Today’s Horoscope: ഈ ദിനം അത്ര ശുഭകരമല്ല, മനപ്രയാസം നേരിട്ടേക്കാം; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope on January 19th: അവധി ദിവസം ആയതിനാല്‍ തന്നെ ഒരുപാട് കാര്യങ്ങളുണ്ടായിരിക്കും ഇന്നത്തെ ദിവസം ചെയ്ത് തീര്‍ക്കാന്‍. എന്നാല്‍ ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്നറിയാമോ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today’s Horoscope: ഈ ദിനം അത്ര ശുഭകരമല്ല, മനപ്രയാസം നേരിട്ടേക്കാം; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ രാശിഫലം

Published: 

19 Jan 2025 06:15 AM

ഇന്ന് ജനുവരി 19 ഞായറാഴ്ച. അവധി ദിവസം ആയതിനാല്‍ തന്നെ ഒരുപാട് കാര്യങ്ങളുണ്ടായിരിക്കും ഇന്നത്തെ ദിവസം ചെയ്ത് തീര്‍ക്കാന്‍. എന്നാല്‍ ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്നറിയാമോ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണ സമൃദ്ധി, മത്സരവിജയം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, കലഹം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, അപകടഭീതി, നഷ്ടം, ശരീരസുഖക്കുറവ് എന്നിവ ഉണ്ടാകാനിടയുണ്ട്.

കര്‍ക്കിടകം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, പരീക്ഷാവിജയം, അംഗീകാരം എന്നിവയായിരിക്കും ഈ നക്ഷത്രക്കാരെ ഇന്നത്തെ ദിവസം തേടിയെത്തുന്നത്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്‌, ധനതടസം, അഭിമാനക്ഷതം, കലഹം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ നിങ്ങളെ തേടിയെത്തിയേക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തരം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം എന്നീ കാര്യങ്ങള്‍ ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കാനിടയുണ്ട്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, നഷ്ടം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയാണ് ഇന്നത്തെ ഫലം.

Also Read: Astrology Malayalam: രണ്ട് ജ്യോതിഷ മാറ്റങ്ങൾ ഒരേ ദിവസം, ഏതൊക്കെ രാശിക്കാർക്ക് മെച്ചം

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം, ശത്രുക്ഷയം, കൂടികാഴ്ചകള്‍ വിജയിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, ഉപയോഗസാധനലാഭം, സ്ഥാനക്കയറ്റം എന്നിവ ഈ നക്ഷത്രക്കാരെ തേടിയെത്തും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം എന്നിവ സംഭവിക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, യാത്രാപരാജയം, മനപ്രയാസം, തടസങ്ങള്‍ എന്നി നേരിടേണ്ടതായി വരും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, സന്തോഷം, ഉത്സാഹം, പ്രവര്‍ത്തനവിജയം, അംഗീകാരം, ആരോഗ്യം, ആഗ്രഹ സഫലീകരണം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ