Diwali 2024: ദീപാവലി നാളിലെ ലക്ഷമി പൂജ നൽകും സർവ്വെെശ്വര്യം; വിവിധ നഗരങ്ങളിലെ ശുഭമൂഹുർത്തം ഇത്
Diwali 2024 Lakshmi Puja Muhurat: ദീപാവലി നാളിൽ ലക്ഷ്മി ദേവിയെയും ഗണപതിയെയുമാണ് ആരാധിക്കുന്നത്. ദീപാവലി ദിവസം ലക്ഷ്മി ദേവി ഭക്തരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് അനുഗ്രഹവും നല്‍കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഈ വർഷം ഒക്ടോബർ 31-നാണ് ആഘോഷിക്കുന്നത്. ലങ്കയിൽ ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയതും ലക്ഷമീ ദേവി ഭൂമിയിൽ സന്ദർശനം നടത്തുന്നതുമെല്ലാം ദീപാവലിയ്ക്ക് പിന്നിലുള്ള ഐതിഹ്യങ്ങളാണ്. അതിനാൽ ദീപാവലി നാളിൽ ലക്ഷമി പൂജയ്ക്ക് പ്രധാന്യമുണ്ട്. ഈ ദീപാവലി നാളിൽ ലക്ഷ്മിദേവിയെ പൂജിക്കേണ്ടത് ഏത് ശുഭമുഹൂർത്തമാണെന്ന് പരിശോധിക്കാം.
ലക്ഷ്മി പൂജ മുഹൂർത്തം
ലക്ഷ്മി പൂജ ദിവസം: 2024 നവംബർ 1 വെള്ളിയാഴ്ച
ലക്ഷ്മി പൂജ മുഹൂർത്തം: വെെകിട്ട് 05:35 മുതൽ 06:16 വരെ
ദെെർഘ്യം: 41 മിനിറ്റ്
പ്രദോഷ കാലം: വെെകിട്ട് 05:35 മുതൽ രാത്രി 08:10 വരെ
വൃഷഭ കാലം: വെെകിട്ട് 06:19 മുതൽ രാത്രി 08:14 വരെ
രാജ്യത്തെ വിവിധ നഗരങ്ങളിലെ ലക്ഷ്മി പൂജ മുഹൂർത്തം
നോയിഡ: വെെകിട്ട് 05:35 മുതൽ 06:16 വരെ
ന്യൂഡൽഹി: വെെകിട്ട് 05:36 മുതൽ 06:16 വരെ
ചെന്നൈ: വെെകിട്ട് 05:42 മുതൽ 06:16 വരെ
ജയ്പൂർ: വെെകിട്ട് 05:44 മുതൽ 06:16 വരെ
ഹൈദരാബാദ്: വെെകിട്ട് 05:44 മുതൽ 06:16 വരെ
ഗുഡ്ഗാവ്: വെെകിട്ട് 05:37 മുതൽ 06:16 വരെ
ചണ്ഡീഗഡ്: വെെകിട്ട് 05:35 മുതൽ 06:16 വരെ
കൊൽക്കത്ത: വെെകിട്ട് 05:45 മുതൽ 06:16 വരെ. രാജ്യത്തെ ചില നഗരങ്ങളിൽ ഒക്ടോബർ 31-നാണ് ലക്ഷമി പൂജ നടക്കുന്നത്.
മുംബൈ: വെെകിട്ട് 06:57 മുതൽ രാത്രി 08:36 വരെ
ബെംഗളൂരു: വെെകിട്ട് 06:47 മുതൽ രാത്രി 08:21 വരെ
അഹമ്മദാബാദ്: വെെകിട്ട് 06:52 മുതൽ രാത്രി 08:35 വരെ
പൂനെ: വെെകിട്ട് 06:54 മുതൽ രാത്രി 08:33 വരെ
ദീപാവലി നാളിൽ ലക്ഷ്മി പൂജ ചെയ്യുന്നത് കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും സമാധാനവും നിലനിൽക്കാൻ കാരണമാകുമെന്ന് പൂർവ്വികർ വിശ്വസിക്കുന്നു. ദീപാവലി നാളിൽ ലക്ഷ്മി ദേവിയെയും ഗണപതിയെയുമാണ് ആരാധിക്കുന്നത്. പൂജ ചെയ്യുന്ന സ്ഥലത്ത് ചുവന്ന പട്ടിലോ മഞ്ഞ പട്ടിലോ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങൾ വയ്ക്കുക. ഗണപതിയുടെ വലതുവശത്താണ് ലക്ഷ്മീദേവിയുടെ വിഗ്രഹം വയ്ക്കേണ്ടത്. കുബേരൻ, സരസ്വതി വിഗ്രഹങ്ങളും കലശകുടവും ഇതോടൊപ്പം ഉണ്ടായിരിക്കണം. ഓം ഗണപതായ നമ എന്ന മന്ത്രം ചൊല്ലിയതിന് ശേഷം ഗണപതിക്ക് മോദകം നിവേദിക്കുക.
ഗണപതി ഭഗവാനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. ശ്രീ സൂക്ത മന്ത്രം ചൊല്ലി ദേവിയെ ആരാധിക്കുന്നതിനൊപ്പം കുബേരനെയും സരസ്വതിയെയും ആരാധിക്കണം. രാത്രിയിൽ കാളിദേവിയെയും ആരാധിക്കുക. പൂജകളും പ്രാർത്ഥനകളും പൂർത്തിയായതിന് ശേഷം ആരതി നടത്തി നിവേദ്യം അർപ്പിക്കുക. ആരതിക്ക് ശേഷം, പ്രസാദം എല്ലാവർക്കും നൽകുക. വടക്ക്-കിഴക്ക് ദിശയിലാണ് ദീപാവലി ദിനത്തിൽ ആരാധന നടത്തേണ്ടത്. നെയ്യ് വിളക്ക് കത്തിക്കണമെന്നാണ് പൂർവ്വികർ പറയുന്നത്.
ദീപാവലി ദിവസം രാത്രിയില്‍ ലക്ഷ്മി ദേവി ഭൂമിയില്‍ എത്തുമെന്നാണ് വിശ്വാസം. ലക്ഷമി ദേവി ശുചിത്വത്തിന് മുൻതൂക്കം നൽകുന്നതിനാൽ വീടും പരിസരവും ദേവിയെ സ്വീകരിക്കുന്നതിനായി വൃത്തിയാക്കിയിരിക്കും. വെെകിട്ട് ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുകയും ദേവിയെ വരവേൽക്കാനായി മധുര പലഹാരങ്ങള്‍ വഴിപാടായി തയ്യാറാക്കി വയ്ക്കുകയും ചെയ്യുന്നു.