AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തികം മോശമാകും, ആരോ​ഗ്യം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം

Horoscope Today In malayalam: ചിലർക്കും മോശമായേക്കാം മറ്റ്ചിലർക്ക് അനുകൂലമായ ദിവസമായേക്കാം. എന്നാൽ നാളിൻ്റെയും ജനന സമയത്തിൻ്റെയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരാനും സാധ്യതയുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Today’s Horoscope: സാമ്പത്തികം മോശമാകും, ആരോ​ഗ്യം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 23 Apr 2025 06:28 AM

ഇന്ന് 23ാം തീയതി ബുധനാഴ്ച്ച. ജ്യോതിഷ പ്രകാരം മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ 12 രാശികളാണുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടേയും ദിവസഫലങ്ങൾ മാറിമറിഞ്ഞേക്കാം. ചിലർക്കും മോശമായേക്കാം മറ്റ്ചിലർക്ക് അനുകൂലമായ ദിവസമായേക്കാം. എന്നാൽ നാളിൻ്റെയും ജനന സമയത്തിൻ്റെയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരാനും സാധ്യതയുണ്ട്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

ഇന്ന് നിങ്ങൾക്ക് അത്ര അനുകൂലമായ ദിവസമായിരിക്കില്ല. ആർക്കും പണം കടം കൊടുക്കരുത്. മറ്റുള്ളവരുമായി തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ നോക്കുക. കാരണം ഇത് മാനസിക സമ്മർദ്ദം കൂട്ടാൻ സാധ്യതയുണ്ട്. കാലാവസ്ഥ മാറ്റങ്ങൾ കാരണം രോഗങ്ങൾ വരാനിടയുണ്ട്. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുക.

ഇടവം

ഇന്ന് സമ്മശ്രഫലങ്ങളുടെ ദിവസമായിരിക്കും. കഠിനാധ്വാനത്തിൻ്റെ ഫലം തീർച്ചയായും ലഭിക്കുന്നതാണ്. വരുമാനം കൂടാനും സാമ്പത്തികപരമായ ഉയർച്ച ഉണ്ടാകുകയും ചെയ്യുന്നു. പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

മിഥുനം

ഭക്ഷണത്തിൽ ശ്രദ്ധയും നിയന്ത്രണവും വേണം. ദൂരയാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി പണം ചെലവഴിക്കരുത്. കാരണം ഇത് നിങ്ങളെ സാമ്പത്തികമായി തളർത്തിയേക്കാം.

കർക്കിടകം

നിങ്ങൾ നിത്യവും ചെയ്യുന്ന പല കാര്യങ്ങളിലും ഇന്ന് തടസ്സങ്ങൾ വരാൻ സാധ്യതയുണ്ട്. തർക്കങ്ങളിൽ നിന്നും മത്സരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുന്നതാണ് നല്ലത്. കഴിവതും മറ്റൊരാളെ ആശ്രയിക്കാതിരിക്കാൻ ശ്രമിക്കുക.

ചിങ്ങം

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് കഠിനാധ്വാതനത്തിലൂടെ വിജയം കൈവരിക്കാൻ സാധിക്കും. കുടുംബാന്തരീക്ഷം ശാന്തമായി മുന്നോട്ട് പോകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.

കന്നി

നിങ്ങളുടെ മാനസികാവസ്ഥ ഇന്ന് നല്ല നിലയിലായിരിക്കും. ഇത് നിങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷം നൽകും. കുറെ നാളായി അലട്ടുന്ന ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് കുറവ് വന്നുതുടങ്ങും. സാമ്പത്തികമായി നേട്ടമുണ്ടാകും.

തുലാം

നിങ്ങളുടെ ആഗ്രഹങ്ങളിൽ പലതും ഇന്ന് പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൂടെയുണ്ടാകും. മാതാപിതാക്കളുടെ ആരോ​ഗ്യത്തിൽ പ്രത്യേകം ശ്രദ്ധവേണം.

വൃശ്ചികം

പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. ആരോ​ഗ്യം സാധാരണ നിലയിലാണെങ്കിലും അല്പം ക്ഷീണം തോന്നിയേക്കാം. കുടുംബാം​ഗങ്ങളുമായി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക.

ധനു

ഇന്ന് സമാധാനപരമായി തന്നെ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ പ്രതീക്ഷിച്ച ഒരു കാര്യം നടക്കാതെ വന്നേക്കാം. മാനസികമായി സമ്മർദ്ദം കൂടുതലായിരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.

മകരം

ഇന്ന് നിങ്ങൾക്ക് പല കാര്യങ്ങളിലും നഷ്ട്ടങ്ങൾ സംഭവിച്ചേക്കാം. ആഡംബര ജീവിതം ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇത് നിങ്ങളുടെ സാമ്പത്തിക നിലയെ ബാധിച്ചേക്കാം. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

കുംഭം

ശത്രുക്കളിൽ ശ്രദ്ധ വേണം. ജോലിസ്ഥലത്ത് ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. എന്നാൽ നിങ്ങൾ നിങ്ങളെ നിയന്ത്രിക്കുക. അല്ലാത്തപക്ഷം ജോലി നഷ്ട്ടപെടാൻ സാധ്യതയുണ്ട്. ദിവസത്തിന്റെ തുടക്കം ഒരു ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്.

മീനം

ഇന്ന് പണം നിക്ഷേപിക്കാൻ നല്ല ദിവസമാണ്. ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാൻ സാധ്യതയുണ്ട്. അനാവശ്യമായ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)