Today’s Horoscope: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും; ദേഷ്യം നിയന്ത്രിക്കണം; ഇന്നത്തെ നക്ഷത്രഫലം അറിയാം
Horoscope Today, December 4, 2024: തൊഴിൽ ഗുണവും സാമ്പത്തിക നേട്ടവും ഉണ്ടാകുന്ന രാശിക്കാർ ഉണ്ടെങ്കിലും ചില കൂറുകാരുടെ രാശിഫലത്തിൽ കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇന്നത്തെ 12 രാശിക്കാരുടെയും നക്ഷത്രഫലം അറിഞ്ഞാലോ?
ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക ലാഭം കൈവരും. ഇതിനു പുറമെ ബിസിനസ് രംഗത്ത് അനുകൂല സാഹചര്യം വന്നു ചേരും. മറ്റുചിലർക്ക് മികച്ച തൊഴിൽ സാധ്യത ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന രാശിക്കാരുണ്ട്. സമ്മിശ്ര ഫലങ്ങൾ നേരിടേണ്ടി വരുന്ന വിദ്യാർത്ഥികളും ഉണ്ട്. വിദേശത്തേക്ക് പോകാൻ തീരുമാനിക്കുന്നവർക്ക് ഇന്ന് അനുകൂല സാഹചര്യം ഉണ്ടാകും. വിവാഹത്തിന് തടസ്സങ്ങൾ നീങ്ങുന്നവരുമുണ്ട്. ഇന്നത്തെ ദിവസം ദേഷ്യം നിയന്ത്രിക്കാൻ ചില രാശിക്കാർ ശ്രദ്ധിക്കണം.
മേടം (അശ്വതി, ഭരണി, കാർത്തിക)
മേടം രാശിക്കാർക്ക് ബിസിനസിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. സാമൂഹിക പ്രശസ്തി വർധിക്കും. മാത്രമല്ല ചില അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. ഇന്നത്തെ ദിവസം എത്ര തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. ഗൃഹത്തിൽ അത്ര അനുകൂലമായ സാഹചര്യങ്ങൾ ആയിരിക്കില്ല ഇന്ന്. ഏറെ കാലമായി ഉണ്ടായിരുന്ന ഒരാഗ്രഹം ഇന്ന് നിറവേറാനിടയുണ്ട്. ഇത് നിങ്ങൾക്ക് സന്തോഷം കൊണ്ടുവരും.
ഇടവം (കാർത്തിക, രോഹിണി, മകയിരം)
ഇടവം രാശിക്കാർ ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. . നിങ്ങളുടെ മുഴുവൻ ശ്രദ്ധയും ഈ ദിവസം ജോലി സംബന്ധമായ കാര്യത്തിലാകും. ഈ മാറ്റങ്ങൾ നിങ്ങൾക്ക് ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും. വൈകുന്നേരം കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. വിവാഹത്തിനു അനുകൂലമായ വാർത്തകൾ വന്നുചേരും.
മിഥുനം (മകയിരം, തിരുവാതിര, പുണർതം)
ഇന്നത്തെ ദിവസം അമിത ചിലവ് വന്നുചേരും. കുടുംബത്തിൽ ഒരാളുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഇതിന്റെ കാര്യങ്ങൾക്കായി ചെലവുകളും കൂടിയേക്കാം. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാനാകും. ഇഷ്ടമുള്ള കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കൂടുതൽ ശ്രമിക്കും. ഇന്നത്തെ ദിവസം ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക.
കർക്കടകം (പുണർതം, പൂയം, ആയില്യം)
ജോലി കാര്യത്തിൽ നിന്ന് നേട്ടമുണ്ടാകും. കഠിനാധ്വാനത്തോടെ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം ഉണ്ടാകും. ബിസിനസിൽ പ്രതീക്ഷച്ചതിലും അധികം നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർക്ക് ഇന്ന് ശുഭ വാർത്ത കേൾക്കും.
ചിങ്ങം (മകം, പൂരം, ഉത്രം)
കടമെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടേക്കാം. വിദ്യാർഥികൾ പഠന കാര്യത്തിൽ പുരോഗതി പ്രകടമാക്കും. കഠിനാധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ പരീക്ഷകളിൽ ഉന്നത വിജയം നേടാനാകൂ. ജോലിസ്ഥലത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടി വരും. ഇല്ലെങ്കിൽ പല പ്രശ്നങ്ങളും ഇതുമൂലം നേരിട്ടേക്കാം. വളരെക്കാലമായി തീരാതിരുന്ന ചില ജോലികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ സാധിക്കും.
കന്നി (ഉത്രം, അത്തം, ചിത്തിര)
വിവാഹ യോഗ്യരായവർക്ക് ഇന്ന് മികച്ച ആലോചനകൾ വരാനിടയുണ്ട്. പങ്കാളിത്ത വ്യാപാരത്തിൽ നിന്ന് ലാഭം നേടും. വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം ചില മംഗളകരമായ കാര്യങ്ങൾ ചർച്ച ചെയ്‌തേക്കും. അയൽവാസികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കിയെല്ലെങ്കിൽ പ്രശ്നങ്ങൾ നിയമപരമായി നേരിടുന്നതിലേയ്ക്ക് നീങ്ങിയേക്കാം. ജോലികാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം
തുലാം (ചിത്തിര, ചോതി, വിശാഖം)
ഇന്ന് നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിക്കും. ഇന്ന് നിങ്ങളുടെയോ കുടുംബത്തിൽ മാറ്റരുടെയെങ്കിലുമോ ആരോഗ്യം മോശമാകാനിടയുള്ളതിനാൽ ജാഗ്രത വേണം.
വൃശ്ചികം (വിശാഖം, അനിഴം, തൃക്കേട്ട)
കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കുടുംബത്തോടൊപ്പം ചെലവിടുന്ന സമയം നിങ്ങൾ ആസ്വദിക്കുകയും ചെയ്യും. പഠന രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് അധ്യാപകർ വഴികാട്ടിയാകും. സാമ്പത്തിക ലാഭം വന്നുചേരും. തൊഴിൽ രംഗത്തും വ്യാപാര രംഗത്തും കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി നേട്ടം കൈവരിക്കാനാകും.
ധനു (മൂലം, പൂരാടം, ഉത്രാടം)
ജോലിസ്ഥലത്തെ പല പ്രശ്നങ്ങളിൽ നിന്നും ഇന്ന് മോചനം നേടാനാകും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. കുടുംബാംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ഒരാൾ സാമ്പത്തിക സഹായത്തിനായി നിങ്ങളെ സമീപിച്ചേക്കാം. കഠിനാധ്വാനത്തിലൂടെ മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം)
മകരം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. കുട്ടികളുടെ കാര്യത്തിൽ ഒരു പ്രധാന തീരുമാനം എടുക്കേണ്ടതായി വരും. തൊഴിൽ രംഗത്ത് വളരെയധികം സമ്മർദ്ദമുണ്ടാകും. നിങ്ങളുടെ ജോലികളെല്ലാം സത്യസന്ധമായി ചെയ്യാൻ ശ്രമിക്കുക. നിയമങ്ങൾ പാലിക്കുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി)
കുംഭക്കൂറുകാർക്ക് സാമ്പത്തിക ചിലവ് ഉണ്ടാകും. എന്നാൽ ഇത് നിയന്ത്രിച്ചാൽ അമിത ചിലവ് ഒഴുവാക്കും. ബിസിനസിൽ പുതിയ കരാറുകൾ തിരക്കുകൂട്ടി ഉറപ്പിക്കുന്നതിന് മുമ്പ് നന്നായി ആലോചിച്ച് തീരുമാനം എടുക്കുക. ഇല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. ഈ ദിവസം നടത്തുന്ന നിക്ഷേപത്തിലൂടെ ലാഭ സാധ്യതകൾ വർധിക്കും.
മീനം (പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി)
മത്സര പരീക്ഷകളിൽ വിജയം കാണുന്നു. കാര്യസാധ്യവും നിയമവിജയവും ഇക്കൂട്ടർക്ക് അനുകൂലമായി വരും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കും. സുഹൃത്തുകളോ കുടുംബമോ ആയിട്ടുള്ള യാത്രകൾ വിജയിക്കാം. നിങ്ങളുടെ ഭക്ഷണ ശീലത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട ദിവസമാണ്. ഇല്ലെങ്കിൽ പല ഉദര പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)