Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍

All you need to know about Holi in Malayalam: ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഹിരണ്യകശിപു, സഹോദരി ഹോളിക, മകന്‍ പ്രഹ്ലാദന്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാന ഐതിഹ്യം. അഹങ്കാരിയും, മറ്റുള്ളവരാല്‍ ആരാധിക്കപ്പെടാന്‍ ആഗ്രഹിച്ച ഹിരണ്യകശിപുവും, വിഷ്ണു ഭക്തനായ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തിലൂന്നിയുള്ളതാണ് ഈ കഥ

Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍

ഹോളികാ ദഹനം

Published: 

14 Mar 2025 10:45 AM

ഹോളി ആഘോഷത്തിന്റെ നിറവിലാണ് രാജ്യം. പ്രത്യേകിച്ച് ഉത്തരേന്ത്യ. വര്‍ണങ്ങള്‍ വാരിവിതറിയും, മധുരം പങ്കുവച്ചും ആഘോഷതിമിര്‍പ്പിലാണ് ജനം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ പതിനായിരക്കണക്കിന് പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഹോളികാ ദഹനത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. ചരിത്രപരമായും, ഐതിഹ്യപരമായും വന്‍ പ്രാധാന്യമാണ് ഹോളിക്കുള്ളത്. ശൈത്യകാലത്തിന് വിട നല്‍കി വസന്തകാലത്തേ വരവേല്‍ക്കുന്ന സമയം കൂടിയാണ് ഹോളി. വിശ്വാസികള്‍ക്ക് തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകവും.

ഹോളിയുടെ ഐതിഹ്യം

ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഹിരണ്യകശിപു, സഹോദരി ഹോളിക, മകന്‍ പ്രഹ്ലാദന്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാന ഐതിഹ്യം. അഹങ്കാരിയും, മറ്റുള്ളവരാല്‍ ആരാധിക്കപ്പെടാന്‍ ആഗ്രഹിച്ച ഹിരണ്യകശിപുവും, വിഷ്ണു ഭക്തനായ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തിലൂന്നിയുള്ളതാണ് ഈ കഥ.

മനുഷ്യനാലും, മൃഗത്താലും കൊല്ലപ്പെടില്ല, പകലും രാത്രിയിലും മരിക്കില്ല, വീടിനകത്തും പുറത്തും മരണപ്പെടില്ല തുടങ്ങിയ വരങ്ങള്‍ ലഭിച്ചതോടെ ഹിരണ്യകശിപു ക്രൂരനും അഹങ്കാരിയുമായി മാറിയിരുന്നു. ആരും ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കരുതെന്നും, എല്ലാവരും തന്നെ ആരാധിക്കണമെന്നുമായിരുന്നു ഹിരണ്യകശിപുവിന്റെ ഉത്തരവ്. എന്നാല്‍ ഹിരണ്യകശിപുവിന് മകന്‍ പ്രഹ്ലാദനെ മാത്രം ഭയപ്പെടുത്താനായില്ല. ഹിരണ്യകശിപുവിന്റെ ആജ്ഞ ലംഘിച്ച പ്രഹ്ലാദന്‍ ഭഗവാന്‍ വിഷ്ണുവിനെ ആരാധിക്കുന്നത് തുടര്‍ന്നു. ഇതില്‍ ഹിരണ്യകശിപു പ്രകോപിതനായി.

Read Also : Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; നട അടയ്ക്കുന്നത് 19ന്

ഒടുവില്‍ മകനായ പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശിപു സഹോദരിയായ ഹോളികയെ നിയോഗിച്ചു. അഗ്നിദേവന്റെ വരത്താല്‍ അഗ്നിബാധ ഏല്‍ക്കില്ലാത്ത വസ്ത്രം ഹോളിഗയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് അഗ്നിയിലിറങ്ങിയാല്‍ മാത്രമേ ഈ വരത്തിന് ശക്തിയുണ്ടാകൂവെന്ന് ഹോളിക അറിഞ്ഞില്ല. പിന്നാലെ വധിക്കാന്‍ ലക്ഷ്യമിട്ട് പ്രഹ്ലാദനെയുമെടുത്ത് ഹോളിക അഗ്നിയില്‍ പ്രവേശിച്ചു. എന്നാല്‍ ഹോളിക അഗ്നിക്കിരയായി. ഭഗവാന്‍ വിഷ്ണുവിനോടുള്ള അചഞ്ചലമായ വിശ്വാസം പ്രഹ്ലാദനെ ഒരു പോറലു പോലുമേല്‍ക്കാതെ രക്ഷിച്ചു.

ഹിരണ്യകശിപുവിനെ വധിക്കാന്‍ ഭഗവാന്‍ വിഷ്ണു മനുഷ്യനും മൃഗവുമല്ലാത്ത നരസിംഹ രൂപത്തില്‍ അവതരിച്ചു. തൂണ് പിളര്‍ന്നെത്തിയ നരസിംഹം സന്ധ്യാസമയത്ത് വീടിന് അകത്തും പുറത്തുമല്ലാത്ത വാതില്‍ പടിയില്‍ വച്ച് ഹിരണ്യകശിപുവിനെ വധിച്ചു. ഈ ഐതിഹ്യവുമായി മുന്‍നിര്‍ത്തിയാണ് ഹോളി ആഘോഷം പ്രധാനമായും നടക്കുന്നത്. ഹോളികാ ദഹനത്തോടെയാണ് ഹോളിയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നതും. ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ടും ഹോളിക്ക് ഐതിഹ്യങ്ങളുണ്ട്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ