Todays’ Horoscope: ദാമ്പത്യജീവിതം മെച്ചപ്പെടും; തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ സംഭവിക്കും: ഇന്നത്തെ രാശിഫലം അറിയാം
Horoscope on March 5th Thursday in Malayalam:പുതിയ കാര്യങ്ങളിൽ ഏർപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കും. ചില രാശിക്കാര്‍ക്ക് ഇന്ന് ശമ്പള വർദ്ധനവ് ഉണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യ കാര്യത്തിൽ അൽപം ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി.

ഇന്ന് ചില രാശിക്കാർക്ക് അനുകൂല ദിവസമാകും. ജോലികാര്യങ്ങളിലും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും ഗുണകരമായ വാർത്തകൾ ഇന്ന് തേടിയെത്തും. പുതിയ കാര്യങ്ങളിൽ ഏർപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കും. ചില രാശിക്കാര്‍ക്ക് ഇന്ന് ശമ്പള വർദ്ധനവ് ഉണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യ കാര്യത്തിൽ അൽപം ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും. ഇന്ന് മക്കളും വിദ്യാഭ്യാസ കാര്യത്തിൽ വിജയം കാണുന്നുണ്ട്. ഇത് നിങ്ങൾക്ക് മാനസിക സന്തോഷം നൽകിയേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് അനുകൂല വാർത്ത കേൾക്കും. ഇന്ന്, നിങ്ങൾ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക.
ഇടവം കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം):
ഇടവം രാശിക്കാർക്ക് ഇന്ന് പരീക്ഷണത്തിന്റെ ദിവസമാകും. എല്ലാ കാര്യങ്ങളിലും ഇന്ന് അൽപം തടസ്സങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇത് മറികടന്ന് പോകുന്നവർക്ക് വിജയം ഉറപ്പ്. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും കൂടെ സമയം ചിലവഴിക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും.
മിഥുനം മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ദാമ്പത്യജീവിതം കൂടുതൽ മെച്ചപ്പെടും ഇന്ന്. തൊഴില്‍രംഗത്ത് നല്ല മാറ്റങ്ങള്‍ സംഭവിക്കും. മക്കളുടം വിദ്യാഭ്യാസ കാര്യത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ ഇത് പെട്ടെന്ന് തന്നെ മാറി കിട്ടാൻ സാധ്യതയുണ്ട്.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്ന്, നിങ്ങൾക്ക് എല്ലാ കാര്യത്തിലും വിജയം നേടാനാകും. ഏത് ജോലി ഏറ്റെടുത്താലും അത് പൂർത്തികരിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. ഇന്ന്, നിങ്ങളുടെ ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. നിങ്ങളുടെ മകനോ മകളോ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, അതും ഇന്ന് പരിഹരിക്കാൻ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. അടുത്ത സുഹൃത്തുക്കളിൽ നിന്ന് തന്നെ ചതി സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ആർക്കെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ഇന്ന്, നിങ്ങളുടെ പുതിയ ചിലവുകൾ വർദ്ധിച്ചേക്കാം. പൊതുപ്രവർത്തകർക്ക് ഇന്ന് ചില അവസരങ്ങൾ ലഭിച്ചേക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടും. പുതിയ വീട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് കൂടുതൽ ഗുണകരമാണ്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ഇന്ന് കുടുംബാംഗങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കും.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
നിങ്ങൾക്ക് ഇന്ന് ഭാഗ്യപരീക്ഷണങ്ങളുടെ ദിവസമാണ്. എല്ലാ കാര്യത്തിലും ഭാഗ്യം ഉണ്ടാകും. എന്നാൽ അത് ആത്മാർത്ഥമായി ചെയ്യാൻ ശ്രമിക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ ആഗ്രഹപ്രകാരം സ്ഥാനകയറ്റവും ശബള വർദ്ധനവും ഉണ്ടാകും. ഇന്ന്, നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഒരു ബന്ധുവിന്റെ സ്ഥലത്ത് നടക്കുന്ന ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാനും കഴിയും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ഇന്ന് നിങ്ങൾക്ക് അൽപം മോശം ദിവസമാകും. പല കാര്യങ്ങളിലും തടസ്സങ്ങൾ സംഭവിക്കും. ജോലികാര്യങ്ങളിൽ സഹപ്രവർത്തകരുടെ വാക്ക് കേട്ട് പ്രവർത്തിക്കാതിരിക്കുക. ബിസിനസ്സിൽ ചില നഷ്ടങ്ങൾ ഉണ്ടാകും. ഇന്ന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും, നിങ്ങൾ അതിനെ ധൈര്യത്തോടെ നേരിടുക.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ ഉണ്ടാകും. എന്നാൽ ഇത് വൈകുന്നേരത്തോടെ മാറികിട്ടും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് കുടുംബത്തിലെ മുതിർന്നവരുടെ അഭിപ്രായം തേടുക. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രദ്ധിക്കുക.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
ഇന്ന് നിങ്ങൾ അത്ര ഗുണകരമായ ദിവസമല്ല. ബിസിനസ്സ് അൽപ്പം മന്ദഗതിയിലായിരിക്കും. സഹപ്രവർത്തകരിൽ നിന്ന് അൽപ്പം വിഷമിക്കേണ്ടിവരും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ അൽപം പ്രശ്നങ്ങൾ ഉണ്ടാകും. ഇത് നിങ്ങളെ മാനസികമായി ബാധിക്കും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ന് നിങ്ങളുടെ പങ്കാളിയുമായി തർക്കമുണ്ടാകാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഇന്ന് നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് അനുകൂലമായിരിക്കും. അമിത ചിലവ് കുറയ്ക്കുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് വിജയം നേടാനാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
നിങ്ങളുടെ രാശിഫലം അനുസരിച്ച് കയ്പേറിയ കാര്യങ്ങൾ കേൾക്കേണ്ടി വന്നേക്കാം. എന്നാൽ പിന്നീട് ഇതിൽ നിന്ന് ഗുണങ്ങൾ ലഭിക്കും. ബിസിനസ്സിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാകും. ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാനും കഴിയും.