5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് കൂടുതൽ വഷളായേക്കാം; അറിയാം ഇന്നത്തെ രാശിഫലം

Daily Horoscope In Malayalam: ജ്യോതിഷപ്രകാരം ഓരോരുത്തർക്കും ഓരോ ദിവസവുമുണ്ടാകുന്ന അനുഭവം രാശികളുടെ അടിസ്ഥാനത്തിൽ മാറിമറിഞ്ഞേക്കാം. ചിലർക്ക് നല്ല ദിവസവും മറ്റ് ചിലർക്ക് അലച്ചിൽ നിറഞ്ഞ ദിവസവുമായിരിക്കാം. ഇതനുസരിച്ച് ഇന്നത്തെ നിങ്ങളുടെ രാശിഫലം എങ്ങനെയെന്നിറിയേണ്ടേ. ഓരോ രാശിക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വായിക്കാം.

Today Horoscope: ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് കൂടുതൽ വഷളായേക്കാം; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം (Image credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 19 Nov 2024 08:18 AM

ജ്യോതിഷപ്രകാരം ഓരോരുത്തർക്കും ഓരോ ദിവസവുമുണ്ടാകുന്ന അനുഭവം രാശികളുടെ അടിസ്ഥാനത്തിൽ മാറിമറിഞ്ഞേക്കാം. ഓരോ ദിവസത്തെയും ഫലങ്ങൾ നേരത്തെ അറിയാൻ സാധിക്കുക എന്നതാണ് രാശിഫലം. ചിലർക്ക് കുടംബത്തിൽ പ്രശ്നങ്ങളുണ്ടായേക്കാം, ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടായേക്കാം മറ്റു ചിലർക്ക് ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇവ മുൻകൂട്ടിയറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതിനായി നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വായിച്ചറിയൂ.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിലിൽ നേട്ടങ്ങൾ കൈവരിക്കാനുള്ള മികച്ച അവസരങ്ങൾ എത്തിച്ചേരും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി വാക്കുതർക്കം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടായേക്കാം. വൈകുന്നേരം മം​ഗളകരമായ കാര്യങ്ങളിൽ പങ്കെടുത്തേക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പ്രത്യേകിച്ച് ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുക. മുമ്പ് നിങ്ങളിൽ നിന്ന് കടം വാങ്ങിയ തുക ഇന്ന് തിരികെ ലഭിച്ചേക്കും. സാമ്പത്തിക സ്ഥിതി ചെറിയ രീതിയിൽ മെച്ചപ്പെടും. മാതാപിതാക്കളുടെ ആരോഗ്യം മോശമായേക്കാം, അതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ദിവസമായിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചില പ്രതികൂല സാഹചര്യങ്ങൾ ഇന്ന് തരണം ചെയ്യേണ്ടി വന്നേക്കാം. ഒരേ സമയം പല ജോലികൾ ചെയ്യേണ്ടി വരുന്നത് മാനസികമായി അസ്വസ്ഥത വർധിപ്പിക്കും. പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. മക്കളുടെ വിവാഹകാര്യത്തിൽ നേരിട്ടിരുന്ന തടസ്സങ്ങൾ മാറും. വിദ്യാർഥികൾ പഠന കാര്യത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മുതിർന്നവരുടെ സഹായത്തോടെ അനായാസമാക്കാൻ സാധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ജീവിതത്തിൽഅ പ്രതീക്ഷിതമായ ചില മാറ്റങ്ങൾ ഇന്ന് സംഭവിച്ചേക്കാം. ഇത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യും. കടം വാങ്ങുന്നത് ഒഴിവാക്കുക. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസിൽ നിന്ന് നിങ്ങൾക്ക് ഇന്ന് സാമ്പത്തികമായി ലാഭം നേടാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചില ബന്ധുക്കൾ മൂലം പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. അടുത്ത സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറുന്നത് നിങ്ങൾക്ക് കാണേണ്ടി വരും. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കാം. ഇത് സമീപഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. വൈകുന്നേരം ചില മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കൂടുതൽ കഠിനാധ്വാനം വേണ്ട ദിവസമാണ് ഇന്ന്. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ചില കാരണങ്ങളാൽ കുടുംബ പ്രശ്നങ്ങൾ വഷളാകാനിടയുണ്ട്. ഇന്ന് നിങ്ങളുടെ സംസാരത്തിലും മറ്റുള്ളവരോടുള്ള ഇടപെടലിലും സൗമ്യത നിലനിർത്തുക. വൈകുന്നേരം ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പൂർത്തിയാകാതെ കിടന്ന ജോലികളെല്ലാം ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വന്നുചേരും. പൊതുപ്രവർത്തന രംഗത്തെ നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ മറികടക്കും. പല കാര്യങ്ങളിലും വിജയം കൈവരിക്കും. വസ്തു ഇടപാടുകൾ നടത്താൻ അല്പം കൂടെ കാത്തിരിക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത കൈവിടരുത്. ചില അവസരങ്ങൾ വേണ്ട വിധം ഉപയോഗപ്പെടുക. അല്ലാത്തപക്ഷം ലാഭം കൈയ്യെത്തും ദൂരെ നിന്ന് മാറിപ്പോകും. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ അടുത്ത ദിവസത്തേയ്ക്ക് മാറ്റി വെക്കരുത്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് തടസ്സം നില‍്ക്കരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് വഴി നിങ്ങളുടെ പ്രശസ്തി വർധിച്ചേക്കാം. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ആലോചിക്കുക. തീരുമാനം തെറ്റായിപോയാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. അപ്രതീക്ഷിതമായി ചില സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്തി മുന്നോട്ട് പോകുക. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കുട്ടികൾ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. പങ്കാളിയുമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് അവസാനിക്കും. ഇന്ന് ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് ചെലവുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കും. ഇന്നത്തെ ചില ചെലവുകൾ ഒഴിവാക്കാവുന്നതായിരിക്കില്ല. അതേസമയം ഏതെങ്കിലും പദ്ധതികളിൽ കുടുങ്ങിക്കിടന്ന പണം ഇന്ന് കൈവശം വരാൻ സാധ്യതയുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിൽ അത് ഇന്ന് കൂടുതൽ വഷളായേക്കാം. മക്കളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ ചില വാർത്തകൾ ലഭിച്ചേക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. ഇന്ന് നിങ്ങൾ നടത്തുന്ന ശ്രമങ്ങളെല്ലാം വിജയം കൈവരിക്കും. അതിലൂടെ സാമ്പത്തിക ലാഭം നേടാൻ സാധിക്കും. എന്നാൽ ഭാവിയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക മാനസിക അസ്വസ്ഥതകൾക്ക് കാരണമാകും. മക്കളുടെ നല്ല പ്രവർത്തിയിൽ അഭിമാനിതരാകും. എതിരാളികളുടെ നീക്കങ്ങളെ പരാജയപ്പെടുത്തും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)