Today’s Horoscope: നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം

Horoscope In Malayalam Today 23th December 2024: ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണ്ടവരും ഭക്ഷണത്തിൽ ശ്രദ്ധേക്കണ്ടവരും ഉണ്ടാകും. അവയെല്ലാം മുൻകൂട്ടി അറിയാൻ സാധിച്ചാൽ ജീവിതത്തിലെ പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ത രാശിഫലങ്ങളാണ് ഉണ്ടാവുക.

Today’s Horoscope: നിങ്ങൾ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Freepik)

Published: 

23 Dec 2024 06:30 AM

ദിവസം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ നമ്മൾ പല സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്. ചിലർക്ക് നല്ല കാര്യങ്ങൾ സംഭവിക്കാം മറ്റ് ചിലർക്ക് മോശം കാര്യങ്ങളാവാം. ഇതെല്ലാം മുൻകൂട്ടി അറിയാനും ചില സൂചനകൾ ലഭിച്ചാലും നല്ലതല്ലേ. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണ്ടവരും ഭക്ഷണത്തിൽ ശ്രദ്ധേക്കണ്ടവരും ഉണ്ടാകും. അവയെല്ലാം മുൻകൂട്ടി അറിയാൻ സാധിച്ചാൽ ജീവിതത്തിലെ പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ത രാശിഫലങ്ങളാണ് ഉണ്ടാവുക. ഇന്നത്തെ ഓരോ നക്ഷത്രങ്ങളുടെയും സമ്പൂർണ രാശിഫലം വായിച്ചറിയാം.

മേടം

ഇന്ന് മേടം രാശിക്കാർക്ക് ​ഗുണദോഷസമ്മിശ്രങ്ങളുടെ ദിവസമാണ്. ഓഫീസിൽ ചില പുതിയ ചുമതലകൾ ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. കുടുംബത്തിന് വേണ്ടി കുറച്ച് പണം ചെലവഴിച്ചേക്കാം. കൂടാതെ കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങൾ നടക്കും. ഇതിലൂടെ മനസ്സിന് വളരെ സന്തോഷം തോന്നും.

ഇടവം

ഇന്ന് നിങ്ങൾ ആരോടും തർക്കത്തിന് നിൽക്കരുത്. അല്ലാത്തപക്ഷം കാര്യങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കും. കുട്ടികളുടെ ആരോ​ഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പങ്കാളിയുമായി സന്തോഷത്തോടെ മുന്നോട്ട് പോകും.

മിഥുനം

ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഇതിലൂടെ സാമ്പത്തികം മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ വില ഇന്ന് വാനോളം ഉയരും. ഇത് മനസ്സിന് സന്തോഷം നൽകുന്നു. മാതാപിതാക്കളുമായി ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക.

കർക്കിടകം

ആർക്കെങ്കിലും പണം കടം നൽകിയിരുന്നെങ്കിൽ, അത് ഇന്ന് തിരികെ ലഭിയ്ക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഇന്ന് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ മികച്ച വിജയം നേടാൻ സാധിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം ചില മം​ഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയും. എന്തെങ്കിലും വസ്തു വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിനുള്ള നല്ല ദിവസമാണ്.

ചിങ്ങം

ഇന്ന് ചിങ്ങം രാശിക്കാർക്ക് ശത്രുകളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ ചില മാറ്റങ്ങൾ ഇന്ന് നടപ്പിലാക്കും. സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഭാവിയിൽ വലിയ നഷ്ടം നേരിടേണ്ടി വന്നേക്കാം. വളരെകാലമായി നീണ്ടുനിൽക്കുന്ന ചില സ്വത്ത് തർക്കങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. ജോലികൾ മറ്റുള്ളവരുമായി ഒത്തുചേർന്ന് അനായാസം ചെയ്ത് തീർക്കും.

കന്നി

ഇന്ന് ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാവും. ജോലിക്കായി ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല വാർത്ത കേൾക്കാൻ കഴിയും. വിദേശത്ത് ജോലി ചെയ്യാൻ നിങ്ങൾ ആ​ഗ്രഹിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും വിജയം ലഭിക്കും. സുഹൃത്തുമായി എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ, അത് ഇന്ന് അവസാനിക്കും.

തുലാം

നിങ്ങളുടെ വീട്ടിൽ മം​ഗളകരമായ ചില കാര്യങ്ങൾ നടക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എല്ലാ വശങ്ങളും ചിന്തിച്ച ശേഷം ജോലിയിൽ പ്രവേശിക്കുക. ബിസിനസ്സ് തുടങ്ങാൻ ആലോചിക്കുന്നവർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സാധ്യതകൾ മുന്നിൽവരും.

വൃശ്ചികം

ബന്ധുക്കളിൽ നിന്നും സാമ്പത്തികലാഭത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രതയോടെ മുന്നോട്ട് പോകുക. കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും.

ധനു

കടം നൽക്കാനുള്ളവർക്ക് എത്രയും വേ​ഗം അത് തിരിച്ച് നൽകണം. അല്ലാത്തപക്ഷം അവ തർക്കങ്ങളിലേക്ക് പോയേക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു ചെറിയ ദൂര യാത്ര പോകേണ്ടി വന്നേക്കാം. എന്നാൽ യാത്ര ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

മകരം

കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടായാൽ, ഇന്ന് അത് പരിഹരിക്കപ്പെടും. ഇന്ന് വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ വിജയം ലഭിക്കാത്തത് മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കുടുംബ ചെലവുകൾ നിയന്ത്രിക്കുക.

കുംഭം

നിങ്ങളുടെ ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ന് നല്ല ദിവസമാണ്. കടം വാങ്ങുന്നത് ഒഴിവാക്കുക. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് സമൂഹത്തിന് വേണ്ടി പുതിയ എന്തെങ്കിലും ചെയ്യാൻ അവസരം ലഭിക്കും. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾക്ക് ഒരു യാത്ര പോകേണ്ടി വരും.

മീനം

ഇന്ന് ഭാഗ്യം അനുകൂലമായ ദിവസമാണ്. പണം സമ്പാദിക്കാൻ നല്ല ദിവസമാണ് ഇന്ന്. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ, ഇന്ന് അത് പൂർത്തിയാക്കാൻ സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല