Today’s Horoscope: അലസത ഉപേക്ഷിക്കുക, ആരോഗ്യം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലം
Today’s Horoscope In Malayalam: നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കുമെന്ന സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം എന്നിങ്ങനെ ഓരോ രാശിക്കാർക്കും ഒരു ദിവസം കടന്നുപോകുന്നത് വ്യത്യസ്ത തലങ്ങളിലൂടെയാകും. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം വിശദമായി അറിയാം.
നിങ്ങളുടെ ഒരു ദിവസം എങ്ങനെയാകുമെന്നതിൽ രാശിഫലം വലിയ പങ്കുവഹിക്കുന്നുണ്ട്. ചിലർക്ക് നല്ല ദിവസമായിരിക്കും മറ്റ് ചിലർക്ക് അത്ര നല്ല ദിവസമാകണമെന്നില്ല. എന്നാൽ നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കുമെന്ന സൂചനകൾ നൽകാൻ രാശിഫലങ്ങൾക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം എന്നിങ്ങനെ ഓരോ രാശിക്കാർക്കും ഒരു ദിവസം കടന്നുപോകുന്നത് വ്യത്യസ്ത തലങ്ങളിലൂടെയാകും. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം വിശദമായി അറിയാം.
മേടം
നിങ്ങൾ ഇന്ന് പൂർവ്വിക സ്വത്തുക്കൾ അവകാശമായി ലഭിച്ചേക്കാം. ഇന്ന് കുടുംബത്തിലെ ആരെങ്കിലും അസ്വസ്ഥനായിരിക്കും. അലസത ഉപേക്ഷിച്ച് നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വഴി തുറക്കപ്പെടും.
ഇടവം
ഇന്ന് ഭാഗ്യം നിങ്ങളുടെ കൂടെയായിരിക്കും. ഇന്ന് വീട്ടിലോ ബിസിനസ്സിലോ എന്ത് പുതിയ കാര്യങ്ങൾ ചെയ്താലും, അത് പാതിവഴിക്ക് മുടങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വളരെ ശ്രദ്ധാപൂർവ്വം വേണം ഏത് ജോലിയും ചെയ്യാൻ. നിങ്ങളുടെ വീട്ടിൽ ഇന്ന് തർക്കം നടക്കാൻ സാധ്യതയുണ്ട്. അത് നിങ്ങളുടെ മനസ്സിൻ്റെ സമാധാനം നശിപ്പിക്കും.
മിഥുനം
വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ മികവ് കൈവരിക്കാൻ കഴിയും. ബിസിനസിൽ നിങ്ങൾക്ക് മെച്ചമുണ്ടാകും. തീർച്ചയായും ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള പൊതുജന പിന്തുണ വർദ്ധിക്കും. ഇന്ന് സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാകും. ഇന്ന് ആരെങ്കിലുമായി പണമിടപാട് നടത്തേണ്ടിവന്നാൽ, അത് വളരെ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.
കർക്കിടകം
മന്ദഗതിയിൽ പോകുന്ന ബിസിനസ്സിൽ ചില മാറ്റങ്ങൾ സംഭവിക്കാം. അതിലൂടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. പങ്കാളിയുമായിട്ടുള്ള തർക്കങ്ങൾ ഇന്ന് അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുക. ഇന്ന് ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. എന്നാൽ ഇക്കാര്യത്തിൽ മുതർന്നവരുടെ ഉപദേശം തേടുന്നത് നല്ലതാണ്. അല്ലാത്തപക്ഷം നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ചിങ്ങം
വളരെക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു സുഹൃത്തിനെ അപ്രതിക്ഷിതമായി ഇന്ന് കണ്ടുമുട്ടിയേക്കാം. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. വീട്ടിൽ മനസമാധാനം വർദ്ധിക്കും. കുടുംബത്തിലെ ചെറിയ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
കന്നി
ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്ര ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കഴിയും. അനാവശ്യ ചിലവുകൾ ഒഴിവാക്കുക. ചെറുകിട ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കില്ല. കുടുംബത്തിൽ ചില തർക്കങ്ങൾ തലപൊക്കിയേക്കാം.
തുലാം
നിങ്ങൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഒരു ദീർഘയാത്രയ്ക്ക് പോകാനുള്ള അവസരം ലഭിക്കും. കഠിനാധ്വാനത്തിലൂടെ മാത്രമേ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം നേടാൻ സാധിക്കു. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.
വൃശ്ചികം
ചില രോഗങ്ങൾ നിങ്ങളെ അലട്ടിയേക്കാം. അതിനാൽ നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ കുടുംബത്തിലെ ഒരു മുതിർന്ന അംഗത്തിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. അത് നിങ്ങളുടെ ബിസിനസ്സിൽ ഗുണകരമായ ഒന്നാണ്.
ധനു
ഇന്ന് നിങ്ങളുടെ അല്പം തിരക്കുള്ള ദിവസമായിരിക്കും. അതുകൊണ്ട്, ഒന്നിലധികം ജോലികൾ ഒരേസമയം ഏറ്റെടുക്കുന്നതിന് മുമ്പ് ആലോചിക്കുക. ഇന്ന്, ഒരു കുടുംബാംഗത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. അതിനാൽ നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ ശ്രദ്ധിക്കുക.
മകരം
ഇന്ന് നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ നല്ല ദിവസമാണ്. ഇന്ന് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ നിങ്ങളുടെ കൂടെയുണ്ടാകും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സർക്കാർ ജോലി തേടുന്നവർക്ക് കൂടുതൽ മെച്ചമുണ്ടായേക്കാം. ബിസിനസ്സിൽ പുരോഗതിയുണ്ടാകും.
കുംഭം
ഭാഗ്യം നിങ്ങൾക്ക് ഇന്ന് അനുകൂലമായിരിക്കും. നിങ്ങൾ എന്ത് ജോലി ചെയ്താലും, അത് പൂർത്തിയാക്കാൻ സാധിക്കും. ഇന്ന് നിങ്ങളുടെ ശത്രുക്കൾ കാരണം അൽപ്പം ബുദ്ധിമുട്ടുണ്ടാകും. അജ്ഞാത വ്യക്തികളുമായി അകലം പാലിക്കുക. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
മീനം
ഇന്ന് നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും. കുടുംബത്തിന് വേണ്ടി കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചേക്കാം. സാമ്പത്തികമായി നിങ്ങൾ ഇന്ന് മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)