5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Guruvayur Ekadashi 2024: നാളെ ഗുരുവായൂർ ഏകാദശി : പ്രാധാന്യമെന്ത്? എങ്ങനെ ആചരിക്കണം; വത്രാനുഷ്ഠാനം ഇങ്ങനെ

Guruvayur Ekadashi December 2024: ദശമി പുലർച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തർക്കെല്ലാം ദർശനം നൽകാനാണ്. ഇത്തവണ ഡിസംബർ 11 ബുധനാഴ്ചയാണ് ഏകാദശി.

Guruvayur Ekadashi 2024: നാളെ ഗുരുവായൂർ ഏകാദശി : പ്രാധാന്യമെന്ത്? എങ്ങനെ ആചരിക്കണം; വത്രാനുഷ്ഠാനം ഇങ്ങനെ
ഗുരുവായൂർ ക്ഷേത്രം (image credits: facebook)
sarika-kp
Sarika KP | Updated On: 10 Dec 2024 15:36 PM

​ഹൈദവ വിശ്വാസ പ്രകാരം ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഏകാദശി. ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ പ്രധാന ഏകാദശിയാണ് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്ത വാവ് കഴിഞ്ഞ് പതിനൊന്നാം ദിവസമുള്ള ഗുരുവായൂർ ഏകാദശി. ​ഗുരുവായൂരുലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്. ഇന്നേ ​ദിവസം ഏറ്റവുമധികം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തുന്നു. ദശമി പുലർച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തർക്കെല്ലാം ദർശനം നൽകാനാണ്. ഇത്തവണ ഡിസംബർ 11 ബുധനാഴ്ചയാണ് ഏകാദശി.

എന്താണ് ഗുരുവായൂർ ഏകാദശി?

ഒരു ചാന്ദ്രമാസത്തിൽ വെളുത്തതും കറുത്തതുമായി രണ്ട് പക്ഷങ്ങളുണ്ടാകും. ഇരുപക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം അനുഷ്ഠിയ്ക്കപ്പെടുന്ന വ്രതം വിഷ്ണുപ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി) പിറ്റേദിവസവും (ദ്വാദശി) കൂടി ഉൾപ്പെടുന്നതാണ് വ്രതം. തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളിൽ പൂർണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്.

ഏകാദശി നാളിൽ സകല ദേവഗണങ്ങളും ക്ഷേത്രത്തിലെത്തും എന്നാണ് വിശ്വാസം. ഓരോ മൺതരിയിലും വിഷ്ണു ചൈതന്യം പ്രസരിക്കുന്ന ദിനം. ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. അമാവാസിയുടെ പിറ്റേന്ന് പ്രഥമ മുതൽ പൗർണമി വരെയുള്ള 15 ദിവസമാണ് ശുക്ലപക്ഷം. ഗുരുവും വായുവും പ്രതിഷ്ഠ നടത്തിയതും മേൽപുത്തൂർ നാരായണീയം എഴുതി സമർപ്പിച്ചതും ഏകാദശി നാളിലാണെന്ന് വിശ്വസിക്കുന്നു. അരനൂറ്റാണ്ടിലേറെ ഗുരുവായൂരപ്പനെ സേവിച്ച ഗുരുവായൂർ കേശവൻ ഏകാദശി ദിനത്തിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ചരിഞ്ഞത്. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു.

Also Read : തിരക്കേറുന്ന ശബരിമലയില്‍ തിരിച്ചടിയായി കാലാവസ്ഥ മാറ്റം; ഭക്തജനങ്ങളെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വ്രതങ്ങൾക്ക് ഏറെ പ്രാധന്യമുള്ള ഹൈന്ദവ വിശ്വാസത്തിൽ മഹാവിഷ്ണുവിനെ ഭജിക്കുവാനുളള ഏറ്റവും വിശേഷപ്പെട്ട വ്രതമാണ് ഏകാദശി. ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ പ്രധാന ഏകാദശിയാണ് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്ത വാവ് കഴിഞ്ഞ് പതിനൊന്നാം ദിവസമുള്ള ഗുരുവായൂർ ഏകാദശി. പൊതുവെ മോക്ഷദാ ഏകാദശി എന്നറിയപ്പെടുന്ന ഈ ദിനം ഗുരുവായൂർ അമ്പലത്തിലെ പ്രതിഷ്ഠാദിനം കൂടിയാണ്. പൂർണ മനസ്സമർപ്പണത്തോടെ, നിറഞ്ഞ നിർമ്മല ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവും. ഏകാദശീ വ്രതം നോൽക്കുന്നത് വിഷ്ണുപ്രീതിക്ക് അത്യുത്തമെന്നാണ് ശാസ്ത്രം. മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, കുടുംബ സ്വസ്ഥത, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യും.

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ

ഏകാദശിയുടെ തലേന്ന് ദശമി ദിവസം മുതൽ വ്രതം അനുഷ്ഠിച്ച് തുടങ്ങേടത്. ഇന്നേ ദിവസം ഒരിക്കൽ ആണ് എടുക്കാറുള്ളത്. ഇന്നേ ദിവസം നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതും ഉചിതമാണ്. ഏകാദശി ദിനം പൂർണമായി ഉപവസമാണ് ഉത്തമം. ഇതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിക്കുക. ബ്രാഹ്‌മമുഹൂർത്തത്തിൽ എഴുന്നേറ്റ് എണ്ണ തേക്കാതെ കുളിച്ച് വേണം വ്രതം ആരംഭിക്കാൻ, വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. പകലുറക്കം പാടില്ല. പ്രഭാത സ്‌നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അർച്ചന നടത്തുകയും ചെയ്യുക. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ വിഷ്ണുഗായത്രി ജപിക്കുന്നതും സദ്ഫലം നൽകുമെന്നാണ് വിശ്വാസം. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.