Diwali Astrology: ഈ നക്ഷത്രക്കാര്‍ക്ക് ദീപാവലി സമ്മാനിക്കുന്നത് മഹാരാജയോഗം; നിങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍?

Diwali 2024 Horoscope: ദീപാവലി നാളില്‍ തെളിയിക്കുന്ന ഓരോ ദീപങ്ങളും നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ നീക്കി ജീവിതത്തിലേക്ക് ഐശ്വര്യവും പ്രകാശവും കൊണ്ടുവരുന്നു. ഈ വര്‍ഷത്തെ ദീപാവലിയോടെ ചില നക്ഷത്രക്കാര്‍ക്ക് മഹാരാജയോഗം, മഹാഭാഗ്യം എന്നിവ വന്നെത്തുകയാണ്.

Diwali Astrology: ഈ നക്ഷത്രക്കാര്‍ക്ക് ദീപാവലി സമ്മാനിക്കുന്നത് മഹാരാജയോഗം; നിങ്ങളുമുണ്ടോ ഇക്കൂട്ടത്തില്‍?

ദീപാവലി വിളക്കുകള്‍ (Image Credits: Guido Dingemans, De Eindredactie/Getty Images Creative)

Published: 

28 Oct 2024 12:20 PM

ഒക്ടോബര്‍ 31നാണ് രാജ്യത്ത് ദീപാവലി ആഘോഷം. ദീപങ്ങളുടെ ഉത്സവമായ ദീപാവലി നമ്മള്‍ ഓരോരുത്തരുടെയും ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീപാവലി നാളില്‍ തെളിയിക്കുന്ന ഓരോ ദീപങ്ങളും നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ നീക്കി ജീവിതത്തിലേക്ക് ഐശ്വര്യവും പ്രകാശവും കൊണ്ടുവരുന്നു. ഈ വര്‍ഷത്തെ ദീപാവലിയോടെ ചില നക്ഷത്രക്കാര്‍ക്ക് മഹാരാജയോഗം, മഹാഭാഗ്യം എന്നിവ വന്നെത്തുകയാണ്. ഏതെല്ലമാണ് ആ നക്ഷത്രക്കാര്‍ എന്ന് നോക്കാം.

അശ്വതി

അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തിലെ അന്ധകാരത്തെ ഇല്ലാതാക്കി പ്രകാശമെത്തിക്കാന്‍ സഹായിക്കുന്ന ദീപാവലിയാണ് വന്നെത്തിയിരിക്കുന്നത്. ഈ നക്ഷത്രക്കാര്‍ക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും, കൂടാതെ അംഗീകാരം, ഉയര്‍ച്ച, സന്താനം, ദാമ്പത്യ സൗഖ്യം, വിദ്യാ വിജയം, ബന്ധുജന സഹായം എന്നിവയെല്ലാം ഇവരെ തേടിയെത്തും. ദീപാവലിയില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നതും ഈ നക്ഷത്രക്കാര്‍ക്ക് തന്നെയാണ്.

ഭരണി

ഈ ദീപാവലി നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ വെളിച്ചമാണ്. നിങ്ങളുടെ കഷ്ടപ്പാടും ദുരിതവും എല്ലാം ഈ ദീപാവലിയോടെ മാറും. ഈ നക്ഷത്രക്കാരുടെ ജീവിതത്തിലെ അന്ധകാരമെല്ലാം വിഷ്ണു, ലക്ഷ്മി കടാക്ഷത്താല്‍ മാറികിട്ടും. നിങ്ങളേര്‍പ്പെടുന്ന എല്ലാത്തിലും വിജയം, ധനാഗമനം, തൊഴില്‍ വിജയം എന്നിവയായിരിക്കും ഫലം.

Also Read: Diwali 2024: ദീപാവലിക്ക് സ്വർണമാണോ വെള്ളിയാണോ വാങ്ങേണ്ടത്? അറിയേണ്ടതെല്ലാം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഏറെ നാളായുള്ള സ്വപ്‌നങ്ങള്‍ ദീപാവലിയോടെ സാക്ഷാത്കരിക്കും, ഇതെല്ലാം നിറവേറുന്നതോടെ ജീവിതം രക്ഷപ്പെടുമെന്ന് ഇനി ചിന്തിക്കേണ്ട അവയെല്ലാം വൈകാതെ തന്നെ നിറവേറും. പുണര്‍തം നക്ഷത്രക്കാരുള്ള വീട്ടില്‍ ഐശ്വര്യം നിറയും.

പൂയം

പൂയം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഈ ദീപാവലിയോടെ രാജയോഗ തുല്യമായ ഫലങ്ങളാണ് വന്നെത്തുന്നത്. വീട്, വാഹനം, സന്താനയോഗം, വസ്തുവകകള്‍, അഭീഷ്ട സിദ്ധി എന്നിവയെല്ലാം നിങ്ങളെ തേടിയെത്തും. കൂടാതെ നിങ്ങളുടെ ശത്രുക്കള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യും.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ധനപരമായി ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് സ്വത്ത് വകകള്‍ ലഭിക്കാനിടയുണ്ട്. കൂടാതെ ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നതിനായി യാത്രകള്‍ നടത്തും. വിദ്യാ വിജയം, ഇഷ്ടതൊഴില്‍ ലബ്ധി, രോഗശാന്തി എന്നിവയെല്ലമാണ് ഈ ദീപാവലി കാലത്ത് നിങ്ങളെ തേടിയെത്തുന്നത്.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാരെ തേടി പേരും പ്രശസ്തിയും വരും. ധനവളര്‍ച്ച, വിദ്യാ വിജയം എന്നിവയുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ നക്ഷത്രക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും. ഉത്രാടം നക്ഷത്രക്കാരുള്ള വീട്ടില്‍ ഭാഗ്യം വരും.

Also Read: Diwali 2024: ദീപാവലി ദിവസം നിങ്ങളുടെ രാശിപ്രകാരമുള്ള നിറത്തിൽ വസ്ത്രം ധരിക്കൂ; ഐശ്വര്യവും പണവും ഇരട്ടിക്കും

തിരുവോണം

തിരുവോണം നക്ഷത്രക്കാരുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയാന്‍ പോവുകയാണ്. നിങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും. തിരുവോണം നക്ഷത്രക്കാരെ തേടി ഉയര്‍ച്ച, അംഗീകാരം, സ്ഥാനക്കയറ്റം, സന്തോഷം എന്നിവ വന്നെത്തും.

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഏറെ നാളായി കഷ്ടകാലമായിരുന്നു. എന്നാല്‍ എല്ലാ തരത്തിലുള്ള ദുരിതങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാവുകയാണ്. ധനവരവ്, വരുമാനം എന്നിവ വര്‍ധിക്കും. കടങ്ങളെല്ലാം തീര്‍ക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും വന്നുചേരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ