Today’s Horoscope: അലസതയും ക്ഷീണവും നിങ്ങളെ അലട്ടിയേക്കാം; അറിയാം ഇന്നത്തെ രാശിഫലം
Horoscope Malayalam Today: ഓരോ നക്ഷത്രങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങളും സംഭവിച്ചേക്കാം. അതാത് ദിവസം ഓരോ വ്യക്തിയ്ക്കും എങ്ങനെ എന്ന് മുൻകൂട്ടി അറിയാൻ ദിവസ രാശിഫലങ്ങൾ സഹായിക്കും. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്നറിയാൻ വായിക്കൂ സമ്പൂർണ രാശിഫലം.
ചില രാശിക്കാർക്ക് ഇന്ന് പല കാരണങ്ങളാൽ അവരുടെ ദിവസം മോശമായിരിക്കാം. മറ്റ് ചിലർക്ക് സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ദിവസമാകാം. രാശിഫലങ്ങൾ നിങ്ങളുടെ ഒരു ദിവസം എങ്ങനെയാണെന്നതിൻ്റെ സൂചനയാണ്. ഓരോ നക്ഷത്രങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങളും സംഭവിച്ചേക്കാം. അതാത് ദിവസം ഓരോ വ്യക്തിയ്ക്കും എങ്ങനെ എന്ന് മുൻകൂട്ടി അറിയാൻ ദിവസ രാശിഫലങ്ങൾ സഹായിക്കും. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയാണെന്നറിയാൻ വായിക്കൂ സമ്പൂർണ രാശിഫലം.
മേടം
ക്രമരഹിതമായ ഭക്ഷണശീലങ്ങൾ നിങ്ങളുടെ ദിനചര്യകൾ എന്നിവ കാരണം, ദിവസത്തിന്റെ തുടക്കത്തിൽ ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട്. മറ്റ് ശാരീരിക വേദനയും ക്ഷീണവും കാരണം, നിങ്ങൾ ചെയ്യേണ്ട പല ജോലികളും ഇന്ന് തടസ്സപ്പെട്ടേക്കാം. ഉച്ചകഴിഞ്ഞ് സ്ഥിതി മെച്ചപ്പെടും.
ഇടവം
ഇന്ന് ഇടവം രാശിക്കാർക്ക് ഗുണകരമായ ദിവസമാണ്. ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് ഒരു നല്ല വാർത്ത കേൾക്കാൻ സാധിക്കും. അമിതമായ അനാവശ്യ ചെലവുകൾ കാരണം നിങ്ങൾക്ക് സമ്പത്തിൽ നഷ്ട്ടം സംഭവിച്ചേക്കാം. അനിയന്ത്രിതമായ ഭക്ഷണശീലം കാരണം ആരോഗ്യം മോശമാകും.
മിഥുനം
നിങ്ങളുടെ കഠിനാധ്വാനം ഉപേക്ഷിക്കരുത്. അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ഇല്ലാതായേക്കാം. റിസ്ക് എടുക്കാൻ ഭയപ്പെടരുത്. ബിസിനസ്സിൽ ചില തകർച്ചകൾ കാണുന്നു. അതിനാൽ സാമ്പത്തികം മോശമായേക്കാം.
കർക്കിടകം
ഇന്ന് നിങ്ങൾ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. എന്നാൽ സമീപഭാവിയിൽ അതിൻ്റം ഗുണം നിങ്ങൾക്ക് ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാത്തിലും വിജയം കൈവരിക്കാൻ കഴിയും.
ചിങ്ങം
ഇന്നത്തെ സാഹചര്യം നിങ്ങൾക്ക് അത്ര അനുകൂലമല്ല. ജോലികൾ എല്ലാ ശ്രദ്ധാപൂർവ്വം ചെയ്യാൻ ശ്രമിക്കുക. ഇന്ന് നിങ്ങൾ സംസാരിക്കുന്നതിനേക്കാൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
കന്നി
ഇന്ന് സാധാരണ ദിവസത്തേക്കാൾ കുറച്ച് മെച്ചപ്പെട്ട ദിവസമാണ്. സമ്പാദിക്കാൻ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. എന്നാൽ ഇന്ന് ജോലി ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. പണത്തോടുള്ള ആവേശം ചിലപ്പോൾ ആപത്തുണ്ടാക്കിയേക്കാം.
തുലാം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതിയിൽ നിങ്ങൾക്ക് സാമ്പത്തികമായി ചില നേട്ടങ്ങൾ ഉണ്ടായേക്കാം. സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
വൃശ്ചികം
ഉച്ചവരെ ബിസിനസ്സ് സുഗമമായി നടക്കും. അതിനുശേഷം ചില തടസ്സങ്ങൾ നേരിട്ടേക്കാം. ജോലിസ്ഥലത്ത് നിങ്ങൾ വാദപ്രതിവാദങ്ങളിൽ ഏർപ്പെടും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക അധാർമ്മികമായ പെരുമാറ്റം ഒഴിവാക്കുക.
ധനു
ഭാഗ്യം നിങ്ങൾക്ക് ഇന്ന് അനുകൂലമായിരിക്കും. ബിസിനസ്സിൽ ആശയക്കുഴപ്പം ഉണ്ടാകുനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ധൈര്യം വർദ്ധിപ്പിക്കുന്ന ചില പഴയ തീരുമാനങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും.
മകരം
നിങ്ങളിൽ സ്വാർത്ഥത എന്ന വികാരം ശക്തമായിരിക്കും. അതിനാൽ, മനസ്സിൽ പണം എന്ന ചിന്ത മാത്രമായിരിക്കും. ജോലിസ്ഥലത്തോ കുടുംബത്തിലോ ഉള്ള മുതിർന്നവരോട് നിങ്ങൾ ദേഷ്യപ്പെട്ടേക്കാം. എന്നാൽ വാക്കുകൾ പരോക്ഷമാകരുത്.
കുംഭം
ഇന്ന്, ജോലി, ബിസിനസ്സ് മേഖലയിൽ, ശരിയായ തീരുമാനമെടുത്ത് കൃത്യസമയത്ത് ആസൂത്രണം ചെയ്താലും, ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. മാനസിക വിഷമം സമ്മർദ്ദം എന്നിവ നിങ്ങളുടെ മനസമാധാനം കളഞ്ഞേക്കാം.
മീനം
ഇന്ന് മീനം രാശിക്കാർക്ക് തിരക്കുള്ള ദിവസമായിരിയ്ക്കും. ജോലികൾ തിടുക്കത്തിൽ ചെയ്താൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഉച്ചകഴിഞ്ഞ് ചില പ്രധാനപ്പെട്ട ജോലികളെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)