Sabarimala : ശബരിമലയിൽ ഇനി ബിഎസ്എൻഎൽ വക ഫ്രീ വൈഫൈ
Free BSNL wifi connection at Sabarimala: പ്രധാന സ്ഥലങ്ങളിൽ നിന്ന് 30 മിനിറ്റ് വരെ സൗജന്യ വൈഫൈ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ ഇനി നെറ്റിന് റെയിഞ്ച് പിടിക്കാനായി ബുദ്ധിമൂട്ടേണ്ട. ഇനി ഇവിടെ ഫ്രീ വൈഫൈ ഉണ്ടാകും. ബി. എസ്. എൻ. എൽ ആണ് ഇതിനു പിന്നിലുള്ളത്. ദേവസ്വം ബോർഡിൻ്റെയും ബിഎസ്എൻഎലിൻ്റെയും സംയുക്ത സംരംഭത്തിൻ്റെ ഭാഗമായാണ് ഈ സേവനം ഭക്തർക്ക് ലഭ്യമാക്കുന്നത്.
ശബരിമലയിലെത്തുന്ന ഭക്തർക്ക് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്ന് 30 മിനിറ്റ് വരെ സൗജന്യ വൈഫൈ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. തീർത്ഥാടകർക്ക് വൈഫൈ ഹോട്ട്‌സ്‌പോട്ട് തിരഞ്ഞെടുത്ത് ബിഎസ്എൻഎൽ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാനാകും.
ALSO READ – ചേലക്കരയും വയനാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബൂത്തുകളെല്ലാം ക്യാമറ നിരീക്ഷണത്തിൽ
നെറ്റ്‌വർക്ക് തിരഞ്ഞെടുത്ത ശേഷം, ഉപയോക്താവിൻ്റെ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും, OTP നൽകിയാൽ കണക്ഷൻ ലഭ്യാമാകും. 30 മിനിറ്റ് സൗജന്യമായി ഉപയോഗിച്ച ശേഷം ഉപയോക്താക്കൾക്ക് തുടർന്നും ആക്‌സസ്സിനായി ഇൻ്റർനെറ്റ് റീചാർജ് ചെയ്യാനും കഴിയും. പമ്പയിൽ 13 ഉം നിലയ്ക്കലിൽ 13 ഉം സന്നിധാനത്ത് 22 ഉം ഹോട്ട്‌സ്‌പോട്ടുകൾ ബിഎസ്എൻഎൽ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.
മൂന്ന് സ്ഥലങ്ങളിലും പുതിയ വൈഫൈ റോമിംഗ് സംവിധാനവും ലഭ്യമാകും. മൊബൈൽ കവറേജ് വർധിപ്പിക്കുന്നതിനായി തീർഥാടന പാതയിൽ 21 മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർക്ക് ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ അന്വേഷിക്കാൻ 9400901010 എന്ന മൊബൈൽ നമ്പരിലോ 18004444 എന്ന ചാറ്റ് ബോക്‌സിലോ bnslebpta@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്ന് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ കെ.സാജു ജോർജ്ജ് അറിയിച്ചു.