Good Friday 2025: പീഢാനുഭവ ഓർമ പുതുക്കി വിശ്വാസികൾ; ഇന്ന് ദു:ഖവെള്ളി
Good Friday 2025: യേശുവിന്റെ ക്രൂശുമരണത്തെയും സഹനത്തെയും ഓർമിക്കുന്ന ദിവസമാണ് ദു:ഖവെള്ളി. മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി ക്രിസ്തു സ്വയം യാഗമായി മാറിയ ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും ദു:ഖവെള്ളി അറിയപ്പെടുന്നു.

യേശുക്രിസ്തുവിന്റെ പീഢാനുഭവ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദു:വെള്ളി ആചരിക്കുന്നു. ദൈവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും. ചില സഭകളിൽ പീഡാനുഭവ വായന, ദിവ്യകാരുണ്യ സ്വീകരണം, കുരിശുചുംബനം, കുരിശിന്റെ വഴി, നഗരികാണിക്കൽ എന്നീ ശുശ്രൂഷകൾ ഉണ്ടാകും.
യേശുവിന്റെ ക്രൂശുമരണത്തെയും സഹനത്തെയും ഓർമിക്കുന്ന ദിവസമാണ് ദു:ഖവെള്ളി. മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി ക്രിസ്തു സ്വയം യാഗമായി മാറിയ ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും ദു:ഖവെള്ളി അറിയപ്പെടുന്നു.
ALSO READ: മലയാളത്തിൽ ദുഃഖവെള്ളി, ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ; അതെന്താ അങ്ങനെ?
ഈ വർഷം ഏപ്രിൽ 18നാണ് ദു:ഖവെള്ളി. തുടർന്ന് വിശുദ്ധ ശനിയും ഈസ്റ്ററും വരുന്നു. ദു:ഖവെള്ളിയുടെ തലേദിവസം പെസഹ വ്യഴാഴ്ച അനുഷ്ഠിക്കുന്നു. ഈ ദിവസം പള്ളിയിൽ പ്രത്യേക ആരാധനയും വിശുദ്ധ കുർബ്ബാനയും നടക്കും. യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ ഓർമപുതുക്കി പുരോഹിതൻ സഭയിൽ നിന്ന് തിരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേരുടെ കാൽ കഴുകും.
ഇന്നലെ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടന്ന പെസഹ ശുശ്രൂഷകളിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. വാരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.