Today’s Horoscope: ശത്രുക്കളെ ശ്രദ്ധിക്കുക, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Malayalam Today March 24th: ഒരെ നക്ഷത്രത്തിൽ പിറന്നവർക്കും അവരുടെ ജനന സമയം നാഴികകളുടെ വ്യത്യാസം എന്നിവയാൽ ജീവിതത്തിൽ ഫലങ്ങൾ വ്യത്യാസപ്പെട്ടേക്കാം. അത്തരത്തിൽ ഇന്നത്തെ സമ്പൂർ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

ഇന്ന് മാർച്ച് 24 തിങ്കളാഴ്ച്ച. ഇന്നത്തെ ദിവസം ജോലിക്ക് പോകുന്നവരും പഠിക്കാൻ പോകുന്നവരും എല്ലാവരും പുതു പ്രതീക്ഷയോടെ കാലെടുത്ത് വയ്ക്കുന്ന മറ്റൊരു ആഴ്ച്ചയുടെ ആദ്യ ദിവസം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്നതിൻ്റെ ചില സൂചന രാശിഫലത്തിലൂടെ ലഭിക്കുന്നു. ചിലർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. എന്നാൽ എല്ലാ നാളുകാർക്കും അത് അങ്ങനെയാകണമെന്നില്ല. ഒരെ നക്ഷത്രത്തിൽ പിറന്നവർക്കും അവരുടെ ജനന സമയം നാഴികകളുടെ വ്യത്യാസം എന്നിവയാൽ ജീവിതത്തിൽ ഫലങ്ങൾ വ്യത്യാസപ്പെട്ടേക്കാം. അത്തരത്തിൽ ഇന്നത്തെ സമ്പൂർ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.
മേടം
ഇന്ന് നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ അതിന് നല്ല സമയമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി വരും. ബിസിനസ്സിലെ ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹോദരനുമായി കൂടിയാലോചിക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്‌നം വഷളായേക്കാം.
ഇടവം
ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും പെട്ടെന്ന് തീർക്കാൻ സാധിക്കും. ഇന്ന് കുട്ടികളിൽ നിന്ന് നിരാശാജനകമായ ചില വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ഇന്ന് ആരിൽ നിന്നെങ്കിലും പണം കടം വാങ്ങരുത്. കാരണം അത് തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്നുവരില്ല.
മിഥുനം
ഇന്ന് നിങ്ങൾ എന്ത് ജോലി ചെയ്താലും, മറ്റൊരാൾ കാരണം അത് തടസ്സപ്പെടാൻ സാധ്യതയുണ്ട്. ശത്രുക്കൾ നിങ്ങളെ വേട്ടയാടിയേക്കാം. അതിനാൽ ജാഗ്രത പാലിക്കണം. സാമ്പത്തികമായി ചില നേട്ടങ്ങൾ കൈവരിച്ചേക്കാം.
കർക്കിടകം
സാമ്പത്തികമായി ഇന്ന് നിങ്ങൾക്ക് പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആഗ്രഹിച്ച ഫലം ലഭിക്കും. വൈകുന്നേരം ഒരു യാത്ര പോകേണ്ടതായി വന്നേക്കാം.
ചിങ്ങം
പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ജോലിക്കായി അന്വേഷിച്ച് നടക്കുന്നവർക്ക് ഇന്ന് അത് നേടിയെടുത്തേക്കാം. രാഷ്ട്രീയത്തിൽ മുന്നേറാൻ ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
കന്നി
ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ കാര്യമായ പുരോഗതി ഉണ്ടായേക്കാം. അതിനാൽ സാമ്പത്തികമായി മെച്ചപ്പെടുകയും മനസ്സിന് സന്തോഷം ഉണ്ടാവുകയും ചെയ്യും. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടിവരും.
തുലാം
വളരെക്കാലമായി മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് ലഭിക്കും. ഇന്ന് നിങ്ങൾ കുടുംബാംഗങ്ങളോടൊപ്പം ചില ഭാവി പദ്ധതികൾ ചർച്ചചെയ്തേക്കാം. മുതിർന്നവരുടെ ഉപദേശം തള്ളികളയരുത്.
വൃശ്ചികം
കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ സാധിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗുണദോഷസമ്മിശ്രമാണ് ഫലം. അനാവശ്യ കാര്യങ്ങളിൽ തലയിടാനും അഭിപ്രായം പറയാനും പോകരുത്. കാരണം അത് ഒടുവിൽ വഴക്കിൽ കലാശിച്ചേക്കാം.
ധനു
ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് പണത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഇന്ന് വിദ്യാർത്ഥികൾക്ക് പഠനത്തിനായി അധ്യാപകരിൽ നിന്ന് ചില ഉപദേശങ്ങൾ ലഭിക്കും. ഭാവിയിൽ ഇത് നിങ്ങൾക്ക് ഗുണം ചെയ്യും.
മകരം
മനസ്സിന് ചില വിഷമങ്ങൾ അലട്ടിയേക്കാം. കുടുംബത്തിൽ ചില തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം തർക്കം കലഹത്തിലേക്ക് പോയേക്കാം.
കുംഭം
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, ആരോഗ്യം എന്നവയിൽ പുരോഗതി ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം.
മീനം
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ബിസിനസ്സിൽ നിങ്ങൾ ഉദ്ദേശിച്ച പുരോഗതി കൈവരിക്കും. നേട്ടങ്ങളുടെ ദിവസമാണ് ഇന്ന്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം ഉറപ്പാണ്. സാമ്പത്തികമായി മെച്ചമുണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)