Today’s Horoscope: ഇന്ന് നിങ്ങളുടെ ചെലവ് വർദ്ധിക്കും, ഒപ്പം അലച്ചിലും; അറിയാം ഇന്നത്തെ രാശിഫലം
Daily Horoscope In Malayalam: നല്ലതും ചീത്തയുമായി ജീവതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു ചിത്രമാണ് രാശിഫലങ്ങൾ. നിങ്ങളുടെ ആരോഗ്യം, പ്രണയം, സാമ്പത്തികം, ഭാഗ്യം എന്നിവയുടെ കാര്യത്തിൽ ഒരു ദിവസം എങ്ങനെയായിരിക്കും എന്ന് അറിയണ്ടേ? വായിക്കാം ഇന്നത്തെ സമ്പൂർണ്ണ രാശിഫലം.
ജീവിതത്തിൽ ഒരു ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കില്ല. എന്നാൽ രാശിഫലങ്ങൾക്ക് അതിൻ്റെ ചില സൂചനകൾ തരാൻ സാധിക്കും. നല്ലതും ചീത്തയുമായി ജീവതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു ചിത്രമാണ് രാശിഫലങ്ങൾ. എന്നാൽ നക്ഷത്രങ്ങൾ ഒരുപോലെയുള്ളവർക്ക്, അവർ ജനിച്ച സമയത്തിൻ്റെയും നാഴികകളുടെ വ്യത്യാസത്തിൻ്റെയും അടിസ്ഥാനത്തിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. അത്തരത്തിൽ നിങ്ങളുടെ ആരോഗ്യം, പ്രണയം, സാമ്പത്തികം, ഭാഗ്യം എന്നിവയുടെ കാര്യത്തിൽ ഒരു ദിവസം എങ്ങനെയായിരിക്കും എന്ന് അറിയണ്ടേ? വായിക്കാം ഇന്നത്തെ സമ്പൂർണ്ണ രാശിഫലം.
മേടം
ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ സഫലമാകാനിടയുണ്ട്. നിയമക്കുരുക്കുകളിൽ നിന്ന് ഇന്ന് മോചനമുണ്ടായേക്കും. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ആരോടും വാക്കുതർക്കത്തിന് നിൽക്കരുത്. യാത്രകൾ കഴിവതും ഒഴിവാക്കുക. കാരണം പോകുന്ന വഴിയിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. ബിസിനസ് രംഗത്ത് നഷ്ട സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം സാധ്യമാണ്.
ഇടവം
വീട്ടിലെ ആവശ്യങ്ങൾക്കായി ഇന്ന് കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. എന്നാൽ വരവിനനുസരിച്ച് ചെലവുകൾ നിയന്ത്രിക്കുക. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകാനിടയുണ്ട്. എതിരാളികളുടെ കണ്ണ് എപ്പോഴും നിങ്ങളുടെ മേൽ ഉണ്ടായേക്കാം. അതിനാൽ ജാഗ്രതയോടെ മുന്നോട്ട് പോകുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിണ്ടുനിൽക്കും.
മിഥുനം
പൊതുപ്രവർത്തനങ്ങളിൽ സജീവമായി തുടരും. എന്നാൽ ചില തടസ്സങ്ങൾ മുന്നിൽകാണുന്നു. കടമായി ചോദിച്ച പണം ലഭിക്കാനിടയുണ്ട്. ഇന്ന് സമൂഹത്തിൽ ചില പുതിയ ബന്ധങ്ങൾ സൃഷ്ടിക്കും. അയൽവാസികളുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക.
കർക്കടകം
ഈ രാശിക്കാർക്ക് ഉച്ചയ്ക്ക് ശേഷം നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. ബിസിനസ്സ് രംഗത്ത് പുരോഗതിയുണ്ടാകും. പൂർത്തിയാകാത്ത ചില ജോലികൾ ഇന്ന് തീർപ്പാക്കും. ഉച്ചയ്ക്ക് ശേഷം ജോലിസ്ഥലത്ത് നിന്ന് നിങ്ങൾക്ക് അനുകൂലമായ വാർത്തകൾ കേൾക്കാം. മാസനികമായി ഇത് ഉന്മേഷം നൽകും. അതിനാൽ സമ്മർദ്ദവും കുറയും.
ചിങ്ങം
ചിങ്ങം രാശികാർക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. പുതിയ സൗഹൃദങ്ങൾ നിങ്ങൾക്ക് മാനസിക പിന്തുണ നൽകും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. സാമ്പത്തിക രംഗത്ത് വീഴ്ച്ചകൾ സംഭവിച്ചേക്കാം. പങ്കാളിയുമായി സന്തോഷത്തോടെ മുന്നോട്ട് പോകും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
കന്നി
കുടുംബത്തിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ മാനസികമായി തളർത്തിയേക്കാം. സംസാരത്തിൽ നിയന്ത്രണം നിലനിർത്തുക. അല്ലാത്തപക്ഷം ചില പ്രശ്നങ്ങൾ വളരെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ ഇത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടിയേക്കും.
തുലാം
അവിവാഹിതരായവർക്ക് ഇന്ന് നല്ല ആലോചനകൾ വരാനിടയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കാതിരിക്കുക. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. പങ്കാളികളുമായി സന്തോഷത്തോടെ മുന്നോട്ട് പോകും.
വൃശ്ചികം
ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സാമ്പത്തിക പിരിമുറുക്കം ഉണ്ടായേക്കാം. ചില ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. കടം വാങ്ങാനോ കടം കൊടുക്കാനോ നിൽക്കരുത്. പിന്നീട് ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം.
ധനു
കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരെ ആകർഷിക്കും. വിവാഹത്തിന് നിലനിന്നിരുന്ന തടസങ്ങൾ മാറികിട്ടും. വൈകുന്നേരം ചില മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യം വന്നുചേരും.
മകരം
ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിക്ക് പെട്ടന്ന് ആരോഗ്യം വഷളായേക്കാം. ഇന്ന് നിങ്ങൾക്ക് അധിക ചെലവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അലച്ചിൽ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിലൂടെ പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. ഒരു സുഹൃത്തുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾ പിന്നീട് അത് പരിഹരിക്കും.
കുംഭം
സാമ്പത്തിക നേട്ടം കൈവരിക്കും. കുടുംബാംഗങ്ങളുടെ ഏറെ കാലത്തെ ആഗ്രഹം നിറവേറ്റാൻ സാധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പുറത്തുനിന്നുള്ള ആഹാരശീലം ഒഴിവാക്കുക. അല്ലാത്തപക്ഷം, ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മീനം
തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യം വന്നുചേരും. ചില ജോലികളിൽ നിന്ന് വലിയ നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഹൃത്തിന് പണം കടമായി കൊടുക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)