർധിക്കും.
ഭാ​ഗ്യ നമ്പർ: 3,6,9
ഭാ​ഗ്യ നിറം: മഞ്ഞ

മകരം
സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പുലർത്തുക. അത്യാവശ്യ ചർച്ചകളിൽ ക്ഷമ പാലിക്കുക. അല്ലെങ്കിൽ ജോലിയെ ദോഷകരമായി ബാധിക്കും. കുടുംബാം​ഗങ്ങളിൽ നിന്നുള്ള ഉപദേശം സ്വീകരിക്കുക. അശ്രദ്ധ നല്ലതല്ല.
ഭാ​ഗ്യ നമ്പർ: 5,6,9
ഭാ​ഗ്യ നിറം: കടും തവിട്ട്

കുംഭം
കരിയറിലും ബിസിനസിലും പങ്കാളിത്തങ്ങൾ വർധിക്കും. ആളുകളെ ഒരുമിിച്ച് കൊണ്ടുവരാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷങ്ങൾ വർധിക്കും. ബിസിനസ് സംരംഭങ്ങൾക്ക് അനുകൂലസമയം.
ഭാ​ഗ്യ നമ്പർ: 3,5,8
ഭാ​ഗ്യ നിറം: പർപ്പിൾ

മീനം
ഉത്തരവാദിത്തങ്ങൾ നിറവേറ്റും. പ്രലോഭനങ്ങളിൽ വീഴരുത്. എതിരാളികളെ സൂക്ഷിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കുക. സംഘടന സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഭാ​ഗ്യ നമ്പർ: 2,3,9
ഭാ​ഗ്യ നിറം: ചുവപ്പ്

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)