Diwali 2024: തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയ ദിനം; ദീപപ്രഭയില്‍ രാജ്യം, ഇന്ന് ദീപാവലി
Diwali History and Significance: ദീപാവലിയുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ശ്രീരമാനുമായി ബന്ധപ്പെട്ടുള്ളതാണ്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിനെയാണ് ദീപാവലി ആഘോഷിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.
ഇന്ന് ദീപാവലി, ദീപങ്ങളുടെ ആഘോഷ നാളാണ് ദീപാവലി. രാജ്യത്തെ എല്ലാ വീടുകളിലും ഇന്ന് ദീപാവലി ആഘോഷം നടക്കും. ഓരോ മനുഷ്യനും കൈകളിലേന്തുന്ന ദീപം അവരുടെ ചുറ്റും മാത്രമല്ല, മനസിലും പ്രകാശം കൊണ്ടുവരുന്നു. രാജ്യം ഒന്നാകെ ഇന്ന് ദീപങ്ങള്‍ തെളിയിച്ച് ഗംഭീരമായി തന്നെ ദീപാവലി ആഘോഷിക്കും. തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയ ദിനമാണ് ദീപാവലി. ഇരുട്ടിനെ പ്രകാശം മറികടക്കുന്നുവെന്നാണ് ഈ ദിവസത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിന് പിന്നിലെ വിശ്വാസം.
ശരീരം മുഴുവന്‍ എണ്ണതേച്ച് കുളിച്ചാണ് ദീപാവലി ദിനം തുടങ്ങേണ്ടത്. എന്നാല്‍ ഓരോ പ്രദേശങ്ങളിലും ഓരോ ആഘോഷവും വിശ്വാസവുമാണ്. സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന സമയത്ത് കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി വന്നെത്തുന്നത്. കാശി പഞ്ചാംഗ പ്രകാരം കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷിക്കുന്നത്. ഇന്നേ ദിവസം തന്നെ ലക്ഷ്മീ പൂജയും നടക്കും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ആഘോഷം ഒരു ദിവസം മാത്രം ഉള്ളുവെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്. അവിടെ മരണത്തിന് മേല്‍ ഇച്ഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമാണ് ദീപാവലി. തമിഴ്, തെലുഗ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ദീപാവലി എന്നും മറ്റ് ഭാഷകളില്‍ ദീവാലി എന്നുമാണ് ഇത് അറിയപ്പെടുന്നത്.
ദീപാവലിയുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ശ്രീരാമനുമായി ബന്ധപ്പെട്ടുള്ളതാണ്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിനെയാണ് ദീപാവലി ആഘോഷിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. രാവണനിഗ്രഹം കഴിഞ്ഞ് ശ്രീരാമന്‍ മടങ്ങിയെത്തിയ ആഘോഷമാണെന്നും പറയപ്പെടുന്നുണ്ട്. ദീപാവലിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതീഹ്യം ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണിതെന്നാണ്.
Also Read: Diwali 2024: ദീപാവലി നാളിലെ ലക്ഷമി പൂജ നൽകും സർവ്വെെശ്വര്യം; വിവിധ നഗരങ്ങളിലെ ശുഭമൂഹുർത്തം ഇത്
ദീപാവലി ആശംസകള്‍
ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിയുടെ അനുഗ്രാം ഏവരുടെയും ജീവിതത്തില്‍ ഉണ്ടാകട്ടെ. സമ്പദ്‌സമൃദ്ധിയും സമാധാനവും ചേര്‍ന്ന ദിവസങ്ങളാകട്ടെ ഇനിയുള്ളത്.
ദീപങ്ങളുെ വെളിച്ചും നിങ്ങളുടെ ജീവിതത്തിലും പ്രകാശം പരത്തട്ടെ. മുന്നോട്ടുള്ള യാത്രകളില്‍ ആ വെളിച്ചം നിങ്ങള്‍ക്ക് ശക്തി പകരട്ടെ, ദീപാവലി ആശംസകള്‍.
കത്തിച്ചുവെച്ച ദീപങ്ങള്‍ നിങ്ങളുടെ മനസിലെ ദുഖങ്ങള്‍ അകറ്റട്ടെ, ഏവര്‍ക്കും ദീപാവലി ആശംസകള്‍.
നിറങ്ങളുടെ ഉത്സവമായ ദീപാവലി, നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കട്ടെ.