Today’s Horoscope: മനപ്രയാസം, അപകടഭീതി, കാര്യതടസ്സം ഈ നാളുകാർ സൂക്ഷിക്കണം; ഇന്നത്തെ നക്ഷത്രഫലം

December 11 Horoscope Prediction: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം ആരംഭിച്ചാലോ ? ഡിസംബർ 11-ലെ നക്ഷത്രഫലം വായിക്കാം.

Todays Horoscope: മനപ്രയാസം, അപകടഭീതി, കാര്യതടസ്സം ഈ നാളുകാർ സൂക്ഷിക്കണം; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Published: 

11 Dec 2024 06:03 AM

ഇന്ന് ഡിസംബർ 11, മലയാള കലണ്ടർ പ്രകാരം വൃശ്ചികം 26. ദിവസം ആരംഭിക്കുന്നതിന് മുമ്പേ നാൾ ഫലം അറിഞ്ഞ് തുടങ്ങാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും ? ചിലർ ശുഭകാര്യങ്ങൾക്ക് പുറപ്പെടുന്നതിന് മുമ്പ് രാഹുകാലം നോക്കാറുണ്ട്. ഇന്ന് ഉച്ചവരെ രാശിപ്രകാരം പല കൂറുകാർക്കും മോശം സമയമാണ്. മനഃപ്രയാസം, അലച്ചിൽ, ധനനഷ്ടം എന്നിവ ചിലരെ അലട്ടുമെങ്കിൽ ചിലർക്ക് കാര്യവിജയവും ധനലാഭവും ഉണ്ടാകുന്നു.

ഇന്നത്തെ നക്ഷത്രഫലം

മേടം(അശ്വതി, ഭരണി, കാർത്തിക)

മേടം രാശിക്കാർക്ക് ഇന്നത്തെ പ്രഭാതം അത്രനല്ലതല്ല. ഉച്ചയ്ക്ക് 12 മണി വരെ കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, നഷ്ടം എന്നിവ സംഭവിക്കാൻ ഇടയുണ്ട്. ഉച്ചയ്ക്ക് ശേഷം ഈ നാളുകാർക്ക് കാര്യവിജയം ഉണ്ടാകും. ബിസിനസിൽ‌ നേട്ടമുണ്ടാകാനും സാധ്യതയുണ്ട്.

ഇടവം(കാർത്തിക, രോഹിണി, മകയിരം)

രാശി പ്രകാരം ഇടവക്കൂറുകാർക്ക് ഇന്ന് ഏറ്റവും അനുയോജ്യമായ സമയം ഉച്ചയ്ക്ക് 12 മണി വരെയാണ്. ഈ നിശ്ചിത സമയത്തിനുള്ളിൽ ഇവർക്ക് കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സന്തോഷം, ഇവ കാണുന്നു. 12 മണിക്ക് ശേഷം കാര്യതടസ്സവും ധനതടസ്സവും അനുഭവപ്പെട്ടേക്കാം. മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടാനും ആരോ​ഗ്യം മോശമാകാനും സാധ്യതയുണ്ട്.

മിഥുനം(മകയിരം, തിരുവാതിര, പുണർതം)

മിഥുനം രാശിക്കാർക്ക് ഡിസംബറിലെ ഏറ്റവും മികച്ച ദിവസമാണ് ഇന്ന് എന്ന് പറയാം. കാര്യവിജയത്തോടൊപ്പം പൊതുസമൂഹത്തിന്റെ അം​ഗീകാരവും ലഭിക്കുന്നു. ശത്രുക്ഷയം സംഭവിക്കുന്നതിനോടൊപ്പം സാമ്പത്തിക തടസ്സങ്ങൾ മാറിക്കിട്ടാം.

കർക്കടകം(പുണർതം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് അത്ര ശുഭകരമായ ദിവസമല്ല. കാര്യപരാജയവും ധനനഷ്ടവും ഇവരെ അലട്ടുമെങ്കിലും തൊഴിലിടത്ത് നിന്ന് പ്രശംസ ലഭിക്കുന്നതിനൊടോപ്പം ബിസിനസിൽ ലാഭത്തിലാകാൻ സാധ്യതയുണ്ട്.

ചിങ്ങം(മകം, പൂരം, ഉത്രം)

ഉച്ചവരെ ചിങ്ങക്കൂറുകാർക്കും രാശിപ്രകാരം മോശം സമയമാണ്. കാര്യപരാജയം, യാത്രാതടസ്സം ഇവ കാണുന്നു. കുടുംബത്തിലുണ്ടാകുന്ന സ്വസ്ഥതക്കുറവ് മാനസിക സംഘർഷത്തിലേക്ക് നയിക്കും. ഉച്ചയ്ക്ക് ശേഷം ഗുണ-ദോഷസമ്മിശ്ര ഫലങ്ങളായിരിക്കും ഈ രാശിക്കാർക്ക് ഉണ്ടാകുക.

കന്നി(ഉത്രം, അത്തം, ചിത്തിര)

കാര്യവിജയത്തോടൊപ്പം കോടതിയിലും മറ്റും നിലനിൽക്കുന്ന കേസുകളിൽ ഈ കൂട്ടർക്ക് നിയമവിജയം കൂടി ലഭിക്കുന്നു. ഉച്ചയ്ക്ക് ശേഷം മനഃപ്രയാസം, ധനനഷ്ടം, അപകടഭീതി ഇവ കാണുന്നു.

തുലാം(ചിത്തിര, ചോതി, വിശാഖം)

ഡിസംബർ 11-ലെ രാശിപ്രകാരം ഭാ​ഗ്യദേവതയുടെ അനു​ഗ്രഹം ഇന്ന് ലഭിച്ചിരിക്കുന്നത് തുലാം രാശിക്കാർക്കാണ്. കാര്യവിജയത്തോടൊപ്പം സമൂഹം അം​ഗീകരിക്കാൻ സാധ്യതയുണ്ട്. കൂറെ കാലമായി മനസിൽ കൊണ്ടുനടക്കുന്ന ആ​ഗ്രഹങ്ങളും നടക്കാൻ സാധ്യതയുണ്ട്. ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം, അനിഴം, തൃക്കേട്ട)

ബിസിനസിൽ വൃശ്ചിക കൂറുകാർക്ക് വലിയ തകർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോ​ഗ്യസ്ഥിതി മോശമാകുന്നതിനോടൊപ്പം ഇച്ഛാഭംഗവും സംഭവിക്കും. കാര്യപരാജയം, യാത്രാതടസ്സം, ശാരീരികാസ്വസ്ഥത ഇവ കാണുന്നു. ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളെ കാണാൻ ഇടവരും.

ധനു(മൂലം, പൂരാടം, ഉത്രാടം)

കാര്യപരാജയം, അലച്ചിൽ, അഭിമാനക്ഷതം എന്നിവ ധനുക്കൂറുകാർക്ക് ഇന്ന് സംഭവിക്കാൻ ഇടയുണ്ട്. മറ്റുള്ളവർ വേദനാജനകമായ അനുഭവങ്ങൾ സമ്മാനിച്ചേക്കാം.

മകരം(ഉത്രാട, തിരുവോണം, അവിട്ടം)

ആ​ഗ്രഹിച്ച കാര്യങ്ങളെല്ലാം ഇന്ന് നടക്കുവാൻ സാധ്യതയുണ്ട്. തൊഴിലിടത്ത് സ്ഥാനക്കയറ്റം ലഭിക്കും. മറ്റുള്ളവർ നിങ്ങളുടെ കഴിവിനെ അം​ഗീകരിക്കാനുള്ള മനസ് കാട്ടും. കുടുംബത്തിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ സംഭവിച്ചേക്കാം.

കുംഭം(അവിട്ടം, ചതയം, പൂരുരുട്ടാതി)

സമ്മിശ്ര ഫലങ്ങളാണ് കുംഭക്കൂറുകാർക്ക് ഇന്ന് രാശി സമ്മാനിക്കുന്നത്. ഉച്ചവരെ ഏറ്റവും മോശം സമയമാണെങ്കിലും പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം, ധനലാഭം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി)

മീനം രാശിക്കാർ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കണം. കാര്യവിജയത്തോടൊപ്പം തൊഴിലിടത്തും അം​ഗീകാരം ലഭിക്കും. ഉച്ചയ്ക്ക് ശേഷം മറ്റുള്ളവരുമായി കലഹിക്കാൻ ഇടയുണ്ട്. മനപ്രയാസത്തോടൊപ്പം അഭിമാനക്ഷതവും ഉണ്ടായേക്കും. ആരോ​ഗ്യത്തിലും ശ്രദ്ധ പുലർത്തണം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ