Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Eid al-Fitr Significance: റമദാന്‍ 29ന് ചന്ദ്രപ്പിറവി കണ്ടില്ലെങ്കില്‍ ശവ്വാല്‍ ഒന്നിനും നോമ്പെടുക്കണം. ശവ്വാല്‍ രണ്ടിനായിരിക്കും ഈ അവസരത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ 28, 29 തീയതികളില്‍ ഏത് ദിവസം ചന്ദ്രനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനുങ്ങള്‍ക്ക് ഒടുവിലാണ് ലോകമെമ്പാടുമുള്ള മുസ്സിം മതവിശ്വാസികള്‍ ഈദ് ഉല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ 29ന് ചന്ദ്രപ്പിറവി കണ്ടാല്‍ പിറ്റേദിവസം മുതല്‍ ശവ്വാല്‍ മാസം ആരംഭിക്കും. അന്നേ ദിവസമാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
എന്നാല്‍ റമദാന്‍ 29ന് ചന്ദ്രപ്പിറവി കണ്ടില്ലെങ്കില്‍ ശവ്വാല്‍ ഒന്നിനും നോമ്പെടുക്കണം. ശവ്വാല്‍ രണ്ടിനായിരിക്കും ഈ അവസരത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ 28, 29 തീയതികളില്‍ ഏത് ദിവസം ചന്ദ്രനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ആഘോഷങ്ങള്‍ എപ്പോള്‍ തുടങ്ങും?
റംസാന്‍ 29 അല്ലെങ്കില്‍ 30 കഴിഞ്ഞതിന് ശേഷം ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത്. ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഘോഷങ്ങളും നടക്കുന്നത്. ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ച് ചന്ദ്രനെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് അറബ് മാസം ആരംഭിക്കുന്നത്. 624 എഡിയിലാണ് ആദ്യമായി നോമ്പ് എടുത്ത് തുടങ്ങിയതെന്നാണ് വിശ്വാസം.




റമദാനിന് ശേഷമുള്ള ചെറിയ പെരുന്നാള്‍
പുണ്യ മാസമായാണ് റമദാനിനെ മുസ്ലിം മതവിശ്വാസികള്‍ പരിഗണിക്കുന്നത്. ഏത് കാലാവസ്ഥയിലും പ്രഭാതം മുതല്‍ സന്ധ്യ വരെ വിശ്വാസികള്‍ ഉപവാസമെടുക്കും. പട്ടിണികിട്ടക്കുന്നവന്റെ വില അറിയാനും വിശ്വാസികളെ ദൈവത്തോട് അടുപ്പിക്കാനും വേണ്ടിയാണ് നോമ്പെടുക്കുന്നത്. ഭൗതികമായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് വിശ്വാസികള്‍ ദൈവപാത സ്വീകരിക്കുന്നു. 30 ദിവസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവിലാണ് പെരുന്നാള്‍ ആഘോഷം വന്നെത്തുന്നത്.
എന്താണ് സക്കാത്ത്?
സക്കാത്ത് എന്ന വാക്ക് നിങ്ങള്‍ കേട്ടിരിക്കാം. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി വീട്ടിലുള്ളവര്‍ക്ക് കഴിക്കാനായി ഭക്ഷണം മാറ്റിവെച്ച ശേഷം ബാക്കിയാകുന്ന മുഴുവനും ദാനം ചെയ്യുന്നതാണ് സക്കാത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യ ധാന്യമാണ് ഫിത്വര്‍ സക്കാത്തായി നല്‍കേണ്ടത്. കേരളത്തെ സംബന്ധിച്ച് കൂടുതലായും ദാനം ചെയ്യുന്നത് അരിയാണ്. ഒരു വീട്ടിലെ എല്ലാ അംഗങ്ങളും 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമെങ്കിലും വിതരണം ചെയ്യേണ്ടതുണ്ട്.