5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays’ Horoscope: ഇക്കൂട്ടര്‍ക്ക് ഇന്ന് വളരെ മികച്ചതായിരിക്കും, തൊട്ടതെല്ലാം പൊന്നാകും; ഇന്നത്തെ നക്ഷത്രഫലം

Horoscope on March 5th Thursday in Malayalam: എന്ത് കാര്യത്തിന് തുടക്കം കുറിക്കും മുമ്പും ജ്യോതിഷികളുടെ അഭിപ്രായം ആരായുന്നത് പൊതുവെ എല്ലാവരുടെയും ശീലമാണ്. എന്നാല്‍ നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ നിങ്ങളുടെ നക്ഷത്രഫലം കൂടി പരിശോധിക്കുകയാണെങ്കില്‍ അത് ഗുണം ചെയ്യും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി.

Todays’ Horoscope: ഇക്കൂട്ടര്‍ക്ക് ഇന്ന് വളരെ മികച്ചതായിരിക്കും, തൊട്ടതെല്ലാം പൊന്നാകും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം Image Credit source: Getty Images
shiji-mk
Shiji M K | Updated On: 05 Mar 2025 05:43 AM

ഇന്ന് മാര്‍ച്ച് അഞ്ച് ബുധനാഴ്ച, പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരിക്കുന്ന ദിവസം കൂടിയായിരിക്കും ഒരു പക്ഷെ ഇത്. എന്ത് കാര്യത്തിന് തുടക്കം കുറിക്കും മുമ്പും ജ്യോതിഷികളുടെ അഭിപ്രായം ആരായുന്നത് പൊതുവെ എല്ലാവരുടെയും ശീലമാണ്. എന്നാല്‍ നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ നിങ്ങളുടെ നക്ഷത്രഫലം കൂടി പരിശോധിക്കുകയാണെങ്കില്‍ അത് ഗുണം ചെയ്യും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, മത്സരവിജയം എന്നിവ ഉണ്ടാകുമെങ്കിലും രാവിലെ ആറ് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം എന്നിവയാണ് ഫലം.

ഇടവം കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം):

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, ഉപയോഗസാധനലാഭം എന്നിങ്ങനെയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

മിഥുനം മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

രാവിലെ ആറ് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവയാണ് ഫലം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, നേട്ടം, ശത്രുക്ഷയം, അംഗീകാരം, സന്തോഷം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, തൊഴില്‍ലാഭം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, മത്സരവിജയം, യാത്രാവിജയം, ബന്ധുസമാഗമം, സല്‍ക്കാരയോഗം, പരീക്ഷാവിജയം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മാറി മാറി സംഭവിക്കാനിടയുണ്ട്. അതിനാല്‍ തന്നെ കരുതലോടെ ഇരിക്കുക.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം എന്നിവയാണ് ഫലം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, തടസങ്ങള്‍ മാറാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, അഭിമാനക്ഷതം, മനഃപ്രയാസം, നഷ്ടം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടല്‍ എന്നിവയുണ്ടാകാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനഃപ്രയാസം, ഇച്ഛാഭംഗം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം എന്നിവയാണ് ഇന്നത്തെ ഫലം.