5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും: കന്നിക്കാര്‍ സൂക്ഷിക്കണം: ഇന്നത്തെ രാശിഫലം

Daily Horoscope Predictions, December 9, 2024;ഇന്നത്തെ ദിവലം ചില രാശിക്കാർക്ക് ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തികമായി ചില രാശിക്കാർക്ക് അത്ര നല്ല ദിവസമല്ല. ഇന്നത്തെ വിശദമായ രാശിഫലം അറിയാം.

Today’s Horoscope: ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും: കന്നിക്കാര്‍ സൂക്ഷിക്കണം: ഇന്നത്തെ രാശിഫലം
sarika-kp
Sarika KP | Published: 09 Dec 2024 06:34 AM

ഇന്നത്തെ ദിവലം ചില രാശിക്കാർക്ക് ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ സാധിക്കും. ഇത് ജോലിയിൽ ഉയർച്ചയ്ക്ക് കാരണമാകും. സാമ്പത്തികമായി ചില രാശിക്കാർക്ക് അത്ര നല്ല ദിവസമല്ല. കുട്ടികളുടെ ഭാഗത്ത് നിന്നും സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിയ്ക്കുന്ന രാശിക്കാരമുണ്ട്. ഇന്നത്തെ വിശദമായ രാശിഫലം അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും അനുകൂലമായ ദിവസമായിരിക്കും. പണം കടം നൽകിയവർ ഇന്ന് തിരിച്ചുതരാന സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് സാമ്പത്തിക ഉയർച്ചയ്ക്ക് കാരണമായേക്കാം. കുറെ കാലമായി കാണാത്ത സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടാൻ ഇടയുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അവഗണിയ്ക്കരുത്. അല്ലാത്തപക്ഷം അത് നിങ്ങൾക്ക് ഭാവിയിൽ ചില വലിയ രോഗങ്ങൾ ഉണ്ടാക്കാം.

ഇടവം

ഇടവരാശിക്കാർ ഇന്ന് ബാങ്കിൽ നിന്നോ വ്യക്തിയിൽ നിന്നോ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് മാറ്റിവെക്കുക. കടം വാങ്ങുന്നത് ഭാവിയിൽ അത് തിരിച്ചടയ്ക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് ഓടേണ്ടി വന്നേക്കാം. ഇക്കാരണത്താൽ, നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയില്ല.

മിഥുനം

ഇന്നത്തെ ദിവസം ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക. കുറച്ച് നാളായി അനുഭവിക്കുന്ന പ്രയാസത്തിനു ഇന്ന് ഫലം ലഭിക്കും. ജോലിക്കാര്യത്തിൽ ഇന്ന് ശ്രദ്ധ പുലർത്തുക. അത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ വാർത്തകൾ കേൾക്കാനാകും.

കർക്കടകം

ഭാഗ്യം നിങ്ങൾക്ക് ഇന്ന് അനുകൂലമായിരിക്കും. ഇന്ന് നിങ്ങൾക്ക് ജോലിയിൽ സ്ഥാന കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കാം. നിങ്ങളുടെ വരുമാനം കണക്കിലെടുത്ത് നിങ്ങൾ ഇന്ന് ചെലവഴിക്കുന്നില്ലെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാരക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. വി​ദേശത്തേക്ക് പോകാൻ നിൽക്കുന്നവർക്ക് ഇന്ന് ​ഗുണകരമായ അവസരങ്ങൾ വന്നുചേരാം. നിങ്ങളുടെ കുട്ടിയ്ക്ക് പരീക്ഷാവിജയം ലഭിയ്ക്കും. കുട്ടികളിലുള്ള നിങ്ങളുടെ വിശ്വാസവും ദൃഢമാകും. ഇന്ന് നിങ്ങളുടെ മാതൃ ഭാഗത്തുനിന്നും ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും. ഇന്ന് നിങ്ങൾ നിങ്ങളുടെ ആഡംബരങ്ങൾക്കായി കുറച്ച് പണം ചിലവഴിക്കും.

കന്നി

കന്നിക്കാര്‍ ഇന്നത്തെ ദിവസം കുറച്ച് സൂക്ഷിക്കണം. ജോലിയിൽ ഇന്ന് കുറച്ച് ശ്രദ്ധ പുലർത്തി ചെയ്യുക. ഇങ്ങനെ ചെയ്യുന്ന ജോലികളിൽ ഇന്ന് നിങ്ങൾക്ക് പൂർണ വിജയം ലഭിക്കും. വളരെക്കാലമായി കേൾക്കാൻ കാത്തിരിക്കുന്ന ചില നല്ല വാർത്തകൾ കേൾക്കാനാകും. ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണയും കൂട്ടുകെട്ടും ലഭിക്കുന്നു.

തുലാം

ഇന്നത്തെ ദിവസം പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർക്ക് നല്ല ദിവസമാണ്. എന്നാൽ പുതിയ ബിസിനസ്സിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക, അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടായേക്കാം. ആരോ​ഗ്യകാര്യത്തിൽ അത്ര നല്ല ദിവസമല്ല.

വൃശ്ചികം

നിങ്ങൾക്ക് നിങ്ങളുടെ ഒരു കുടുംബാംഗവുമായി തർക്കമുണ്ടാകാം, എങ്കിലും സംസാരത്തിൽ നിയന്ത്രണം പാലിയ്ക്കുക., അല്ലാത്തപക്ഷം അത് നിങ്ങളുടെ കുടുംബബന്ധങ്ങളെ നശിപ്പിക്കും. സാമ്പത്തിക കാര്യത്തിൽ ജാ​ഗ്രത പുലർ‌ത്തുക. അമിത ചെലവ് ഇന്നത്തെ ദിവസം നിയന്ത്രിക്കുക.

ധനു

ഇന്ന്‌ പരീക്ഷയിൽ വിദ്യാർത്ഥികൾ മികച്ച വിജയം നേടും. ജോലി ചെയ്യുന്നവർ സൂക്ഷിച്ച് ചെയ്യുക. ഇന്ന് അനാവശ്യമായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം.

മകര

ഇന്നത്തെ ദിവസം നിങ്ങൾക്ക് ധാരാളം പണം ലഭിച്ചേക്കാം, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധ വേണം. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർ ഇന്ന് അതിനുള്ള തയ്യാറെടുപ്പ് തുടങ്ങുക. ഏറെ നാളാ‌യി വിവാഹാലോചന നോക്കുന്നവർക്ക് ഇന്ന് അനുകൂലമായിരിക്കും.

കുംഭം

ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമാകും. എന്നാൽ ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. അത് നിങ്ങളെ പ്രശ്‌നത്തില്‍ കൊണ്ട് ചാടിച്ചേക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്രയ്ക്കുള്ള അവസരങ്ങളുണ്ടാകും. നിങ്ങളുടെ കുട്ടികൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് അവർക്ക് നല്ല ദിവസമായിരിക്കും.

മീനം

ഇന്നത്തെ ദിവസം തൊഴിൽ രംഗത്ത് ശ്രദ്ധ പുലർത്താൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യം വന്നുചേരും. ചില ജോലികളിൽ നിന്ന് വലിയ നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ‌സുഹൃത്തിന് പണം കടമായി കൊടുക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)