Diwali 2024: കുടുംബത്തില്‍ ഐശ്വര്യ വർധനയ്ക്കായി ദീപാവലി വ്രതം; ആചാര-അനുഷ്ഠാനം ഇങ്ങനെ
Diwali 2024: ഈ ദിവസം വ്രതമനുഷ്ഠിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് വരുന്നത്. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്.
ദീപങ്ങളുടെ ആഘോഷമായ ദീപാവലി ദേവി പ്രീതിക്ക് അത്യുത്തമമായ ദിനമാണ് . ഈ ദിവസം വ്രതമനുഷ്ടിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദീപാവലി നാളിലെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം വ്രതമനുഷ്ഠിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് വരുന്നത്. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്.
പല വിശ്വാസങ്ങളാണ് ദീപാവലിയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് ചിലര്‍ക്ക് ദീപാവലി. ഉത്തര കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലക്ഷ്മിപൂജയ്ക്ക് വിശേഷപ്പെട്ട ദിവസമായും ദീപാവലി ആഘോഷിക്കുന്നു. പാലാഴി മഥനവേളയില്‍ ദേവി അവതരിച്ച ദിനമായും ഇത് സങ്കല്പിക്കുന്നു. ദീപാവലിയുടെ തലേ ദിവസം ധന്വന്തരി പൂജയ്ക്ക് വളരെ വിശേഷമാണ്. രാവണ നിഗ്രഹ ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയ ദിവസമായും ഇത് ആഘോഷിക്കുന്നു.
വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
ദീപാവലിയുടെ തലേന്ന് സൂര്യാസ്തമയം മുതൽ വ്രതം തുടങ്ങണം. ഒരിക്കലൂണ് അഭികാമ്യം. മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതാണ്. ലക്ഷ്മീപ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. ലഘുഭക്ഷണം ആവാം. സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. മഹാലക്ഷ്മീ അഷ്ടകം കുറഞ്ഞത് മൂന്നു തവണ ജപിക്കുന്നത് സർവൈശ്വര്യത്തിന് ഉത്തമമാണ്. ലളിതാ സഹസ്രനാമം ജപിച്ച ശേഷം കനകധാരാസ്തോത്രം കൂടി ജപിക്കുന്നത് ദേവീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും. ദേവീ ക്ഷേത്രദർശനവും അന്നദാനവും ഉത്തമ ഫലം നൽകും. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് എണ്ണതേച്ചു കുളിക്കണം. ജലത്തില്‍ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീദേവിയുടെയും ചൈതന്യമുണ്ട് എന്നാണ് ഹൈന്ദവ സങ്കല്‍പം. ദീപാവലി സ്നാനഫലമായി കാര്യതടസം, രോഗങ്ങള്‍, ദാമ്പത്യക്ലേശം, അകാലമൃത്യുഭയം, ശത്രുദോഷം തുടങ്ങിയവ അകന്ന് അഭീഷ്ടസിദ്ധിയും എല്ലാ ഐശ്വര്യങ്ങളും ലഭിക്കും.
ദീപാവലി സ്‌നാനം കഴിഞ്ഞ് കോടി വസ്ത്രം ധരിച്ച് നാം ജപിക്കണം. ജപം കഴിഞ്ഞ് വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. ശിരസില്‍ തുളസി ധരിക്കണം. സന്ധ്യയ്ക്ക് ഗൃഹത്തില്‍ പരമാവധി ദീപങ്ങള്‍ തെളിച്ച് പ്രാര്‍ത്ഥിക്കുക. വിഷ്ണുഭഗവാന് അഷ്ടോത്തരശതം, സഹസ്രനാമം, സ്തോത്രങ്ങള്‍ എന്നിവ യഥാവിധി ജപിക്കണം.