5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Guruvayur Ekadashi 2024: ​ഗുരുവായൂർ ഏകാദശിയിൽ ഈ മന്ത്രങ്ങൾ ജപിക്കൂ; ഭഗവാൻ്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തും

Guruvayur Ekadashi Lord Krishna Mantras: ഈശ്വരൻ തന്നോട് കൂടെയുണ്ടെന്ന വിശ്വാസത്തിൽ ജപിക്കുന്ന ദ്വാദശി മന്ത്രമാണ് ഈ ദിനത്തിൽ ആദ്യം ഉരുവിടേണ്ടത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ മന്ത്രമാണ് ദ്വാദശി. 12 അക്ഷരങ്ങളാണിതിനുള്ളത്. ഇതിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ പേരിനെ സൂചിപ്പിച്ചാണ് ഉരുവിടുന്നത്.

Guruvayur Ekadashi 2024: ​ഗുരുവായൂർ ഏകാദശിയിൽ ഈ മന്ത്രങ്ങൾ ജപിക്കൂ; ഭഗവാൻ്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തും
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 10 Dec 2024 21:21 PM

നാളെയാണ് ഗുരുവായൂർ ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം എന്നാണ് നാട്ടുപ്രമാണം. ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ പ്രധാന ഏകാദശിയാണ് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം. ​ഗുരുവായൂരുലെ പ്രതിഷ്ഠാദിനമായും ഈ ദിവസം കണക്കാക്കിവരുന്നു. ഈ ദിവസം ​ലക്ഷണക്കണക്കിനാളുകളാണ് ഗുരുവായൂരിൽ എത്തുന്നത്. ഈ ദിവസം വീട്ടിലിരുന്നും നമുക്ക് ഭഗവാനെ ഭജിക്കാൻ സാധിക്കും. വ്രതമെടുത്ത് വീട്ടിലിരുന്നും ഭഗവാനെ ഭജിച്ചാൽ എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും നിങ്ങളെ തേടിയെത്തും.

ഈശ്വരൻ തന്നോട് കൂടെയുണ്ടെന്ന വിശ്വാസത്തിൽ ജപിക്കുന്ന ദ്വാദശി മന്ത്രമാണ് ഈ ദിനത്തിൽ ആദ്യം ഉരുവിടേണ്ടത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ മന്ത്രമാണ് ദ്വാദശി. 12 അക്ഷരങ്ങളാണിതിനുള്ളത്. ഇതിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ പേരിനെ സൂചിപ്പിച്ചാണ് ഉരുവിടുന്നത്.

എന്താണ് ദ്വാദശി മന്ത്രം?

ഓം നമോ ഭഗവതേ വാസുദേവായ നമ: എന്നതാണ് ദ്വാദശി മന്ത്രം എന്ന് പറയുന്നത്. ഇതിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ പേരിനെയാണ് അർത്ഥമാക്കുന്നത്.

ഓം: കേശവൻ

ന: നാരായണൻ

മോ : മാധവൻ

ഭ: ഗോവിന്ദൻ

ഗ: വിഷ്ണു

വ: മധുസൂദനൻ

തേ: ത്രിവിക്രമൻ

വാ: വാമനൻ

സു: ശ്രീധരൻ

ദേ: ഹൃഷികേശൻ

വാ: പത്മനാഭൻ

യ: ദാമോദരൻ

എന്നിങ്ങനെ വരുന്ന 12 അക്ഷരങ്ങൾ ചേരുന്നതാണ് ദ്വാദശി മന്ത്രങ്ങളിലെ ഭഗവാന്റെ നാമങ്ങൾ. ഇത് ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറക്കുന്നുവെന്നാണ് വിശ്വാസം.

മൂലമന്ത്രങ്ങൾ ജപിക്കുന്നത്

ഏകാദശി നാളിൽ ഭ​ഗവാൻ കൃഷ്ണൻ്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് നിങ്ങൾക്ക് ഏകാദശി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. മുകളിൽ പറഞ്ഞ ദ്വാദശി മന്ത്രം പന്ത്രണ്ട് തവണം ജപിക്കുന്നത് നിങ്ങളുടെ ദോഷങ്ങളേയും ഗ്രഹദോഷങ്ങളേയും അകറ്റുന്നു. കൂടാതെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയുകയും ചെയ്യുന്നു.

ഓം നമോ നാരായണായ എന്ന മന്ത്രവും ഓം നമോ ഭഗവനേ വാസുദേവായ എന്ന മന്ത്രവും ഭഗവാന്റെ മൂലമന്ത്രങ്ങളാണ്. ഈശ്വരൻ തന്നോട് കൂടെയുണ്ട് എന്നാണ് ഈ മന്ത്രങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്. ഇത് ദിനവും 108 തവണ ജപിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച്, ഗുരുവായൂർ ഏകാദശി ദിവസം ഭ​ഗവാൻ്റെ മൂലമന്ത്രങ്ങൾ 108 തവണ ജപിക്കുന്നതിലൂടെ ദുരിതശാന്തി നൽകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.