Diwali 2024: ദീപാവലി ദിവസം നിങ്ങളുടെ രാശിപ്രകാരമുള്ള നിറത്തിൽ വസ്ത്രം ധരിക്കൂ; ഐശ്വര്യവും പണവും ഇരട്ടിക്കും
Diwali Celebration 2024: ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് ഐതിഹ്യം. ദീപാവലിയെന്നാൽ പലരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുക ദീപങ്ങളും മധുരപലഹാരങ്ങളും പുത്തനുടുപ്പും പടക്കം പൊട്ടിക്കലും എല്ലാമാണ്. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച്ചയാണ്.
സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ദീപാവലി ഇതാ ഇങ്ങെത്തി. നാടും നഗരവുമെല്ലാം ദീപാവലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഈ ശുഭമുഹൂർത്തത്തിൽ ലക്ഷ്മി ദേവിയ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എന്തുകാര്യങ്ങൾ ചെയ്താലും ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് ഐതിഹ്യം. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച്ചയാണ്.
ദീപാവലി ദിവസത്തിൽ ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിച്ച് ജീവിതത്തിൽ ഐശ്വര്യത്തിനായി വിശ്വാസികൾ പല കാര്യങ്ങളിലുമായി ഏർപ്പെടുന്നു. ദീപാവലിയെന്നാൽ പലരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുക ദീപങ്ങളും മധുരപലഹാരങ്ങളും പുത്തനുടുപ്പും പടക്കം പൊട്ടിക്കലും എല്ലാമാണ്. എന്നാൽ വസ്ത്രം ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ജീവിത്തിൽ ഐശ്വര്യം ഇരട്ടിക്കും എന്ന കാര്യം അറിയാമോ? അതായത് ദീപാവലി ദിനത്തിൽ നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ രാശിക്ക് അനുസരിച്ചുള്ള നിറത്തിനനുസരിച്ചുള്ളവ തിരഞ്ഞെടുത്താൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുമെന്നാണ് വിശ്വാസം.
ഓരോ രാശിക്കാരുടെയും നിറം ഏതെല്ലാമെന്ന് നോക്കാം
മേടം രാശി: മേടം രാശിയിൽ ജനിച്ചവർ ദീപാവലി ദിനത്തിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കുക. ചുവപ്പ് അഭിനിവേശത്തിൻ്റെയും ധൈര്യത്തിൻ്റെയും ആവേശത്തിൻ്റെയും നിറമാണെന്ന് കരുതിപോന്നു.
ഇടവം രാശി: മേടം രാശിയിൽ ജനിച്ചവർ ദീപാവലി ദിവസം പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുക. പച്ച പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതും കൂടാതെ സമ്പത്തിനേയും പ്രതിനിധീകരിക്കുന്നതാണ്.
മിഥുനം രാശി: മിഥുനം രാശിയിൽ ജനിച്ചവർ ദീപാവലി ദിനത്തിൽ മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ശുഭകരം. മഞ്ഞനിറം പ്രസന്നവും ഊർജ്ജസ്വലവും തിളക്കമുള്ളതുമായതിനാൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം ഇരട്ടിക്കും.
കർക്കിടക രാശി: ഈ രാശിയുടെ അധിപൻ ചന്ദ്രൻ ആയതിനാൽ കർക്കിടക രാശിയിൽ ജനിച്ചവർ വെള്ളി നിറത്തിലുള്ള അല്ലെങ്കിൽ ചാര നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് കൂടുതൽ ഉചിതമാണ്.
ചിങ്ങം രാശി: സൂര്യന് ഏറ്റവും ഇഷ്ടമുള്ള രാശിയാണ് ചിങ്ങം. ചിങ്ങം രാശിയിൽ ജനിച്ചവർ ദീപാവലി ദിനത്തിൽ ബ്രൗൺ നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇവ നിങ്ങളുടെ ആകർഷത വർദ്ധിപ്പിക്കും.
കന്നി രാശി: കന്നി രാശിയിൽ ജനിച്ചവർ ക്രീം നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുക്കുക. ഇത് ജീവിതത്തിൽ ഐശ്വര്യം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
തുലാം രാശി: തുലാം രാശിയിൽ ജനിച്ചവരുടെ നിറം പിങ്ക് ആണ്. ദീപാവലി ദിനത്തിൽ നിങ്ങൾ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുന്നു.
വൃശ്ചികം രാശി: വൃശ്ചികം രാശിയിൽ ജനിച്ചവരുടെ നിറം മെറൂൺ ആണ്. ദീപാവലി ദിനത്തിൽ നിങ്ങൾ മെറൂൺ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്.
ധനു രാശി: ധനു രാശിയിൽ ജനിച്ചവരുടെ നിറം പർപ്പിൾ ആണ്. ദീപാവലി ദിനത്തിൽ നിങ്ങൾ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമാണ്.
മകരം രാശി: മകരം രാശിയിൽ ജനിച്ചവരുടെ നിറം നേവി ബ്ലൂ ആണ്. ദീപാവലി ദിനത്തിൽ നിങ്ങൾ നേവി ബ്ലൂ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.
കുംഭം രാശി: കുംഭം രാശിയിൽ ജനിച്ചവരുടെ നിറം നീല ആണ്. ദീപാവലി ദിനത്തിൽ നിങ്ങൾ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യം വർദ്ധിപ്പിക്കുന്നു.
മീനം രാശി: മീനം രാശിയിൽ ജനിച്ചവരുടെ നിറം കടൽ നുരയുടെ പച്ച അല്ലെങ്കിൽ അക്വാമറൈൻ ആണ്. ദീപാവലി ദിനത്തിൽ നിങ്ങൾ ഈ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് കൂടുതൽ ഐശ്വര്യം കൊണ്ടുവരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)