Today’s Horoscope: ഈ രാശിക്കാര്‍ ഒന്ന് കരുതിയിരുന്നോളൂ, എന്തും സംഭവിക്കാം; ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope on January 21st: ഓരോരുത്തരുടെയും ജനനരാശിയുടെ സ്വാധീനവും കര്‍മഫലത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ഇന്ന് ജനുവരി 21, ചൊവ്വാഴ്ച. ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണെന്ന് നോക്കാം. പരിശോധിക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
ചൊവ്വാഴ്ച ശുഭകാര്യങ്ങള്‍ക്ക് ഉത്തമമല്ലെന്ന് പലപ്പോഴും പറഞ്ഞ് കേള്‍ക്കാറില്ലേ? എന്നാല്‍ ആ ദിവസം അത്ര മോശമായതുകൊണ്ട് മാത്രമല്ല അങ്ങനെ സംഭവിക്കുന്നത്. ഓരോരുത്തരുടെയും ജനനരാശിയുടെ സ്വാധീനവും കര്‍മഫലത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ഇന്ന് ജനുവരി 21, ചൊവ്വാഴ്ച. ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണെന്ന് നോക്കാം. പരിശോധിക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, അനുകൂലസ്ഥലംമാറ്റ യോഗം, ആഗ്രഹങ്ങള്‍ നടക്കുക തുടങ്ങിയവയാകും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനപ്രയാസം, യാത്രാപരാജയം എന്നിവയുണ്ടാകാം. പകല്‍ പതിനൊന്ന് മണി കഴിഞ്ഞാല്‍ പിന്നെ കാര്യവിജയം, മത്സരവിജയം, സുഹൃദ്‌സമാഗമം, അഭിമാനം എന്നിവ സംഭവിക്കാനും ഇടയുണ്ട്.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം കാര്യപരാജയം, മനപ്രയാസം, അലച്ചില്‍, ചെലവ്, ഇച്ഛാഭംഗം, നഷ്ടം, തടസങ്ങള്‍ എന്നിവ വന്നുചേരാം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം, സല്‍ക്കാരയോഗം, മത്സരവിജയം, ആരോഗ്യം എന്നിവ ഉണ്ടാകുമെങ്കിലും പകല്‍ പതിനൊന്ന് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, മനപ്രയാസം, യാത്രാപരാജയം ഇവ സംഭവിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
പകല്‍ പതിനൊന്ന് മണി വരെ കാര്യപരാജയം, കലഹം, വാഗ്വാദം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് എന്നിവ ഉണ്ടാകുമെങ്കിലും പതിനൊന്ന് മണിക്ക് ശേഷം കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം എന്നിവയാകും നിങ്ങളുടെ ജീവിതത്തിലേക്കെത്തുക.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
പകല്‍ പതിനൊന്ന് മണി വരെ കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയും പതിനൊന്ന് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം എന്നിവയും കാണുന്നു.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യതടസം, പരീക്ഷാപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം, പാഴ്‌ചെലവ് എന്നിവ സംഭവിക്കുമെങ്കിലും പകല്‍ പതിനൊന്ന് മണി കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, ആരോഗ്യം തുടങ്ങിയവ നിങ്ങളെ തേടിയെത്തും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, അപ്രതീക്ഷിത ധനയോഗം, അംഗീകാരം തുടങ്ങിയവ നിങ്ങളെ തേടിയെത്തുമെങ്കിലും പകല്‍ പതിനൊന്ന് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, മനപ്രയാസം, അലച്ചില്‍, ചെലവ്, ധനതടസം ഇവ കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം തുടങ്ങിയ കാര്യങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
പകല്‍ പതിനൊന്ന് മണി വരെ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം എന്നിവ ഉണ്ടാകുമെങ്കിലും ആ സമയം കഴിഞ്ഞാല്‍ കാര്യവിജയം, അനുകൂല സ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, ആരോഗ്യം തുടങ്ങിയവ ഉണ്ടാകും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, ചെലവ്, മനപ്രയാസം, ശത്രുശല്യം എന്നീ അനുഭവങ്ങള്‍ നേരിടേണ്ടതായി വരും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
പകല്‍ പതിനൊന്ന് മണി വരെ കാര്യവിജയം, സുഹൃദ്‌സമാഗമം, പരീക്ഷാവിജയം, അംഗീകാരം എന്നിവ ഉണ്ടാകുമെങ്കിലും പതിനൊന്ന് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, മനപ്രയാസം, ശരീരക്ഷതം, ശത്രുശല്യം ഇവ നേരിടേണ്ടതായി വരാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)