Horoscope 2025: 2025 ഈ നക്ഷത്രക്കാരുടേതാണ്; വരാനിരിക്കുന്നത് വലിയ സൗഭാഗ്യങ്ങള്‍

Malayalam Astrology Prediction For 2025: ഓരോരുത്തരുടെയും ജനന രാശിയുമായി ബന്ധപ്പെട്ടും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷം കൂടിയാണ് 2025. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെയാണെന്നും പൊതുവേയുള്ള നക്ഷത്രഫലത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നും പരിശോധിക്കാം.

Horoscope 2025: 2025 ഈ നക്ഷത്രക്കാരുടേതാണ്; വരാനിരിക്കുന്നത് വലിയ സൗഭാഗ്യങ്ങള്‍

നക്ഷത്രഫലം

Published: 

26 Dec 2024 20:00 PM

2024 അവസാനിച്ച് 2025ലേക്ക് കടക്കുകയാണ്. ഓരോ വര്‍ഷത്തേയും വലിയ പ്രതീക്ഷകളോടെയാണ് നമ്മള്‍ വരവേല്‍ക്കാറുള്ളത്. 2025ലും പ്രതീക്ഷകളേറെ. ഓരോരുത്തരുടെയും ജനന രാശിയുമായി ബന്ധപ്പെട്ടും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷം കൂടിയാണ് 2025. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെയാണെന്നും പൊതുവേയുള്ള നക്ഷത്രഫലത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നും പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ സന്തോഷം വന്നുചേരും. മാത്രമല്ല, ഉന്നതപദവികളില്‍ എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്. ജോലിയിലും കുടുംബത്തിലും പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഇക്കൂട്ടര്‍ അമിത ആത്മവിശ്വാസം ഒഴിവാക്കുന്നതാണ് നല്ലത്. വഞ്ചനയിലും ചതിയിലും അകപ്പെടാതിരിക്കാനും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അവയെ സംയമനത്തോടെ നേരിടുക. സുഹൃദ്ബന്ധങ്ങള്‍ മെച്ചപ്പെടും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി പ്രയത്‌നിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കും. ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കുടുംബഭാരം വര്‍ധിക്കാനിടയുണ്ട്. നേരിടേണ്ടി വരുന്ന എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടുക. ഈശ്വര വിശ്വാസം ഗുണം ചെയ്യും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

നിലവിലുള്ള ജോലിയില്‍ തുടരുന്നതാണ് ഉത്തമം. വിദേശത്തേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കിലും നന്നായി ചിന്തിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കുക. ധനനഷ്ടത്തിന് സാധ്യതയുണ്ട്. കൃഷിക്കാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

വേണ്ടപ്പെട്ടവരുമായി അകലാന്‍ സാധ്യതയുണ്ട്. ഏത് കാര്യത്തോടും പ്രതികരിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുന്നത് ഗുണം ചെയ്യും.

Also Read: Malayalam Astrology 2025: വിദേശ ജോലിയും രാജയോഗവും പുതുവർഷം, നിങ്ങളുടെ രാശി ഇതിലുണ്ടോ?

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ജീവിതം നയിക്കും. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

അഹങ്കാരം ഒഴിവാക്കുന്നത് ഗുണം ചെയ്യും. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നത് ജീവിതത്തില്‍ നല്ലത് വരുത്തും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

കോടതി, കേസ് തുടങ്ങിയ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോവുക.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

വഞ്ചനയിലും ചതിയിലും അകപ്പെടാനുള്ള സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. പ്രതികൂല സാഹചര്യങ്ങലെ തരണം ചെയ്യേണ്ടതായി വരും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

സ്മ്പത്ത് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുക. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ