Today’s Horoscope: പ്രയാസങ്ങളുണ്ടാകുമെങ്കിലും ഫലം നിങ്ങള്‍ക്ക് അനുകൂലമാകും; ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope on March 19th: ഒരു ദിവസം ആരംഭിക്കുന്നതിന് മുമ്പ് ആ ദിവസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഇന്നത്തെ ദിവസം എങ്ങനെയാണ് നിങ്ങള്‍ക്കെന്ന് നക്ഷത്രഫലത്തില്‍ നോക്കാം. നക്ഷത്രഫലം ഒരു പൊതുഫലമാണ് അതിനാല്‍ തന്നെ അതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

ഇന്നത്തെ രാശിഫലം
ഇന്ന് മാര്‍ച്ച് 19, ബുധന്‍. എല്ലാവര്‍ക്കും ജോലിക്കും സ്‌കൂളിലേക്കും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി പുറത്തേക്ക് പോകാനുണ്ടാകും. ഒരു ദിവസം ആരംഭിക്കുന്നതിന് മുമ്പ് ആ ദിവസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഇന്നത്തെ ദിവസം എങ്ങനെയാണ് നിങ്ങള്‍ക്കെന്ന് നക്ഷത്രഫലത്തില്‍ നോക്കാം. നക്ഷത്രഫലം ഒരു പൊതുഫലമാണ് അതിനാല്‍ തന്നെ അതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, സുഹൃദ്‌സമാഗമം, മത്സരവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം എന്നിവ ഉണ്ടാകുമെങ്കിലും കാര്യപരാജയം, നിയമപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, സ്വസ്ഥതക്കുറവ്, ധനതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, സാധനനഷ്ടം എന്നിവയുണ്ടാകും അതോടൊപ്പം കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം, പരീക്ഷാവിജയം, സുഹൃദ്‌സമാഗമം, പ്രശസ്തി എന്നിവയ്ക്കും സാധ്യതയുണ്ട്.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യതടസം, യാത്രാതടസം, അപകടഭീതി, ഇച്ഛാഭംഗം, കലഹം, നഷ്ടം. സുഹൃത്തുക്കളുടെ അകല്‍ച്ച എന്നിവയ്ക്ക് സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം എന്നിവ ഉണ്ടാകുമെങ്കിലും കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനഃപ്രയാസം, നഷ്ടം എന്നിവ സംഭവിക്കാനും ഇടയുണ്ട്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യതടസം, നഷ്ടം, അലച്ചില്‍, ചെലവ്, ധനതടസം എന്നിവ ഉണ്ടാകുമെങ്കിലും പകല്‍ രണ്ട് മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, നിയമവിജയം എന്നിവ നിങ്ങളെ തേടിയെത്തിയേക്കാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം എന്നിവയോടൊപ്പം കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമപരാജയം, നഷ്ടം എന്നിവയ്ക്കും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം എന്നിവരെ ചിലരെ തേടിയെത്തുമ്പോള്‍ മറ്റുചിലര്‍ക്ക് കാര്യവിജയം, നിയമവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം എന്നിവയാണ് ഫലം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, യാത്രാവിജയം, പരീക്ഷാവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റ യോഗം എന്നിവയുണ്ടാകാം.
Also Read: Malayalam Love Astrology 2025: മാർച്ച് 30-ന് ശേഷം പ്രണയത്തിൽ വിജയിക്കുന്നവർ, വിവാഹിതരാകുന്നവർ
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതി)
കാര്യവിജയം, സന്തോഷം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, ആരോഗ്യം, ആഗ്രഹങ്ങള്‍ സഫലമാകാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, കലഹം, ശരീരസുഖക്കുറവ് എന്നിവയുണ്ടാകുമെങ്കിലും പകല്‍ രണ്ട് മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, യാത്രാവിജയം എന്നിവ നിങ്ങളെ തേടിയെത്തിയേക്കാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കാര്യതടസം, നഷ്ടം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസം എന്നിവയാകും ഫലം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)