Happy Easter 2025 Wishes: പ്രതീക്ഷയുടെ പൊന്‍കിരണമായി ഈസ്റ്റര്‍; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Wishes For Easter 2025 In Malayalam: അമ്പത് ദിവസത്തെ നോമ്പെടുത്താണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഇത്തവണ ഏപ്രില്‍ 20ന് ഞായറാഴ്ച ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷിക്കും. ഈ ഈസ്റ്റര്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരേണ്ടേ? എങ്ങനെ അതിമനോഹരമായി മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരാമെന്ന് നോക്കാം.

Happy Easter 2025 Wishes: പ്രതീക്ഷയുടെ പൊന്‍കിരണമായി ഈസ്റ്റര്‍; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

പ്രതീകാത്മക ചിത്രം

shiji-mk
Updated On: 

16 Apr 2025 20:34 PM

പ്രതീക്ഷയുടെ കിരണമായി മറ്റൊരു ഈസ്റ്റര്‍ കൂടി പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണ്. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു എല്ലാവര്‍ക്കും പ്രതീക്ഷയേകി, ആശ്വാസമായി. അമ്പത് ദിവസത്തെ നോമ്പെടുത്താണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഇത്തവണ ഏപ്രില്‍ 20ന് ഞായറാഴ്ച ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷിക്കും.

ഓരോ ഈസ്റ്റര്‍ ദിനവും ഒരു ഓര്‍മപ്പെടുത്തലാണ്. യേശുവിന്റെ സഹനത്തിന്റെയും സ്മരണ പുതുക്കി ലോകത്തുള്ള എല്ലാ വിശ്വാസികളും ഈസ്റ്റര്‍ ആഘോഷിക്കുന്നു. എല്ലാവരും ഈസ്റ്റര്‍ ആഘോഷത്തിനായുള്ള തയാറെടുപ്പുകളിലാണ്.

ഈ ഈസ്റ്റര്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരേണ്ടേ? എങ്ങനെ അതിമനോഹരമായി മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരാമെന്ന് നോക്കാം.

  1. എന്റെ പ്രിയപ്പെട്ടവര്‍ക്ക് സന്തോഷവും അനുഗ്രവും നിറഞ്ഞ ഈസ്റ്റര്‍ ആശംസിക്കുന്നു. ഈ ദിനത്തോടെ നിങ്ങളുടെ ജീവിതം സന്തോഷം കൊണ്ട് നിറയട്ടെ.
  2. ത്യാഗത്തിന്റെയും സഹനത്തിന്റെയും മറ്റൊരു ഈസ്റ്റര്‍ കൂടി വന്നെത്തിയിരിക്കുന്നു. എല്ലാവര്‍ക്കും ആശംസകള്‍.
  3. നിങ്ങള്‍ക്ക് ലഭിച്ച എല്ലാ സൗഭാഗ്യങ്ങളിലും നന്ദി ഉണ്ടായിരിക്കേണ്ട സമയമാണിത്. ഇനിയെന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയട്ടെ.
  4. ഈസ്റ്ററില്‍ നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം, അനുകമ്പ, ദയ എന്നിവ നിറയട്ടെ. പ്രിയപ്പെട്ടവരോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കൂ, ആശംസകള്‍.
  5. കര്‍ത്താവിന്റെ പുനരുത്ഥാനം നിങ്ങളുടെ മനസില്‍ പ്രത്യാശയും സ്‌നേഹവും സമാധാനവും കൊണ്ടുവരട്ട, ഈസ്റ്റര്‍ ദിന ആശംസകള്‍.
  6. ഈസ്റ്റര്‍ ദിനവും കര്‍ത്താവിന്റെ ത്യാഗവും നമുക്ക് ആഘോഷിക്കാം. ഈ ഈസ്റ്റര്‍ ദിനം നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് കൊണ്ടുവരട്ടെ, പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍.
  7. സന്തോഷവും സമാധാനവും പ്രത്യാശയും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍.
  8. ഈ ഈസ്റ്റര്‍ ദിനം നിങ്ങളിലും കുടുംബാംഗങ്ങളിലും സമാധാനവും സന്തോഷവും നിറയ്ക്കട്ടെ, ഹാപ്പി ഈസ്റ്റര്‍.
  9. സ്‌നേഹം കൊണ്ട് കുടുംബത്തെ സന്തോഷിപ്പിക്കൂ, ആ സ്‌നേഹത്തിന് പ്രതിഫലമായി ദൈവം നിങ്ങളെ അനുഗ്രഹിക്കും, ഈസ്റ്റര്‍ ആശംസകള്‍.
  10. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദിനം നിങ്ങളില്‍ പ്രതീക്ഷ, വിശ്വാസം, സ്‌നേഹം, സന്തോഷം എന്നിവയെല്ലാം പകരട്ടെ, ഹാപ്പി ഈസ്റ്റര്‍.

 

 

ഇന്ത്യയുടെ മോക്ക് ഡ്രില്‍ ചരിത്രം ഇതുവരെ
ഈ സമയങ്ങളിൽ മിണ്ടാതിരിക്കുന്നത് നല്ലത്
ഉയർന്ന ബിപിയാണോ തലവേദനയ്ക്ക് കാരണം! എങ്ങനെ മനസ്സിലാക്കാം
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം