Erumeli Petta Thullal: അമ്പലപ്പുഴ സംഘമെത്തി; എരുമേലി പേട്ടതുള്ളൽ ഇന്ന്; നാളെ തിരുവാഭരണ ഘോഷയാത്ര

Erumeli Petta Thullal 2025: ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ വൈകിട്ട് കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കും. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും.

Erumeli Petta Thullal: അമ്പലപ്പുഴ സംഘമെത്തി; എരുമേലി പേട്ടതുള്ളൽ ഇന്ന്; നാളെ തിരുവാഭരണ ഘോഷയാത്ര

ശബരിമല

nandha-das
Updated On: 

11 Jan 2025 11:59 AM

ശബരിമല: മകരവിളിക്കിന് മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയുടെ എരുമേലി കൊച്ചമ്പലത്തില്‍ നിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. വാവര് പള്ളി കവാടത്തില്‍ പേട്ടതുള്ളി എത്തുന്ന സംഘത്തിലെ സമൂഹപെരിയോറെ പച്ച ഷാൾ അണിയിച്ച് സ്വീകരിക്കും. വാവര് സ്വാമിയുടെ പ്രതിനിധിയും ഈ സംഘത്തെ വലിയമ്പലം വരെ അനുഗമിക്കും. നാളെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.

ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ വൈകിട്ട് കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കും. ഈ സംഘം വാവര് പള്ളിയുടെ കവാടം വരെ എത്തുമെങ്കിലും പള്ളി വളപ്പില്‍ കയറുന്ന പതിവില്ല. ദേവസ്വം ബോര്‍ഡും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് ഇരുകൂട്ടരേയും വലിയമ്പലം കവാടത്തില്‍ നിന്ന് സ്വീകരിക്കും.

അതേസമയം, പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും വേണ്ടി ദേവനെയും ശ്രീകലവുമൊരുക്കുന്ന ശുദ്ധിക്രിയകൾ നാളെ ആരംഭിക്കും. തുടർന്ന്, തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ വൈകീട്ട് അഞ്ച് മണിക്ക് പ്രസാദ ശുദ്ധി ക്രിയകൾ നടക്കും. തൊട്ടടുത്ത ദിവസം ബിംബശുദ്ധിക്രിയകൾ ശ്രീകോവിലിനുള്ളിലും നടക്കും.

ALSO READ: ശബരിമല കാനനപാതാ യാത്ര; വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് നിയന്ത്രണങ്ങളിൽ ഇളവ്

മകരവിളക്ക് ദിനമായ 14ന് പതിവ് പോലെ 7.30ന് ഉഷഃപൂജ ആരംഭിച്ച് 8 മണിക്ക് പൂർത്തിയാകും. തുടർന്ന് 8.30 ന് ശ്രീകോവിൽ കഴുകി മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയെ അണിയിച്ചൊരുക്കും. ശേഷം 8.50 മുതൽ 9.30 വരെ സംക്രമ പൂജയും അഭിഷേകവും നടക്കും. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള അയ്യപ്പ മുദ്രയിലെ നെയ്യ്, സംക്രമ പൂജ നടക്കുന്ന വേളയിൽ തന്ത്രി അഭിഷേകം ചെയ്യും.

അതേസമയം, ജ്യോതി ദർശനത്തിനായി തീർത്ഥാടകർ ഇപ്പോൾ തന്നെ ക്യാംപ് ചെയ്ത് തുടങ്ങിയതോടെ, സന്നിധാനത്ത് തിരക്ക് വർധിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞിറങ്ങുന്നവർ ജ്യോതി കാണാവുന്ന സ്ഥലങ്ങൾ നോക്കി പാണ്ടിത്താവളം മേഖലയിലേക്ക് കയറുകയാണ്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പതിനെട്ടാം പടി കയറാനും, ദർശനത്തിനും തീർത്ഥാടകരുടെ നീണ്ട നിരയാണ്.

അതേസമയം, സ്പോട്ട് ബുക്കിങ് മാത്രമായി ചുരുക്കിയെങ്കിലും തിരക്കിന് ചെറിയ അയവ് മാത്രമാണ് ഉണ്ടായത്. ഇതോടെ പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകളിൽ ഏഴെണ്ണവും നിലയ്ക്കലേക്കു മാറ്റി. ഇന്നലെ മുതലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവയിൽ ഏതിലെങ്കിലും പാസ് ഇല്ലാത്തവരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടില്ല. പോലീസും തിരക്ക് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

Related Stories
Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും
Today’s Horoscope : ഈ രാശിക്കാരെ കാത്തിരിക്കുന്നത് കാര്യവിജയം, ആഗ്രഹസഫലീകരണം! നോക്കാം ഇന്നത്തെ രാശിഫലം
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?