Hajj Pilgrimage 2025: ഹജ്ജ് തീർത്ഥാടനം: പണമടക്കാനുള്ള തീയതി നീട്ടി
Hajj Pilgrimage 2025 Updates: രണ്ടാം ഗഡു തുകയായ 1,42,000 രൂപ ജനുവരി 6 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചു. ഇതിനു പുറമെ വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്.
2025 വർഷത്തേക്കുള്ള ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ രണ്ടാം ഗഡു അടക്കാനുള്ള സമയം പരിധി നീട്ടി. രണ്ടാം ഗഡു തുകയായ 1,42,000 രൂപ ജനുവരി 6 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 21 പ്രകാരം അറിയിച്ചു. ഇതിനു പുറമെ വെയ്റ്റിങ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്.
വെയ്റ്റിങ് ലിസ്റ്റിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി ആറിനകം ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ 2,72,300 രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും ജനുവരി എട്ടിനകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം. ഹജ്ജിന് അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും.
അതേസമയം തുക അടയ്ക്കാൻ പലർക്കും പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി തീയതി നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഹാജിമാർ ആവശ്യപ്പെട്ടത്. സാമ്പത്തിക മാന്ദ്യവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് ഇവർ രംഗത്ത് എത്തിയത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം അഡ്വാൻസ് തുക വർധിച്ചിരിക്കുന്നതും സാമ്പത്തിക പ്രതിസന്ധികളും ചേർന്ന് ഈ പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു.
ഹജ്ജ് യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരു അപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. തീർത്ഥാടകർക്ക് ഉപകാരപ്രദമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ഹജ്ജ് സുവിധ ആപ്പ് 2.0 കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് പുറത്തിറക്കിയത്. കേന്ദ്രന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജ്ജുവാണ് പരിഷ്‌കരിച്ച ആപ്പ് പുറത്തിറക്കിയത്. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെ സമ്മേളനത്തോട് അനുബന്ധിച്ചാണ് പരിഷ്‌കരിച്ച സുവിധ ആപ്പ് പുറത്തിറക്കിയത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എ.പി അബ്ദുള്ളകുട്ടിയും ചടങ്ങില്‍ പങ്കെടുത്തു. വിവേചനാധികാര ക്വാട്ട നീക്കം ചെയ്യല്‍, ഹജ്ജ് സുവിധ ആപ്പിലൂടെ സാങ്കേതിക വിദ്യയുടെ ഏകോപനം, മെഹറം ഇല്ലാതെ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.