Gauli Shastra: പല്ലി ദേഹത്ത് വീഴുന്നത് നല്ലതാണോ? ഇക്കാര്യങ്ങൾ അറിയൂ…
Gauli Shastra: സ്ത്രീകളുടെ ഇടത് വശത്ത് പല്ലി അല്ലെങ്കിൽ ഗൗളി വീഴുന്നത് ശുഭസൂചനയായാണ് കാണുന്നത്. ഇത് അനുകൂല ഫലങ്ങൾ നൽകുന്നെന്ന് വിശ്വസിക്കുന്നു. അതുപോലെ പുരുഷന്മാരുടെ വലത് വശത്ത് പല്ലി വീഴുന്നത് നല്ലതാണ്. പുരുഷന്മാരുടെ ഇടത് വശത്തും സ്ത്രീകളുടെ വലത് വശത്തും ആണ് പല്ലി വീഴുന്നതെങ്കിൽ ദുർസൂചനയാണ് നൽകുന്നത്.

പല്ലി ശരീരത്തിൽ വീഴുന്നത് ദുർശകുനമായാണ് കരുതുന്നത്. എന്നാൽ ഗൗളി ശാസ്ത്രമനുസരിച്ച് ഇവ ചിലപ്പോഴോക്കെ ഗുണകരമാണെന്നും പറയപ്പെടുന്നു. പല്ലി ശരീരത്തിൽ വീണ സമയം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി ഫലങ്ങളിലും മാറ്റം വരുന്നു.
സ്ത്രീകളുടെ ഇടത് വശത്ത് പല്ലി അല്ലെങ്കിൽ ഗൗളി വീഴുന്നത് ശുഭസൂചനയായാണ് കാണുന്നത്. ഇത് അനുകൂല ഫലങ്ങൾ നൽകുന്നെന്ന് വിശ്വസിക്കുന്നു. അതുപോലെ പുരുഷന്മാരുടെ വലത് വശത്ത് പല്ലി വീഴുന്നത് നല്ലതാണ്. അതേസമയം പുരുഷന്മാരുടെ ഇടത് വശത്തും സ്ത്രീകളുടെ വലത് വശത്തും ആണ് പല്ലി വീഴുന്നതെങ്കിൽ ദുർസൂചനയാണ് നൽകുന്നത്.
ALSO READ: ഈ നാളുകാർ കറുത്ത ചരട് ധരിയ്ക്കരുത്; ദോഷം ചെയ്യും
പുരുഷന്മാർ
പുരുഷന്മാരുടെ ശിരസിൽ പല്ലി വീണാൽ തർക്കം ഉണ്ടാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. തലയ്ക്ക് മുകളിലാണെങ്കിൽ മരണം സംഭവിക്കാൻ സാധ്യത. അതേസമയം മുഖത്ത് ഗൗളി വീഴുന്നത് ശുഭ സൂചനയാണ്. അപ്രതീക്ഷിതമായി പണം ലഭിക്കുമെന്നാണ് അതിന്റെ അർത്ഥം. ഇടത് കണ്ണിന്റെ ഭാഗത്ത് വീണാൽ നല്ല വാർത്ത കേൾക്കുമെന്നും വലത് കണ്ണാണെങ്കിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തി പരാജയപ്പെടുമെന്നും വിശ്വസിക്കുന്നു. കാൽ വിരലിൽ വീഴുന്നത് രോഗ സാധ്യത കാണിക്കുന്നു. കാൽപാദത്തിൽ വീണാൽ വെല്ലുവിളി എന്നാണ് അർത്ഥം.
സ്ത്രീകൾ
സ്ത്രീകളുടെ ശിരസ്സിൽ പല്ലി പതിച്ചാൽ മരണ ഭയമാണ് അർത്ഥമാക്കുന്നത്. മുടിയിൽ വീണാൽ രോഗങ്ങളിലൂടെ കടന്ന് പോകേണ്ടി വരും. വലത് ചെവിക്ക് മുകളിൽ വീഴുന്നത് സാമ്പത്തിക ലാഭം കാണിക്കുന്നു. കൈകളിൽ പല്ലി വീഴുന്നത് സാമ്പത്തിക നേട്ടങ്ങളെ സൂചിപ്പിക്കുന്നു. വിരലുകളിൽ പല്ലി വീഴുന്നതിലൂടെ പുതിയ ആഭരണങ്ങൾ ലഭിക്കുന്നു. സ്ത്രീകളുചെ കണങ്കാലിൽ പല്ലി വീണാൽ പ്രശ്നങ്ങളെയോ സങ്കീർണങ്ങളെയോ അഭിമുഖീകരിക്കേണ്ടി വരും. വലത് കാലിൽ വീണാൽ തോൽവി നേരിടേണ്ടി വരുമെന്നാണ് അർത്ഥം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)