Money Astrology Predictions: രണ്ട് മഹായോഗങ്ങൾ, കൈ നിറയെ പണം വാരുന്ന രാശികൾ
Astrology Malayalam Horoscope Predictions: ഗജകേസരി യോഗം ധനവികസനവും ബുദ്ധാദിത്യയോഗം കാര്യസിദ്ധിയും വ്യാപാര ജയവും നൽകുന്നു. മേടം, വൃശ്ചികം, കർക്കടകം, കന്നി, വൃശ്ചികം, മകരം എന്നീ രാശിക്കാർക്കാണിതുവഴി നേട്ടം.

ജ്യോതിഷപരമായി നോക്കിയാൽ ഫെബ്രുവരി വളരെ പ്രധാനപ്പെട്ട മാസമാണ്. ഫെബ്രുവരി 6, 7, 8 തീയതികളിൽ രണ്ട് മഹായോഗങ്ങളാണ് വരുന്നത്. ബുദ്ധാദിത്യയോഗവും ഗജകേസരി യോഗവുംസ ആദിവസങ്ങളിൽ സംഭവിക്കും. ഇതുവഴി ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളും ശുഭകരമായ ഫലങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. വൃഷഭ രാശിയിൽ ചന്ദ്രൻ്റെയും ഗുരുവിൻ്റെയും സംയോജനം ഗജകേസരിയോഗമായി മാറുമ്പോൾ മകരരാശിയിൽ സൂര്യൻ്റെയും ബുധൻ്റെയും സംയോഗം ബുദ്ധാദിത്യയോഗമായി മാറുന്നു.
ഗജകേസരി യോഗം ധനവികസനവും ബുദ്ധാദിത്യയോഗം കാര്യസിദ്ധിയും വ്യാപാര ജയവും നൽകുന്നു. മേടം, വൃശ്ചികം, കർക്കടകം, കന്നി, വൃശ്ചികം, മകരം എന്നീ രാശിക്കാർക്കാണിതുവഴി നേട്ടം.
മേടം
മേടം രാശിക്ക് തൊഴിൽ, ബിസിനസ്സ് മേഖലകളിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് വലിയ ശമ്പളത്തോടുകൂടിയ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ജീവനക്കാരുടെ ആവശ്യം വർദ്ധിക്കും. അവരവരുടെ കഴിവുകൾക്കുള്ള അംഗീകാരം ലഭിക്കും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാർക്ക് നിരവധി വിജയങ്ങളും നേട്ടങ്ങളും ഉണ്ടാവും. വിവാഹം, തൊഴിൽ സംരംഭങ്ങളിൽ കൂടുതൽ വിദേശ അവസരങ്ങൾ ഉണ്ടാകും. ഏത് ശ്രമവും വിജയിക്കും. വരുമാനം പല തരത്തിൽ വളരും. പരിശ്രമത്തിലൂടെ നിങ്ങൾ സമ്പന്നരുടെ പട്ടികയിൽ ചേരും. പിതാവിൻ്റെ ഭാഗത്തുനിന്നും സ്വത്തും ധനവും ലഭിക്കാനും സാധ്യതയുണ്ട്.
കർക്കിടകം
കർക്കടകം രാശിക്കാർക്ക് ഏഴാം സ്ഥാനത്ത് ബുദ്ധാദിത്യയോഗവും ലാഭസ്ഥാനത്ത് ഗജകേസരി യോഗവും നിൽക്കുന്നതിനാൽ സമ്പന്നകുടുംബത്തിലെ ആളുമായി വിവാഹത്തിന് സാധ്യതയുണ്ട്. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നയിക്കും. തൊഴിലും ബിസിനസ്സും വികസിക്കും. വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. ജോലിയിൽ രാജയോഗങ്ങൾ ഉണ്ടാകും. വരുമാനം നന്നായി വർദ്ധിക്കും.
കന്നി
കന്നി രാശിക്കാരിലെ തൊഴിൽ രഹിതർക്കും ഉദ്യോഗാർത്ഥികൾക്കും വിദേശ ഓഫറുകൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. ഓഹരികൾ, ലോട്ടറികൾ, പലിശ ഇടപാടുകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവ പ്രതീക്ഷിക്കാം. പിതാവിൽ നിന്ന് സ്വത്ത് നേടും. സ്വത്ത് തർക്കങ്ങളും കോടതി വ്യവഹാരങ്ങളും അനുകൂലമായി പരിഹരിക്കും. പ്രമുഖരുമായി അടുത്ത ബന്ധം സ്ഥാപിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഏത് ശ്രമവും വിജയിക്കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും, ജോലിയിൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. തൊഴിലും ബിസിനസും നഷ്ടത്തിൽ നിന്ന് രക്ഷിക്കപ്പെടും. പല തരത്തിൽ വരുമാനം വർധിപ്പിക്കും.
മകരം
മകരം രാശിക്കാർക്ക് രാജയോഗങ്ങൾ കൈവരും. ഓഹരികൾ, ഊഹക്കച്ചവടങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ പ്രതീക്ഷ വെക്കാം. തൊഴിൽ രഹിതർക്ക് അപൂർവ അവസരങ്ങൾ ലഭിക്കും. ഉയർന്ന നിലവാരമുള്ള കുടുംബത്തോടൊപ്പം വിവാഹം നടക്കും. പ്രതിഭയ്ക്ക് ആഗ്രഹിച്ച അംഗീകാരം ലഭിക്കും.
(ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളും കണക്കുകളും അനുസരിച്ചുള്ള വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)