Today’s Horoscope: ഈ രാശിക്കാർക്ക് ഇന്ന് മനഃപ്രയാസം, സാമ്പത്തിക നഷ്ടം എന്നിവ കാണുന്നു; അറിയാം ഇന്നത്തെ രാശിഫലം
Horoscope Malayalam Today January 18: പന്ത്രണ്ട് രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
ഇന്ന് ജനുവരി 18, ശനിയാഴ്ച. രാശി അനുസരിച്ചു ഓരോരുത്തരുടെയും അതാത് ദിവസത്തെ ഫലവും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് ഇന്ന് നല്ല സമയമാണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക നഷ്ടം, കാര്യപരാജയം എന്നിവയെല്ലാം ഉണ്ടായേക്കാം. പന്ത്രണ്ട് രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കും എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർ ഇന്ന് ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. മനഃപ്രയാസം ഉണ്ടാകാൻ സാധ്യത. സാധനങ്ങൾ നഷ്ടപ്പെടാൻ ഇടവന്നേക്കാം. ശത്രുശല്യം അനുഭവപ്പെട്ടേക്കാം.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവെ അത്ര നല്ല സമയമല്ല. പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം. ധന വരവ് കുറയാൻ സാധ്യത. യാത്രകൾ പരാജയപ്പെട്ടേക്കാം. അനാവശ്യ വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് ഇഷ്ടഭക്ഷണസമൃതി കാണുന്നു. ഉന്നതരിൽ നിന്നും അംഗീകാരം ലഭിക്കാം. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കും. സ്വസ്ഥതക്കുറവ് ഉണ്ടായേക്കാം.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ ഉണ്ടായേക്കാം. പല കാര്യങ്ങളും കൃത്യമായി ചെയ്യാൻ കഴിഞ്ഞല്ലെന്ന് വരാം. ശത്രു ശല്യം അനുഭവപ്പെട്ടേക്കും. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല സമയമാണ്. ഉത്സാഹം, സന്തോഷം എന്നിവ കാണുന്നു. തൊഴിൽ രംഗത്ത് ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കാം. ആരോഗ്യം തൃപ്തികരം ആയിരിക്കും. മത്സരങ്ങളിൽ വിജയിക്കും.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. അപകടഭീതി ഉള്ളതിനാൽ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും ജാഗ്രത പാലിക്കുക. ചില കാര്യങ്ങളിൽ മനഃപ്രയാസം ഉണ്ടായേക്കാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില പുരോഗമിക്കും. ബന്ധുസമാഗമത്തിന് യോഗം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പല നേട്ടങ്ങളും കൈവരിക്കും. കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശത്രു ശല്യം കുറയും. കാര്യവിജയം കാണുന്നു. ഇഷ്ടഭക്ഷണസമൃതിക്ക് യോഗം. സുഹൃത്ത് സമാഗത്തിന് അവസരം ഉണ്ടാകും. ഏറെ നാളായുള്ള ചില ആഗ്രഹങ്ങൾ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർ ഇന്ന് സാമ്പത്തിക നില അത്ര മെച്ചപ്പെട്ടതായിരിക്കില്ല. കാര്യപരാജയം, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. യാത്രകൾ പരാജയപെട്ടേക്കും. മനഃപ്രയാസം നേരിട്ടേക്കും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് ആരോഗ്യപരമായി അത്ര മെച്ചപ്പെട്ട ദിവസം ആയിരിക്കില്ല. ശരീര സുഖക്കുറവ് അനുഭവപ്പെട്ടേക്കും. ഉദരവൈഷമ്യം, മനഃപ്രയാസം എന്നിവ കാണുന്നു. ഉച്ചയ്ക്ക് ശേഷം ഗുണദോഷ സമ്മിശ്ര ഫലമായിരിക്കും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർ ഇന്ന് മത്സരങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും. പല നേട്ടങ്ങളും സ്വന്തമാക്കും. ശത്രുശല്യം കുറയും. വിജയകരമായി കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് സന്തോഷം, നേട്ടം എന്നിവ കാണുന്നു. ആരോഗ്യ നില തൃപ്തികരം ആയിരിക്കും. മത്സരങ്ങളിൽ വിജയം നേടും. അംഗീകാരം ലഭിക്കും. കൂടിക്കാഴ്ചകൾ വിജയിച്ചേക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)