Guruvayur Ekadashi 2024 : ഭഗവത് സന്നിധിയില്‍ നാമജപം മുഴങ്ങും, വ്രതശുദ്ധിയില്‍ ഭക്തര്‍; ഇന്ന് ഗുരുവായൂര്‍ ഏകാദശി
Guruvayur Ekadasi December 11 2024 : തൂണിലും തുരുമ്പിലും ഭഗവാന്റെ ചൈതന്യം പ്രസരിക്കുന്ന ദിനം. ഏകാദശി ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ്. ഗുരുവായൂര്‍ ഏകാദശി എന്നക് വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയും
ഇന്ന് ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂര്‍ ഏകാദശി വ്രതാനുഷ്ഠാനം ഒരു വര്‍ഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. മോഷദാ ഏകാദശി എന്നും ഈ ദിനം അറിയപ്പെടുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കൂടിയാണ്. വ്രതശുദ്ധിയോടെ, ഭക്തിനിര്‍ഭരമായ മനസോടെ ഏകാദശി അനുഷ്ഠിച്ചാല്‍ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ കഴുകിക്കളയാമെന്ന് ഭക്തര്‍ കരുതുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നതും ഏകാദശിക്കാണ്. ദശമി പുലര്‍ച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കും. ദ്വാദശി ദിവസം രാവിലെ ഒമ്പത് വരെ ഭക്തര്‍ക്കെല്ലാം ദര്‍ശനം നല്‍കാനായി തുറന്നുവയ്ക്കാറുണ്ട്. മോഷം ലഭിക്കാനും ഉചിതമായ വഴിയാണ് ഏകാദശി വ്രതമെന്നും, എന്നാല്‍ പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ഏകാഗ്രതയോടെ വ്രതമനുഷ്ഠിക്കണമെന്നുമാണ് വിശ്വാസം.
ഗുരുവായൂര്‍ ഏകാദശി
വെളുത്തതും കറുത്തതുമായ രണ്ട് പക്ഷങ്ങളാണ് ഒരു ചാന്ദ്രമാസത്തിലുള്ളത്. രണ്ട് പക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി. ഏകാദശിനാളില്‍ പൂര്‍ണ ഉപവാസവും, തലേന്നും, പിറ്റേന്നും ഒരിക്കലുമാണ് അനുഷ്ഠിക്കുന്നത്. എല്ലാ ദേവഗണങ്ങളും ഏകാദശി നാളില്‍ ക്ഷേത്രത്തിലേക്ക് വരുമെന്ന് വിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട് തന്നെ, ഈ ദിനത്തെക്കാള്‍ മികച്ചതായി മറ്റൊന്നുമില്ലെന്ന് കരുതുന്നവരുമുണ്ട്.
തൂണിലും തുരുമ്പിലും ഭഗവാന്റെ ചൈതന്യം പ്രസരിക്കുന്ന ദിനം. ഏകാദശി ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ്. ഗുരുവായൂര്‍ ഏകാദശി എന്നക് വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയും.
കൃതയുഗത്തില്‍ മുരാസുരനെ പരാജയപ്പെടുത്താന്‍ ദേവഗണങ്ങള്‍ ആഗ്രഹിച്ചു. യോഗനിദ്രയിലായിരുന്നു ശ്രീമഹാവിഷ്ണുവിനെ മുരാസുരന്‍ യുദ്ധത്തിന് വെല്ലുവിളിച്ചു. ഈ സമയം ഭഗവാന്റെ ദേഹത്തുനിന്ന് ദിവ്യതേജസിയായ സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും മുരാസുരനെ വധിക്കുകയും ചെയ്തു.
പിന്നാലെ യോഗനിദ്രയില്‍ നിന്നുണര്‍ന്ന ഭഗവാനോട് താന്‍ ഏകാദശിയാണെന്ന് ആ സ്ത്രീരൂപം പരിചയപ്പെടുത്തി. എന്ത് വരമാണ് വേണ്ടതെന്നായിരുന്നു ഭഗവാന്റെ ചോദ്യം. തന്റെ ദിനം പുണ്യദിനമാക്കണമെന്നും, ഈ സമയം വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകണമെന്നും ഏകാദശി ആവശ്യപ്പെട്ടുവെന്നാണ് ഐതിഹ്യം. ഏകാദശി ദിനം ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ നിരവധി ഫലങ്ങള്‍ ലഭിക്കുമെന്നും കരുതുന്നു.
Read Also : ഗുരുവായൂർ ഏകാദശിയിൽ ഈ മന്ത്രങ്ങൾ ജപിക്കൂ; ഭഗവാൻ്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തും
വ്രതം
ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാൽ ഭാഗവും ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാൽഭാഗവും ചേരുന്ന സമയമാണ് ഹരിവാസരം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. അഖണ്ഡനാമജപമാണ് ഈ സമയം അനുയോജ്യം. വിഷ്ണു കഥകള്‍ കേള്‍ക്കുക, നാമം ജപിക്കുക, ഭജന ചെയ്യുക തുടങ്ങി എല്ലാം പരിപൂര്‍ണമായി ഏകാദശി ദിനത്തില്‍ ഭഗവാനില്‍ അര്‍പ്പിക്കണം.
ഏകാദശി നാള്‍ പൂര്‍ണ ഉപവാസമായിരിക്കണം. തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നതും നല്ലതെന്ന് കരുതുന്നു. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യാം.